Image

മോഡിയാണ്‌ താരം (അനിയന്‍ ജോര്‍ജ്‌)

Published on 24 April, 2013
മോഡിയാണ്‌ താരം (അനിയന്‍ ജോര്‍ജ്‌)
മോഡി...മോഡി....കേരളത്തിലേയും ഇന്ത്യയിലേയും ദൃശ്യ-വാര്‍ത്താ മാധ്യമങ്ങളിലെല്ലാം സംസാരവിഷയം മോഡി മാത്രം. മോഡിയുടെ കേരള യാത്ര ശ്രീനാരായണീയരുടെ ആത്മീയ കേന്ദ്രമായ ശിവഗിരി മഠത്തിലേക്ക്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ മഠാധിപതികള്‍ ക്ഷണിച്ചത്‌ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അപരാധമായാണ്‌ ഇടതുപക്ഷവും വലതുപക്ഷവും കാണുന്നത്‌. പ്രതിപക്ഷ നേതാവ്‌ സാക്ഷാല്‍ വി.എസ്‌. അച്യുതാനന്ദനും, ആര്‍.എസ്‌.പി നേതാവ്‌ ഹേമചന്ദ്രനും ചടങ്ങ്‌ ബഹിഷ്‌കരിച്ചു.

ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും വേണുഗോപാലും വയലാര്‍ രവിയും പിന്നെ ഛോട്ടാ നേതാക്കളെല്ലാം മോഡിക്കെതിരേ ആവേശത്തോടെ പ്രഭാഷണങ്ങളും ആക്രോശങ്ങളും നടത്തി.

ഇവരോടെല്ലാം മൂന്നു ചോദ്യങ്ങള്‍ മാത്രം ഞാന്‍ ചോദിക്കുകയാണ്‌.

1). 2011-ല്‍ ജയ്‌പൂരില്‍ വെച്ച്‌ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ മുഖ്യ പ്രഭാഷകനായി ശ്രീമാന്‍ വയലാര്‍ രവി നരേന്ദ്ര മോഡിയെ എന്തിന്‌ ക്ഷണിച്ചു? (ഉത്തരം വളരെ ലളിതം- ഗുജറാത്തികളില്ലാതെ, അവരുടെ നേതാവില്ലാതെ എങ്ങനെ പി.ആര്‍.ബി മിസ്റ്റര്‍ രവി നടത്തും). അന്ന്‌ മോഡിയോടൊപ്പം വേദി പങ്കിട്ടത്‌ കേരളത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, കേന്ദ്രമന്ത്രി വേണുഗോപാലും. എങ്ങനെയാണ്‌ കേരളത്തിലെത്തുമ്പോള്‍ ഇവര്‍ക്ക്‌ മോഡിയോട്‌ അയിത്തമായത്‌?

2). തീവ്രവാദ കേസുകളില്‍ കുറ്റാരോപണവിധേയനായി ജയിലില്‍ കഴിയുന്ന അബ്‌ദുള്‍ നാസര്‍ മദനി കേരളത്തിലെത്തിയപ്പോള്‍ ഇടതുപക്ഷവും, വലതുപക്ഷവും മാറി മാറി മദനിയെ സ്വീകരിച്ചാനയിക്കാന്‍ മത്സരിച്ചത്‌ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. എന്തേ കോയമ്പത്തൂര്‍ ബോംബ്‌ സ്‌ഫോടന കേസിലെ പ്രതി, ഏഴുകോടി ജനങ്ങള്‍ താമസിക്കുന്ന ഗുജറാത്തിലെ മുഖ്യമന്ത്രിയെക്കാള്‍ ഉമ്മന്‍ചാണ്ടിക്കും, അച്യുതാനന്ദനും പ്രിയങ്കരനാകുന്നത്‌? (ഉത്തരം: മദനിയുടെ വോട്ട്‌ ബാങ്കിനായി ഇരുകൂട്ടരും മത്സരിക്കുന്നു. മറിച്ച്‌ നരേന്ദ്രമോഡി കേരളത്തിലെത്തിയാല്‍ ഇരു കൂട്ടരുടേയും വോട്ടുബാങ്കില്‍ വിള്ളലുണ്ടാകുമെന്ന ഭീതി).

3). ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം- എല്ലാവരേയും സ്‌നേഹിക്കാനാകണമെന്നും, ഒരു ജാതി ഒരു മതം ഒരു ദൈവം എന്നുമാണല്ലോ. ഒരു മതത്തിന്റെ ആഘോഷപരിപാടിയില്‍ ആരെ ക്ഷണിക്കണം, ആരെ ക്ഷണിക്കണ്ട എന്നു നിശ്ചയിക്കുന്നത്‌ ഇവിടുത്തെ രാഷ്‌ട്രീയക്കാരാണോ, അതോ ആ മതത്തിന്റെ അധിപതികളോ (ഉത്തരം: ക്രിസ്‌ത്യാനികളുടേയോ, മുസ്‌ലീങ്ങളുടെ മത പരിപാടികളിലോ ഇടതുപക്ഷത്തിനും വലതു പക്ഷത്തിനും അഭിമതരായവരെ ക്ഷണിച്ചാല്‍ ഇക്കൂട്ടര്‍ വായില്‍ വെള്ളമൊഴിച്ച്‌ മിണ്ടാതിരിക്കും).

ഇതിനിടയിലാണ്‌ കൂനിന്മേല്‍ കുരു എന്നു പറഞ്ഞപോലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ഗ്ലാമര്‍ മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്തില്‍ പോകുകയും, നരേന്ദ്ര മോഡിയുടെ കാലില്‍ സാഷ്‌ടാംഗം വീണ്‌, ഗുജറാത്ത്‌ മോഡല്‍ വികസനം കേരളത്തില്‍ ആവശ്യമാണെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തത്‌. ഇതു കേട്ടപ്പോഴാണ്‌ മോങ്ങിനിരുന്നവന്റെ തലയില്‍ തേങ്ങ വീണെന്ന്‌ പറഞ്ഞപോലെ കോണ്‍ഗ്രസുകാര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കും ഹാലിളകിയത്‌. എല്ലാവരും ഷിബൂ ബേബി ജോണിനെ തള്ളി പറഞ്ഞപ്പോള്‍ സാക്ഷാല്‍ മാണി സാര്‍ ഷിബുവിന്റെ രക്ഷയ്‌ക്കെത്തി. ഒരു മുഴം മുമ്പേ എറിയുന്ന കുഞ്ഞുമാണി എന്തുകൊണ്ട്‌ നരേന്ദ്ര മോഡിയുമായുള്ള സന്ദര്‍ശനത്തെ ന്യായീകരിച്ചു? എന്തിന്‌ നരേന്ദ്ര മോഡിയെ കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഭയപ്പെടുന്നു.

എന്താണ്‌ ഗുജറാത്ത്‌ മോഡല്‍ വികസനം (തുടരും.....)
മോഡിയാണ്‌ താരം (അനിയന്‍ ജോര്‍ജ്‌)
അനിയന്‍ ജോര്‍ജ്‌
Join WhatsApp News
Thomas T Oommen, Chairman, FOMAA Political Forum 2013-04-24 09:40:47
Your article is thought provoking. I recommend this article to every politicians.  
More to add....Why these leaders do not say a word against Mr. Jaitley? Why did people forget the killing of of innocent Sikhs after Mrs. Gandhi's assassination.  Press reports indicate that the Chinese military have crossed the border in Ladak uninterrupted   They have entered and living on the very soil soaked by the blood of our our Jawans. Their helicopters are all over there, according to reports. I don't see politicians getting upset over that. What is happening in India?
SUJAN M KAKKANATT 2013-04-24 17:11:01
സത്യമായ സത്യം എഴുതിയ അനിയന്‍ ജോര്‍ജ്‌ തിര്ച്ചയായും കാണിച്ച നിരീക്ഷണത്തിന് പ്രത്യേകം അഭിനന്നനങ്ങൾ.  കേരളത്തിന്റെ അടുത്ത മുഖ്യ മന്ത്രി ആകാവുന്ന ശ്രീ ക എം മാണി തുടങ്ങിയ നേതാക്കന്മാരുടെ ബുദ്ധിപരമായ നിരീക്ഷണങ്ങളും കേരളീയർ കാണുന്നുണ്ട്. മോടിയോടെന്തിനാ ഒരയിതം. പദ്ധതി വിഹിതം കുടുത്തൽ വിനിയോഗിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഗുജറാത്ത്‌. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കും മാതൃകയാക്കാവുന്ന ഭരണം കാഴ്ചവയ്ക്കുന്ന മോഡിയെ ഒന്ന് പരീക്ഷിച്ചാൽ എന്താ കുഴപ്പം. പെണ്ണ്  വിഷയങ്ങളും മറ്റു തരം താണ രാഷ്ട്രീയവും ജനം മടുത്തു.
mallu 2013-04-24 19:00:46
Madani is accused of cases. While Modi is accused of abetting mass murder. Supporting such leaders is like suporting Hitler or Idi Amin.
Sivagiri was a progressive place, a spiritual place. Now they want to go with the hated RSS, which is controlled by the high castes. The same high castes were the tormentors of lower castes. Now they want to align with their tormentors! Once these upper acstes did not allow Ezhava women to cover their upper body.
Dont forget history in communal frenzy.
V. Philip 2013-04-25 04:56:56
Very good article. The begining BJP & Vajpai brought up the idea of OCI card with good intention. But later the Congress and UPA goverment messed up every thing.In my opinion, Mody is the right choice for overseas Indians! Atleast India will escape from a family rule.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക