Image

2030 ആകുമ്പോഴേക്കും ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം 20 കോടി കവിയും!

എബി മക്കപ്പുഴ Published on 25 April, 2013
2030 ആകുമ്പോഴേക്കും ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം 20 കോടി കവിയും!
ഇന്ന്‌ ലോകത്തിലെ അഞ്ചു പ്രമേഹ രോഗികളില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്‌. അതായതു നിലവില്‍ ഏഴു കോടി പ്രമേഹ രോഗികളുള്ള ഇന്ത്യുടെ സ്ഥാനം ഒന്നാമതാണ്‌.

കൊച്ചിയില്‍ നടക്കുന്ന പ്രമേഹരോഗവിദഗ്‌ധരുടെ അഞ്ചാമത്‌ ലോകസമ്മേളനം ആണ്‌ ഈ വാര്‍ത്ത സ്ഥിതീകരിച്ചത്‌. തെറ്റായ ഭക്ഷണ രീതികളും വ്യായാമ കുറവുമൂലവും ഉണ്ടാകുന്ന `ടൈപ്പ്‌2' പ്രമേഹമാണ്‌ ഇന്ത്യയില്‍ 90 ശതമാനവും കണ്ടു വരുന്നത്‌.

50 വയസ്സിനു ശേഷം കണ്ടു വന്നിരുന്ന പ്രമേഹം ഇപ്പോള്‍ ചെറു പ്രായക്കാരിലും കൂടുതലായി കണ്ടു വരുന്നു. മനുഷ്യശരീരത്തിലെ എല്ലാ അവയവത്തിനും ദോഷമാകുന്ന രോഗമാണ്‌ പ്രമേഹം. ഹൃദയം, കരള്‍, കണ്ണ്‌, വൃക്ക തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ പ്രമേഹം വളരെ പ്രതികൂലമായി ബാധിക്കും.
2030 ആകുമ്പോഴേക്കും ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം 20 കോടി കവിയും!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക