Image

ഭൂമിദേവിയ്‌ക്കൊരു ദിവസം (ജി. പുത്തന്‍കുരിശ്‌)

Published on 22 April, 2013
ഭൂമിദേവിയ്‌ക്കൊരു ദിവസം (ജി. പുത്തന്‍കുരിശ്‌)
വര്‍ഷത്തിലൊരിയ്‌ക്കല്‍, ഏപ്രില്‍ ഇരുപത്തി രണ്ട്‌, ലോകം എമ്പാടും ഭൂമി ദിവസമായി കൊണ്ടാടുന്നു. നാം ജീവിയ്‌ക്കുന്ന ഈ പ്രപഞ്ചവും അതിലെ ജീവന്റെ തുടിപ്പും കാത്തു സൂക്ഷിക്കുക എന്ന ഏക ലക്ഷ്യത്തോടെ പാരിസ്ഥിതി സംരക്ഷകരുടെ ശ്രമ ഫലമായി ആയിരത്തി തൊള്ളായിരത്തി എഴുപതില്‍ രൂപം കൊണ്ടതാണ്‌ ഭൂമി ദിവസം. അമേരിക്കയിലെ ഫാക്‌ടറികളുടെ പുകക്കുഴല്‍ തുപ്പുന്ന വിഷലിപ്‌തമായ പുകയും വി. എട്ട്‌ എഞ്ചിനുകളിലൂടെ പുറത്തേക്ക്‌ വരുന്ന കറുത്ത പുകയും ആരും കാര്യമായി എടുത്തിരുന്നില്ല നേരെ മറിച്ച്‌, അത്‌ മലീമസമാക്കുന്ന അന്തരീക്ഷവും അതിന്റെ മണവും സമര്‍ദ്ധിയുടെ ലക്ഷണമായി കരുതി പോന്നു. പാരിസ്ഥിതി മലിനികരണം എന്ന വാക്ക്‌ അപൂര്‍വ്വമായി മാത്രമെ പത്രങ്ങളിലും വാര്‍ത്തകളിലും അന്നുവരെ കേട്ടിരുന്നുള്ളു. ആയിരത്തി തൊള്ളായിരത്തി അറുപത്തി രണ്ടില്‍ റെയിച്ചല്‍ കാര്‍സണ്‍സ്‌ എഴുതിയ നിശബ്‌ദ വസന്തം എന്ന പുസ്‌തകത്തിന്റെ അഞ്ഞൂറായിരം കോപ്പികള്‍ ലോകം എമ്പാടും വിറ്റഴിയുകയും, പാരിസ്ഥിതി മലിനീകരണം ജീവജാല
ങ്ങളുടെ നിലനില്‍പ്പിനെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച്‌ ജനങ്ങളെ ബോധവത്‌കരിക്കുന്നതിന്‌ വളരെ അധികം സഹായിക്കുകയും ചെയ്‌തു.

പാരിസ്ഥിതി മാറ്റങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ ഉല്‍ക്കണ്ട്‌ഠയും, യുദ്ധത്തിനോടുള്ള ജനങ്ങളുടെ എതിര്‍പ്പും ആയിരത്തി തൊള്ളായിരത്തി എഴുപതിലെ എര്‍ത്ത്‌ ഡേ മുന്നേറ്റത്തിന്‌ ആക്കം കൂട്ടി. സാന്റാ ബാര്‍ബറാ കാലിഫോര്‍ണിയായിലുണ്ടായ ഏറ്റവും വലിയ ഓയില്‍ സ്‌പില്‍, എര്‍ത്ത്‌ ഡേ പ്രസ്ഥാനത്തിന്റെ ശില്‌പിയായ ഗേലോര്‍ഡ്‌ നെല്‍സണിനേയും അന്നത്തെ വിസ്‌കോണ്‍സണ്‍ സെനറ്ററിനേയും എര്‍ത്ത്‌ ഡേ എന്ന ആശയത്തിലേക്ക്‌ കൊണ്ടു ചെന്നെത്തിച്ചത്‌. ജനങ്ങളുടെ ഇടയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പാരിസ്ഥിതി, അന്തരീക്ഷ, ജലമലിനീകരണ ബോധത്തെ ഒരു ദേശീയ തലത്തിലേക്ക്‌ എത്തിക്കുന്നതിനും ഇവര്‍ക്ക്‌ കഴിഞ്ഞു. ഇവരുടെയും അതുപോലെ ഇവരുടെ ആശയങ്ങളോട്‌ യോജിക്കുന്ന ചില യാഥാസ്ഥിതിക രാഷ്‌ട്രീയ സെനറ്ററുമാരുടേയും ശ്രമഫലമായി, ആയിരത്തി തൊള്ളായിരത്തി എഴുപത്‌ ഏപ്രില്‍ ഇരുപത്തി രണ്ടിന്‌ ആമേരിക്കയില്‍ ഏകദേശം ഇരുപത്തി രണ്ടു മില്ലിയണ്‍ ജനങ്ങള്‍ സ്‌ട്രീറ്റുകളിലും, പാര്‍ക്കുകളിലും, ഒന്നിച്ചു ചേരുകയും, അമേരിക്കന്‍ ജനതയുടെ മനസ്സാക്ഷിയില്‍്‌ പാരിസ്ഥിതിയേക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്‌ ബൃഹ്‌ത്തായ നാന്ദി കുറിയ്‌ക്കുയും ചെയ്‌തു

അപുര്‍വ്വമായ ഒരു രാഷ്‌ട്രീയ ഐക്യമാണ്‌ എര്‍ത്ത്‌ ഡേയിലൂടെ അതിന്റെ സംഘാടകര്‍ നേടിയെ
ടുത്തത്‌. റിപ്പബ്ലിക്കന്‍സ്‌, ഡെമോക്രറ്റ്‌സ, സമ്പന്നര്‍, സാധാരണക്കാര്‍, വന്‍ക്കിട വ്യവസായികള്‍, എന്നുവേണ്ട ജീവിതത്തിന്റ വിവിധ തുറകളില്‍ ഉള്ളവര്‍ ഒരേ ലക്ഷ്യത്തോടെ ഒരു കുടക്കീഴില്‍ അണി നിരന്നു എന്നതാണണ്‌ ആയിരത്തി തൊള്ളായിരത്തി എഴുപതിലെ എര്‍ത്ത്‌ ഡേയുടെ ഏറ്റവും വലിയ നേട്ടം. ആദ്യത്തെ എര്‍ത്ത്‌ ഡേയുടെ ഫലമായി അമേരിക്കയിലെ ആദ്യത്തെ പാരിസ്ഥിതി സംരക്ഷണ കാര്യാലയം തുറന്ന്‌ പ്രവര്‍ത്തനം ആരംഭിച്ചു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറോട്‌ കൂടി, ഒരു കുട്ടം പാരിസ്ഥിതി സംരക്ഷകരുടെ നേതൃത്വത്തില്‍ മറ്റൊരു വലിയ എര്‍ത്ത്‌ ഡേ ആഘോഷിക്കുകയുണ്ടായി. ഇക്കുറി ഏകദേശം നൂറ്റി നാല്‌പത്തി ഒന്ന്‌ രാജ്യങ്ങളും അവിടുത്തെ ഇരുനൂറ്‌ മില്ലിയണ്‍ ജനങ്ങളും ഈ ദിവസത്തിന്റെ ഭാഗമായി മാറിയത്‌.

തുടര്‍ന്നള്ള ഒരോ ആഘോഷങ്ങളും ലോകത്ത്‌ എമ്പാടും ഉള്ള ജനങ്ങള്‍ക്ക്‌ , നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തെ കാത്തു സൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച്‌ വ്യക്‌തമായ ഒരു മുന്നറിയിപ്പാണ്‌ നല്‍കിയത്‌.

ഐക്യരാഷ്‌ട സഭയുടെ ആദ്യത്തെ സമ്മേളനത്തിന്‌ ഇത്‌ വഴിത്തെളിക്കുകയും, റിയോ ഡി വ്‌നേറിയോയില്‍വച്ച്‌ ലോക രാഷ്‌ട്രങ്ങള്‍ സമ്മേളിക്കുകയും ചെയ്‌തു. നാം വലിച്ചെറിയുന്ന സാധനങ്ങളെ വീണ്ടു സംസ്‌ക്കരിച്ചെടുത്ത്‌ ഉപയോഗിക്കത്തക്ക രീതിയില്‍ റീസൈക്ലിങ്ങ്‌ എന്ന ആശയം രുപംകൊണ്ടു. തുടര്‍ന്നുള്ള ഒരോ വര്‍ഷം ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ എര്‍ത്ത്‌ ഡേയുടെ ഭാഗമായി മാറുകയും, മാറി വരുന്ന കാലവസ്ഥകളെക്കുറിച്ചും, വനനശികരണത്തെക്കുറിച്ചും പഠിക്കുകയും ഭൂമിയുടെ സംരക്ഷ
ണത്തില്‍ കൂടുതല്‍ ഉത്സാഹം ഉള്ളവരായി മാറുകയും ചെയ്‌തു. മറ്റ്‌ ഏതുകാലത്തേക്കാളും ഭൂമിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലവസ്ഥ മാറ്റങ്ങളെക്കുറിച്ച്‌ പഠിക്കുകയും നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തെ വരാന്‍ പോകുന്ന അനേകായിരം തലമുറകള്‍ക്കായി കാത്തു സൂക്ഷിക്കേണ്ടതുമാണെന്നുള്ള ബോധം, നമ്മള്‍ ജീവിക്കുന്ന ഈ പ്രപഞ്ചത്തിന്റെ ചാരുത നിലനിര്‍ത്താന്‍ സഹായിക്കും എന്നതിന്‌ രണ്ടു പക്ഷമില്ല.

നിന്റെ നഗ്‌ന്ദ പാദങ്ങളാല്‍ സ്‌പര്‍ശിക്കപ്പെടാന്‍ ഭൂമിയും, നിന്റെ വാര്‍മുടിയെ ഇളക്കി കളിക്കാന്‍ കാറ്റും ആഗ്രഹിക്കുന്നു എന്ന സത്യം നീ ഒരിക്കലും വിസ്‌മരിക്കരുത്‌ (ഖലീല്‍ ജിബ്രാന്‍)
ഭൂമിദേവിയ്‌ക്കൊരു ദിവസം (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
Sudhir Panikkaveetil 2013-04-23 14:06:31
ലേഖനം നന്നായിരുന്നു.  കവികളും കലാ കാരന്മാരും
ആണു ഭൂമിയെ സ്നേഹിക്കുന്നതെന്ന് തോന്നുന്നു. ഭൂമിക്കുണ്ടായിർകൊണ്ടിരിക്കുന്ന വിപത്ത് കണ്ട് വേദനിച്ച് ഭൂമിക്ക് ഒരു ചരമഗീതം എഴുതി ഒരു കവി. കവി കൂടിയായ ശ്രീ പുത്തെൻ കു രിസ് ഭൂമി മാതാവിനെ സംരക്ഷിക്കേണ്ട ഉത്തരവാദി ത്വത്തെ കുറിച് വിവരിക്കുന്നു. അഭിനന്ദനങ്ങൾ - സുധീർ പണിക്കവീട്ടിൽ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക