Image

അന്നമ്മ ഫിലിപ്പോസ്‌ ഫ്‌ളോറിഡയില്‍ നിര്യാതയായി

ജോര്‍ജ്‌ തുമ്പയില്‍ Published on 22 April, 2013
അന്നമ്മ ഫിലിപ്പോസ്‌ ഫ്‌ളോറിഡയില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്‌: മല്ലപ്പള്ളി വട്ടശേരില്‍ തോപ്പില്‍ ജോസഫ്‌ ഫിലിപ്പോസിന്റെ (പാപ്പച്ചന്‍) ഭാര്യ അന്നമ്മ ഫിലിപ്പോസ്‌ (കുഞ്ഞുമോള്‍- 72) ഫ്‌ളോറിഡയില്‍ നിര്യാതയായി. 40 വര്‍ഷത്തെ ന്യൂയോര്‍ക്കിലെ ഔദ്യോഗിക ജീവിതത്തിനുശേഷം ഏഴുവര്‍ഷമായി ഫ്‌ളോറിഡയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

അയിരൂര്‍ കുറ്റിക്കണ്ടത്തില്‍ പരേതരായ കെ.സി. തോമസിന്റേയും, സാറാമ്മയുടേയും ഇളയപുത്രിയാണ്‌.

ന്യൂസിറ്റി ഹിഗ്ഗിന്‍സ്‌ ഫ്യൂണറല്‍ ഹോമില്‍ (321 South Main St, NewCity NY 10956) ഏപ്രില്‍ 26-ന്‌ വെളളിയാഴാച 4 മുതല്‍ 8 വരെ വേയ്‌ക്ക്‌ സര്‍വീസ്‌ ക്രമീകരിച്ചിട്ടുണ്ട്‌. സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ ഓറഞ്ച്‌ബര്‍ഗ്‌ സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ തുടങ്ങും. നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭി. സഖറിയാ മാര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന്‌ ന്യൂസിറ്റി ജര്‍മ്മന്‍ പ്രിസ്‌ബിറ്റേറിയന്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തും.

മക്കള്‍: ജോസഫ്‌ വി. ഫിലിപ്പോസ്‌ (കോര്‍പറേറ്റ്‌ അറ്റോര്‍ണി,
പ്രൈസ് വാട്ടര്‍ ഹൗസ്‌, നോര്‍ത്ത്‌ കരോളിന), പ്രൊഫ. തോമസ്‌ വി. ഫിലിപ്പോസ്‌ (അസോസിയേറ്റ്‌ ഡയറക്‌ടര്‍, റൈറ്റിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, സെന്റ്‌ ജോണ്‍സ്‌ യൂണിവേഴ്‌സിറ്റി, ന്യൂയോര്‍ക്ക്‌).

മരുമക്കള്‍: ഡോണ, ഡയാന.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം അജിത്ത്‌ വട്ടശേരില്‍ ഭര്‍തൃസഹോദരനാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അജിത്ത്‌ വട്ടശേരില്‍ (845 821 0627).
അന്നമ്മ ഫിലിപ്പോസ്‌ ഫ്‌ളോറിഡയില്‍ നിര്യാതയായി
Join WhatsApp News
Philip Cherian 2013-04-22 19:32:10
Rest in Peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക