Image

എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ `നേര്‍ക്കാഴ്‌ചകള്‍' പുസ്‌തകപ്രകാശനം ചെയ്‌തു

Published on 26 April, 2013
എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ `നേര്‍ക്കാഴ്‌ചകള്‍' പുസ്‌തകപ്രകാശനം ചെയ്‌തു
അമേരിക്കയിലെ സുപ്രസിദ്ധ കവയിത്രിയും, സാഹിത്യ പ്രതിഭയുമായ ശ്രീമതി എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ ഒന്‍പതാമത്തെ പുസ്‌തകം `നേര്‍ക്കാഴ്‌ചകള്‍' കേരളാ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി, ശ്രീ. കെ. മുരളീധരന്‍ എം.എല്‍.എയ്‌ക്ക്‌ നല്‍കി തിരുവനന്തപുരത്തു വച്ച്‌ പ്രകാശനം ചെയ്‌തു.

കഴിഞ്ഞ 43 വര്‍ഷങ്ങളായി അമേരിക്കയില്‍ താമസിച്ചിട്ടും മലയാള ഭാഷയെ മറക്കാതെ മാറോടണച്ച്‌്‌ ആരാധിക്കുന്ന ശ്രീമതി എല്‍സി യോഹന്നാനെ പ്രശംസിച്ച്‌, ആ കുടുംബത്തോടുള്ള തന്റെ ഉറ്റ സ്‌നേഹബന്ധവും മറ്റും സ്‌മരിച്ചുകൊണ്ട്‌ ശ്രീ ഉമ്മന്‍ ചാണ്ടി സംസാരിച്ചു.

ശ്രീമതി എല്‍സി യോഹന്നാന്‍ പ്രസിദ്ധീകരിച്ച വിശ്വ മഹാകവി രവീന്ദ്ര നാഥ ടാഗോറിന്റെ നൊബേല്‍ സമ്മാനാര്‍ഹമായ ഗീതാഞ്‌ജലിയുടെ വൃത്തബദ്ധമായ പരിഭാഷയുള്‍പ്പടെ മറ്റ്‌ എട്ടു പുസ്‌തകങ്ങളും കവിതാ സമാഹാരങ്ങളാണ്‌്‌, `നേര്‍ക്കാഴ്‌ചകള്‍' ഗദ്യസമാഹാരവും. ഇംഗ്ലീഷിലും മലയാളത്തിലും മറ്റു ധാരാളം കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കയും, അമേരിക്കയിലും കേരളത്തിലും നിരവധി പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയതിട്ടുണ്ട്‌. 34 വര്‍ഷക്കാലം ന്യൂയോര്‍ക്ക്‌ നാസാ കൗണ്ടി ഡിപ്പാര്‍ട്ടുമെന്റ്‌ ഓഫ്‌ പബ്ലിക്ക്‌ വര്‍ക്‌സില്‍ എന്‍ജിനീയറായി ജോലി ചെയ്‌തു വിരമിച്ച ശേഷം സമുദായിക, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പായുടെ സഹധര്‍മ്മിണിയാണ്‌.
എല്‍സി യോഹന്നാന്‍ ശങ്കരത്തിലിന്റെ `നേര്‍ക്കാഴ്‌ചകള്‍' പുസ്‌തകപ്രകാശനം ചെയ്‌തു
Join WhatsApp News
Sudhir Panikkaveetil 2013-04-26 14:49:17
Congratulations and best wishes - Sudhir
വിദ്യാധരൻ 2013-04-26 18:12:58
നേർകാഴ്ച്ചയുടെ ഓരോ കോപ്പി കുഞ്ഞാലി, . ജൊസഫ് , ഗണേഷ് കുമാർ , കുരിയൻ, പിണറായി, മുരളി എന്നിങ്ങനെയുള്ളവർക്കും കൊടുക്കാൻ മറക്കരുത് . ഏതെങ്കിലും വിധത്തിൽ ഉൾകാഴ്ച ലഭിച്ചു, രാഷ്ട്രീയം വിട്ടായിരുന്നെങ്കിൽ കേരളം നന്നായി പോയേനെ .  ഏതായാലും മുരളിക്ക് ഒരു കോപ്പി കൊടുക്കാൻ തോന്നിയ കവയിത്രിയുടെ ഔചിത്യ ബോധത്തെ അഭിനന്ദിക്കുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക