Image

ഫോമാ വിമന്‍സ് ഫോറം സെമിനാര്‍; മുഖ്യാതിഥി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഗോബ്രഗാഡേ

Published on 24 April, 2013
 ഫോമാ വിമന്‍സ് ഫോറം സെമിനാര്‍; മുഖ്യാതിഥി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഗോബ്രഗാഡേ

ന്യൂയോര്‍ക്ക്: “ഹാപ്പി, ഹെല്‍ത്തി ആന്‍ഡ് ഹോളിസ്റ്റിക് ലൈഫ്” എന്ന ആശയത്തെ ആസ്പദമാക്കി ഫോമാ വിമന്‍സ് ഫോറം നടത്തുന്ന  ഏകദിനസെമിനാറിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയാവുന്നുവെന്ന് വിമന്‍സ് ഫോറം ഭാരവാഹികള്‍ അറിയിച്ചു.

നോര്‍ത്ത് അമേരിക്കയുടെ വിവിധഭാഗങ്ങളിലുള്ള പ്രമുഖവനിതകള്‍ അടങ്ങിയ ശക്തമായ ഒരു ടീമാണ് ഈ സെമിനാറിന് ചുക്കാന്‍ പിടിക്കുന്നത്. വിവിധമേഖലകളില്‍ പ്രശസ്തരായ നിരവധി പ്രഭാഷകര്‍ ഈ സെമിനാറില്‍ ക്ലാസുകളെടുക്കുന്നുണ്ട്. യുവതലമുറയിലെ മലയാളിവനിതകളും ചര്‍ച്ചകളില്‍ പങ്കെടുക്കുവാനെത്തുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്.

കോണ്‍സലേറ്റ് ഓഫ് ഇന്‍ഡ്യയില്‍ ഡപ്യൂട്ടി കോണ്‍സല്‍ ജനറലും, ആക്ടിഗെ് കോണ്‍സലുമായ ഡോ,ദേവയാനി ഗോബ്രഗാഡേ ഈ സമ്മേളനത്തില്‍ മുഖ്യാതിഥി ആയിരിക്കും.

ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള 26 Tyson Avenue- വില്‍   2013 മെയ് 18 ശനിയാഴ്ച രാവിലെ 9.00 മണി മുതല്‍ക്കാണ് സെമിനാര്‍ ആരംഭിക്കുന്നത്. രാവിലെ നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ ഫോമാ ഭാരവാഹികളും, വിശിഷ്ടാതിഥികളും പങ്കെടുക്കും. തുടര്‍ന്ന് ബ്രസ്റ്റ് കാന്‍സറിനെക്കുറിച്ചുള്ള ഒരു സിംപോസിയം ഉണ്ടായിരിക്കും. കാന്‍സര്‍ സ്‌പെഷ്യലിസ്റ്റുകളായ ഡോ. എം.വി പിള്ള, ഡോ. റ്റിഫനി ഏവ്‌രി, ഡോ.സാറാ ഈശോ എന്നിവരാണ് സംിപോസിയത്തിന് നേതൃത്വം നല്‍കുന്നത്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയെ പ്രതിനിധീകരിച്ച് ഡോ. മിംഗ് ചാംഗും സംസാരിക്കുന്നതാണ്.

ഉച്ച കഴിഞ്ഞ് നടക്കുന്ന പാനല്‍ ഡിസ്‌കഷനില്‍ ശ്രീമതി നിര്‍മ്മല ഏബ്രഹാം മോഡറേറ്ററായിരിക്കും. “ജീവിതം സന്തുഷ്ടകരവും, ആരോഗ്യപ്രദവുമാക്കുക” എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ റവ.ഡോ. ആഷാ ജോര്‍ജ് ഗൈസര്‍, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ പെയിന്‍ മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റായ ഡോ. ദേവി നമ്പിയാപറമ്പില്‍, അലര്‍ജി സ്‌പെഷ്യലിസ്റ്റായ ഡോ. ജൂലി കുറിയാക്കോസ് എന്നിവര്‍ സംസാരിക്കുന്നതാണ്.

മാര്യേജ് ആന്‍ഡ് ഫാമിലി കൗണ്‍സലിംഗില്‍ ഡോക്ടറേറ്റുള്ള, പ്രഗത്ഭയായ വാഗ്മി റവ.ഡോ. ആഷാ ജോര്‍ജ്, സ്‌ട്രെസ്സ് മാനേജ്‌മെന്റിനെക്കുറിച്ചും. സ്‌ട്രെസ്സ് അമിതമായാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചും  ക്ലാസെടുക്കും. ടെന്‍ഷനകറ്റി സന്തോഷകരമായ ജീവിതരീതി കൈവരിക്കുവാനുള്ള മാര്‍ഗ്ഗങ്ങളും ഡോ. ആഷ വിശദീകരിക്കുന്നതാണ്. മൈഗ്രേയ്ന്‍, നടുവേദന തുടങ്ങിയ അസുഖങ്ങളെപ്പറ്റിയും, അവയുടെ നൂതനചികിത്സാരീതികളെപ്പറ്റിയും ഡോ. ദേവി സംസാരിക്കും. ഡോ. ജൂലി കുറിയാക്കോസ്, സ്‌കിന്‍ കെയര്‍, അലര്‍ജി എന്നിവയെ ആസ്പദമാക്കിയും പ്രസംഗിക്കുന്നതാണ്.

വൈകുന്നേരം, ഫോമാ ഭാരവാഹികളും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന പൊതുസമ്മേളനം ഉണ്ടായിരിക്കും.. നാഷണല്‍ കാന്‍സര്‍ സര്‍വൈവേഴ്‌സ് ദിനത്തോടനുബന്ധിച്ച്, കാന്‍സര്‍ രോഗം തരണം ചെയ്ത മലയാളിവനിതകളെ ആദരിക്കുന്ന ചടങ്ങും ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്.

അമേരിക്കയുടെ എല്ലാഭാഗത്തുനിന്നുമുള്ള വനിതകള്‍ പങ്കെടുക്കുന്ന ഈ സമ്മേളനം ഒരു വന്‍വിജയമാകുമെന്നതില്‍ സംശയമില്ല എന്ന് വിമന്‍സ് ഫോറം ഭാരവാഹികളും ഫോമാ ഭാരവാഹികളും ഐകകണ്‌ഠേന പറഞ്ഞു. അമേരിക്കന്‍മലയാളിവനിതകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ മഹാസംരംഭത്തില്‍ പങ്കെടുക്കുവാന്‍ എല്ലാവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായും അവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:  Chair Person: Kusumam Titus (253) 797-0252 ; Secretary: ReeniMambalam (203) 775-0772; Treasurer: LalyKalapurackal(516) 931-7866; Joint Treasurer: Beena Vallikalam(773) 507-5334; Vice chair: Sara Gabriel(773) 793-4879; Vice chair: Gracy James(631) 274-5051 Vice chair: Lona Abraham (718) 291-1567  Joint Secretary: Jayasree Narayan(425) 836-1288
Public Relations: Dr. Sarah Easaw (845) 304-4606



 ഫോമാ വിമന്‍സ് ഫോറം സെമിനാര്‍; മുഖ്യാതിഥി കോണ്‍സല്‍ ജനറല്‍ ഡോ. ദേവയാനി ഗോബ്രഗാഡേ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക