Image

ചിക്കാഗോ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‌ ദൈവവിളി ക്യാമ്പ്‌ നടത്തപ്പെട്ടു

സാജു കണ്ണമ്പള്ളി Published on 21 September, 2011
ചിക്കാഗോ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‌ ദൈവവിളി ക്യാമ്പ്‌ നടത്തപ്പെട്ടു
ചിക്കാഗോ: ചിക്കാഗോയിലെ രണ്ട്‌ ക്‌നാനായ കത്തോലിക്കാ ഇടവകാംഗങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ വച്ച്‌ ദൈവവിളിക്യാമ്പ്‌ നടത്തപ്പെട്ടു. സെപ്‌റ്റംബര്‍ 17-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്കാരംഭിച്ച ഏകദിന ക്യാമ്പ്‌ വൈകിട്ട്‌ 7 മണിക്കുള്ള ദിവ്യബലിയോടെ പര്യവസാനിച്ചു. രണ്ട്‌ ഇടവകകളില്‍ നിന്നുമായി ഏഴാം ക്ലാസ്‌ മുതല്‍ പന്ത്രണ്ടാം ക്‌ളാസ്സുവരെയുള്ള 60 കുട്ടികള്‍ പങ്കെടുത്തു. വിവിധ ജീവിതാന്തസ്സുകള്‍, അത്മായ പ്രേഷിതത്വം എന്നീ വിഷയങ്ങളെക്കുറിച്ച്‌ ഇടവകകളുടെ വികാരി ഫാ. എബ്രാഹം മുത്തോലത്ത്‌, അസി. വികാരി ഫാ. സജി പിണര്‍കയില്‍, സി. അനുഗ്രഹ, സി. സേവ്യര്‍, ജോണി തെക്കേപ്പറമ്പില്‍, സിജു ചെറുമണത്ത്‌ എന്നിവര്‍ ക്‌ളാസ്സുകള്‍ നല്‌കി.

ക്ലാസുകള്‍ക്കുശേഷം നടത്തപ്പെട്ട ഗ്രൂപ്പു ഡിസ്‌ക്ഷനില്‍ സെമിനാരി വിദ്യാര്‍ത്ഥികളായ രാജീവ്‌ ഫിലിപ്പ്‌, കെവിന്‍ മുണ്ടയ്‌ക്കല്‍, ഡാന്‍ ബ്രാസിക്‌, ജീസസ്‌ യൂത്ത്‌ പ്രവര്‍ത്തകയായ മെര്‍ളിന്‍ പുള്ളോര്‍കുന്നേല്‍ എന്നിവര്‍ അവരവരുടെ ക്രിസ്‌തീയാനുഭവങ്ങള്‍ പങ്കുവയ്‌ക്കുകയുണ്ടായി. ഇടവകയിലെ യൂത്ത്‌ മിനിസ്‌ട്രി പ്രവര്‍ത്തകനായ ജോബിന്‍ ഐക്കരപ്പറമ്പില്‍ വിശുദ്ധ ഡൊമിനിക്‌ സാവിയോയെക്കുറിച്ചുള്ള പ്രസന്റേഷന്‍ നടത്തി. സേക്രഡ്‌ ഹാര്‍ട്ട്‌, സെന്റ്‌ മേരീസ്‌ ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പ്രഥമ ദൈവവിള ക്യാമ്പിന്‌ ജോണി തെക്കേപ്പറമ്പില്‍, സിജു ചെറുമണത്ത്‌, സജി പൂതൃക്കയില്‍, ജോജോ പരിമണത്തേട്ട്‌, സിജി പണയപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‌കി.
ചിക്കാഗോ സെന്റ്‌ മേരീസ്‌ ദേവാലയത്തില്‌ ദൈവവിളി ക്യാമ്പ്‌ നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക