Image

മാവേലി എഫ്‌.എം 2011 ഫാമിലി മെഗാഷോ ഡാളസില്‍ സെപ്‌റ്റംബര്‍ 24 ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 22 September, 2011
മാവേലി എഫ്‌.എം 2011 ഫാമിലി മെഗാഷോ ഡാളസില്‍ സെപ്‌റ്റംബര്‍ 24 ന്‌
ഡാളസ്‌: ഈ വര്‍ഷത്തെ മികച്ച ഫാമിലിഷോ പരിപാടികളില്‍ ഒന്നായ മാവേലി എഫ്‌.എം 2011 ഷോ സെപ്‌റ്റംബര്‍ 24 ന്‌ ഗാര്‍ലന്റ്‌ എംജിഎം ഓഡിറ്റൊരിയത്തില്‍ വച്ച്‌ എന്‍എസ്‌എസ്‌ നോര്‍ത്ത്‌ ടെക്‌സാസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നു.

കഴിഞ്ഞ 25 വര്‍ഷവത്തിലേറെയായി മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ റഹ്‌മാന്‍, യുവത്വത്തിന്റെ പ്രതീകവും നല്ല സിനിമയുടെ പ്രതീക്ഷയുമായ വിനീത്‌ ശ്രിനിവാസന്‍, സ്വാഭാവിക അഭിനയത്തിന്റെ വക്താക്കളും യുവതാരങ്ങളുമായ ജ്യോതിര്‍മയി, മഞ്‌ജൂ പിള്ള, ധന്യ മേരി വര്‍ഗീസ്‌, രമ്യ നമ്പീശന്‍ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ഈ പരിപാടി കുടുംബ സദസ്സുകള്‍ക്ക്‌ രസിക്കുന്നതാക്കാന്‍ വേണ്ട എല്ലാ തയ്യാറെടുപ്പുകളും ചെയ്‌തു വരുന്നു.

വിനീതിനോടൊപ്പം പാടാന്‍ ശക്തമായ ശബ്ദത്തിനുടമയായ സയനോരയും, സച്ചിന്‍ വാര്യര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും ഉണ്ട്‌. ഹാസ്യകലയുടെ അത്യുന്നത പാഠശാലയായ കലാഭവനില്‍ നിന്നും വരുന്ന കലാഭവന്‍ ജിന്റോ, പ്രകാശ്‌ കുടപ്പനകുന്ന്‌, പ്രദീപ്‌ലാല്‍, പ്രതിന്‍ജന്‍ എന്നിവരും മലയാള സിനിമ, സാംസ്‌കാരിക രംഗങ്ങളില്‍ സ്വന്തം വ്യക്തിമുദ്രപതിപ്പിച്ച മറ്റു കലാകാരന്മാരായ ജേക്കബ്‌ ജോണ്‍, സണ്ണി സാമുഎല്‍ എന്നിവരെയും ചേര്‍ത്തുള്ള ഈ പരിപാടി സംവിധാനം ചെയ്യുന്നത്‌ പ്രശസ്‌ത സിനിമ സംവിധായകനായ ജി. എസ്‌ വിജയന്‍ ആണ്‌. എല്ലാം കൊണ്ട്‌ വ്യത്യസ്‌തവും ഹൃദ്യവുമായ ഈ പരിപാടിയിലേക്ക്‌ ഡാളസ്‌ ഫോര്‍ട്ട്‌ വര്‍ത്തിലുള്ള എല്ലാ കലാസ്‌നേഹികളെയും സ്വാഗതം ചെയ്യുന്നു. ഈ പരിപാടിയുടെ സാമ്പത്തിക ലാഭം എന്‍ എസ്‌ എസ്സിന്റെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഓജസ്സും പ്രോത്സാഹനവും നല്‌കും.

ഈ പരിപാടിയുടെ പാസിനായി മല്ലിക രാധാകൃഷ്‌ണന്‍ (4694879906) സത്യജിത്‌ നായര്‍ (4056131829) ബൈജു നായര്‍ (817 528 1832), രശ്‌മി വികാസ്‌ (469 387 5771), പ്രമോദ്‌ നായര്‍ (972 800 9285) എന്നിവരുമായി ബന്ധപ്പെടുക.
മാവേലി എഫ്‌.എം 2011 ഫാമിലി മെഗാഷോ ഡാളസില്‍ സെപ്‌റ്റംബര്‍ 24 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക