Image

ഇന്ത്യന്‍ പാസ്‌പോര്‍ട് സര്‍വീസുകള്‍ മെയ് 7 മുതല്‍ പുതിയ കമ്പനിക്ക്‌

emalayalee exclusive Published on 26 April, 2013
ഇന്ത്യന്‍ പാസ്‌പോര്‍ട് സര്‍വീസുകള്‍ മെയ് 7 മുതല്‍ പുതിയ കമ്പനിക്ക്‌
ഇന്ത്യന്‍ പാസ്‌പോര്‍ട് സര്‍വീസുകള്‍ മെയ് 7 മുതല്‍ പുതിയ കമ്പനിക്ക്‌
വാഷിംഗ്ടണ്‍, ഡി.സി.: ഇന്ത്യന്‍ പാസ്‌പോര്‍ട്ടും അതു സംബന്ധമായ അപേക്ഷകളും മെയ് 7 മുതല്‍ ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് എന്ന കമ്പനിയായിരിക്കും കൈകാര്യം ചെയ്യുക.
ഇതേ വരെ ഈ സര്‍വീസുകള്‍ നല്‍കിയിരുന്ന വി.എഫ്.എസ് ഗ്ലോബല്‍ എന്ന കമ്പനിയുടെ സേവനം മെയ് 6-നു അവസാനിക്കും. മെയ് 6- വരെ അവര്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ നേരില്‍ കൊടുത്താല്‍ സ്വീകരിക്കും. തപാലിലാണെങ്കില്‍ മെയ് 3 കഴിഞ്ഞാല്‍ അപേക്ഷകള്‍ സ്വീകരിക്കില്ല.
ഈ തീയതികള്‍ക്കു ശേഷം ബി.എല്‍.എസിനാണു അപേക്ഷ നല്‍കേണ്ടത്. അവരുടെ വിലാസം താഴെ.
ഇന്ത്യയിലേക്കുള്ള വിസ, ഒ.സി.ഐ. കാര്‍ഡ്, പി.ഐ. ഒ. കാര്‍ഡ്, പാസ്‌പോര്‍ട്ട് സറണ്ടര്‍ തുടങ്ങിയ സര്‍വീസുകളെല്ലാം ട്രാവിസ ഔട്‌സോഴ്‌സിംഗ് കമ്പനി തുടര്‍ന്നും ചെയ്യും.
ദിവാകര്‍ അഗര്‍വാളിന്റെ നേത്രുത്വത്തിലുള്ള ഇന്ത്യന്‍ സ്ഥാപനമാണു ബി.എല്‍.എസ്. കുടുതല്‍ ഇന്ത്യാക്കാരായിരിക്കും സ്റ്റാഫില്‍ എന്നും ഇപ്പോഴത്തേക്കാള്‍ കുറഞ്ഞ ഫീസേ തങ്ങള്‍ സര്‍വീസ് ചാര്‍ജ് ആയി വാങ്ങൂ എന്നും ബി.എല്‍.എസ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴത്തെ സ്ഥിതി വ്യക്തമല്ല.
പത്തു രാജ്യങ്ങളില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട് സര്‍വീസ് ബി.എല്‍.എസ് ആണു ചെയ്യുന്നത്. പാസ്‌പോര്‍ട് സര്‍വീസ് വിദേശ കമ്പനികള്‍ക്കു നല്‍കുന്നതു നിരോധിച്ച പശ്ചാത്തലത്തിലാണു ബി.എല്‍.എസ് സര്‍വീസ് ഏറ്റെടുക്കുന്നത്.
പാസ്‌പോര്‍ട്ട് അപേക്ഷ സ്വീകരിക്കുക, പുതുക്കാനുള്ള അപേക്ഷ സ്വീകരിക്കുക, പേര്‍ (നെയിം), വിലാസം, ജനന തീയതി, ജനന സ്ഥലം എന്നിവ മാറ്റാനുള്ള അപേക്ഷ സ്വീകരിക്കുക, തുടങ്ങിയ വിവിധ കാര്യങ്ങളാണു ബി.എല്‍.എസ് കൈകാര്യം ചെയ്യുക.
വിലാസം

(1) Washington DC: 800 K Street NW Suite # MR-12 Washington DC 20001 

(2) New York: 28 West 30th Street Suite 202 New York NY 10001 

(3) Chicago: 29 East Madison Street Suite # 1203 Chicago IL 60602 

(4) San Francisco: 4837 Geary Blvd San Francisco CA 94118 

(5) Atlanta: 5775 Glenridge Drive Northeast Building B  Suite #  390 Atlanta GA 30328 

(6) Houston: 9800 Northwest Fwy Suite 602 Houston TX 77092 

 

Website:    http://www.blsindia-usa.com

Contact email of BLS International Services are as under: 

For Information related to passport services: info@blsindia-usa.com 

For feedback: feedback@blsindia-usa.com

 

Embassy notice

New Passport Service Provider Appointed 

BLS International Services Ltd will be the new service provider for all Indian Passport Services in the USA w.e.f. May 07, 2013. The Services of the current service provider VFS Global Ltd will be terminated w.e.f. May 07, 2013 at all Embassy/Consulate locations in USA. VFS Global Ltd will continue to receive passport applications in person until May 6 and by mail until May 3, 2013. Those applying after those dates may submit their applications to new service provider. 

About BLS

BLS International Services US is the legal identity of BLS International Services Ltd. in USA. The parent Company "BLS International Services Ltd." is headquartered in New Delhi, India and is a specialist service provider of Outsourcing for Visa, Passport, Consular, Attestation and Apostille Services to the Diplomatic Missions across the world.

BLS International is a trusted partner with the Diplomatic Missions for administrative and non-judgmental tasks of outsourcing of Visas, Passports and Attestation Applications in India as well as abroad. It serves the Diplomatic Missions in 15 countries through its 46 offices, along with a few more on the anvil, and has proven abilities of offering outsourcing of Visa, Passport, Consular Services and Value Added Services for the benefit of its clients. BLS International processes in excess of 1.7 million applications annually. Its operations are presently located in Austria, Poland, Lithuania, Spain, UAE, Kuwait, Oman, Saudi Arabia, Sudan, Republic of Korea, Philippines, Singapore, India, South Africa employing a staff of over 500 personnel with impeccable integrity; and a few more operations are in the pipeline

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക