Image

ലൈംഗികാതിക്രമം ക്ഷണിച്ചുവരുത്തുന്നത്‌ സ്‌ത്രീകളെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌

Published on 24 April, 2013
ലൈംഗികാതിക്രമം ക്ഷണിച്ചുവരുത്തുന്നത്‌ സ്‌ത്രീകളെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌

ഭിന്‍ഡ്‌: സ്‌ത്രീപീഡനത്തിനു കാരണം സ്‌ത്രീകള്‍ തന്നെയാണെന്ന്‌ മധ്യപ്രദേശ്‌ മുന്‍ മന്ത്രിയും കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയുമായ സത്യദേവ്‌ കട്ടാരെ. സ്‌ത്രീകള്‍ വഴികാട്ടിയില്ലെങ്കില്‍ പുരുഷന്‍മാര്‍ അവരെ അപമാനിക്കില്ല എന്ന കട്ടാരെയുടെ പ്രസ്‌താവന കോണ്‍ഗ്രസിനെ പ്രതിരോധത്തിലാഴ്‌ത്തിയിരിക്കുകയാണ്‌.

കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ കാന്തിലാല്‍ ഭൂരിയയും പ്രതിപക്ഷനേതാവ്‌ അജയ്‌ സിംഗും വേദിയില്‍ ഇരിക്കുമ്പോഴാണ്‌ കഴിഞ്ഞദിവസം കട്ടാരെ സ്‌ത്രീകള്‍ക്കെതിരേയുളള പ്രസ്‌താവന നടത്തിയത്‌.

കഴിഞ്ഞയാഴ്‌ച ജബല്‍പൂരില്‍ ഒരു നാല്‌ വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായത്‌ സംസ്‌ഥാനത്ത്‌ വന്‍ പ്രതിഷേധത്തിനു കാരണമായിരുന്നു. ഇപ്പോള്‍ നാഗ്‌പൂരിലെ ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ ശരീരം മരുന്നുകളോട്‌ വേണ്ടരീതിയില്‍ പ്രതികരിക്കുന്നില്ല എന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞിരുന്നു. ജനരോഷം കത്തി നില്‍ക്കുന്ന സമയത്ത്‌ കോണ്‍ഗ്രസ്‌ നേതാവിന്റെ പ്രസ്‌താവന രൂക്ഷവിമര്‍ശനം ക്ഷണിച്ചുവരുത്തുമെന്ന്‌ ഉറപ്പാണ്‌
Join WhatsApp News
Disgusting 2013-04-24 04:59:41
ഇവനെപോലെയുള്ളവന്മാരും പി ജെ കുരിയനും ഉള്ളടത്തോളം കാലം ഇന്ത്യയിലെ മൂന്നു വ്യ്സുകാർക്കും നാല് വ്യസുകാര്ക്കും സമാധാനമായി അമ്മമാരുടെ ഒക്കത്ത് പോലും ഇരിക്കാൻ സാദിക്കില്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക