Image

ഗാമയുടെ ഓണാഘോഷം വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 22 September, 2011
ഗാമയുടെ ഓണാഘോഷം വര്‍ണ്ണാഭമായി
അറ്റ്‌ലാന്റ: ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷന്റെ (ഗാമ) ഓണാഘോഷം ബെര്‍ക്‌മ്‌ര്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഗൃഹാതുര സ്‌മരണ ഉണര്‍ത്തുന്ന അവിസ്‌മരണീയമായ ഒരു ആഘോഷസദ്യയാക്കി.

പൂക്കള മത്സരത്തോടെയാണ്‌ ഓണാഘോഷ പരിപാടികള്‍ ആരംഭിച്ചത്‌. നാടന്‍ രീതിയില്‍ വാഴയിലയില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ആസ്വദിക്കാന്‍ ഒരു വലിയ ജനാവലി തന്നെ ഉണ്ടായിരുന്നു. ചെണ്ടമേളത്തിന്റേയും പുലികളിയുടേയും, താലപ്പൊലിയേന്തിയ അറ്റ്‌ലാന്റയിലെ മലയാളി മങ്കമാരുടെ അകമ്പടിയോടെയാണ്‌ മഹാബലി തമ്പുരാനെ എതിരേറ്റത്‌. തുടര്‍ന്ന്‌ നടന്ന സാംസ്‌കാരിക മാമാങ്കം ഗാമയുടെ അധ്യക്ഷന്‍ ബിജു തുരുത്തുമാലില്‍ ഉദ്‌ഘാടനം ചെയ്‌തു.

ട്രഷറര്‍ സഖറിയാസ്‌ വാചാപറമ്പലിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ മികവുറ്റ കലാപ്രതിഭകള്‍ വിവിധയിനം കലാപരിപാടികള്‍ അവതരിപ്പിച്ചു. മഹാബലിയായി എത്തിയ ജോസ്‌ അത്തിമറ്റവും, മന്ത്രിയായി വന്ന തോമസ്‌ കെ. ഈപ്പനും കാണികളുടെ പ്രശംസ പടിച്ചുപറ്റി. യൂത്ത്‌ ഫോറം സംഘാടക മറിയ പാറയില്‍, വനിതാ ഫോറം സംഘാടകരായ ആഗ്‌നസ്‌ കാരുവേലില്‍, മീര പുതിയോടത്ത്‌ , സീനിയര്‍ ഫോറം ഭാരവാഹികളായ ജോര്‍ജ്‌ കൂവക്കട, കെ.സി. ജോര്‍ജ്‌ എന്നിവര്‍ പോഷകസംഘടനാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഗാമയുടെ സെക്രട്ടറി അനു സുകുമാര്‍ നന്ദി പ്രകാശനം നടത്തി.

സാംസ്‌കാരിക സമിതി അംഗങ്ങളായ ഉപാധ്യക്ഷ ലിംഡ തരകന്‍, സായികുമാര്‍ എന്നിവര്‍ കലാപരിപാടികളുടെ വിജയത്തിനായി സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനമാണ്‌ കാഴ്‌ചവെച്ചത്‌.

ജോര്‍ജ്‌ മേലേത്ത്‌, ജോണ്‍ വര്‍ഗീസ്‌, തോമസ്‌ കെ. ഈപ്പന്‍, ജോഷി മാത്യു, പുളിമൂട്ടില്‍ തമ്പു, സജി പിള്ളൈ, താജ്‌ ആനന്ദ്‌, രഞ്‌ജന്‍ ഏബ്രഹാം എന്നീ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങള്‍ ഓണാഘോഷ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
ഗാമയുടെ ഓണാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക