Image

ഓര്‍ത്തഡോക്‌സ്‌ ടിവിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 23 September, 2011
ഓര്‍ത്തഡോക്‌സ്‌ ടിവിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു
ന്യൂയോര്‍ക്ക്‌: മലങ്കര സഭയുടെ ചരിത്രത്തില്‍ ആദ്യമായി കോലഞ്ചേരിയില്‍ നടന്ന ഉപവാസം കോലഞ്ചേരി പള്ളിയില്‍നിന്നും 24 മണിക്കൂറും ലൈവായി പ്രക്ഷേപണം ചെയ്യുവാന്‍ ഓര്‍ത്തഡോക്‌സ്‌ ടി.വിക്ക്‌ സാധിച്ചു എന്ന്‌ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നു. മറ്റൊരു മീഡിയയ്‌ക്കും അവകാശപ്പെടുവാന്‍ സാധിക്കാത്ത വിധത്തിലുള്ള നേട്ടം ഓര്‍ത്തഡോക്‌സ്‌ ടി.വി ഇതിനകം കൈവരിച്ചു. കഴിഞ്ഞ ജൂലൈ 3 നു പ്രവര്‍ത്തനം ആരംഭിച്ച ഓര്‍ത്തഡോക്‌സ്‌ ടി.വി യുടെ ലോകമെമ്പാടുമുള്ള സ്ഥിരം പ്രേക്ഷകരുടെ എണ്ണം ഇതിനകം 6,13,267 കഴിഞ്ഞു.ലോകത്തിന്റെ ഏത്‌ കോണിലിരുന്നും ഇന്‍റര്‍നെറ്റുള്ള ഐപാട്‌, ഐഫോണ്‍, ബ്ലാക്ക്‌ബറി, ആന്‌ട്രോയിട്‌ ഫോണ്‍ തുടങ്ങി എല്ലാ മീഡിയകളിലൂടെയും ഓര്‍ത്തഡോക്‌!സ്‌ ടി.വി പ്രേക്ഷകരിലേക്ക്‌ എത്തിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്‌.

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ടിവി യുടെ പ്രവര്‍ത്തനങ്ങള്‍ കൂടതല്‍ വിപുലീകരിക്കാനായി ഡയറക്ടര്‍ ബോര്‍ഡ്‌ തീരുമാനിച്ചു. ബോര്‍ഡ്‌ മെമ്പര്‍മാരുടെ എണ്ണം 15 ആയി ഉയര്‍ത്തുവാനും കേരളത്തിലും, ഗള്‍ഫിലും, അമേരിക്കയിലും ഓഫീസും, സ്റ്റുഡിയോ സജ്ജീകരണങ്ങളും രൂപപ്പെടുത്താനായി ഫാ. ജോണ്‍സണ്‍ പുഞ്ചകോണത്തിനെ ചുമതലപ്പെടുത്തി .

ഇപ്പോള്‍ ഇന്റെര്‍നെറ്റിലൂടെ നടത്തുന്ന ടി.വി. സംപ്രേക്ഷണം ഫ്രീ ചാനല്‍ ആയി സാധാരണ ടിവി.യിലും ലഭ്യമാക്കത്തക്ക ക്രമീകരണങ്ങള്‍ നടക്കുന്നതായും ഫാ.ജോണ്‍സണ്‍ പുഞ്ചകോണം അറിയിച്ചു. 6 മണിക്കൂര്‍ വീതമുള്ള നാല്‌ സ്ലോട്ടുകളായി ഒരു ദിവസം പ്രോഗ്രാം പ്രക്ഷേപണം ചെയ്യാനും അത്‌ മൂലം ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള വിശ്വാസികള്‍ക്കും പ്രോഗ്രാം കാണുവാന്‍ സാധിക്കും.

ഓര്‍ത്തഡോക്‌സ്‌ ടി വിയുടെ ചെയര്‍മാനായി പുലികോട്ടില്‍ ഗീവര്‍ഗീസ്‌ മാര്‍ യുലിയോസ്‌ ചെയര്‍മാനായും, സി.ഇഓ ആയി ഫാ. ജോണ്‍സണ്‍ പുഞ്ചകോണവും , സി .എഫ്‌ .ഓ ആയി പുലികോട്ടില്‍ ജോയിയും, സെക്രടറിയായി ചാര്‍ളി പടനിലവും, മാര്‍ക്കറ്റിംഗ്‌ ഡയറകടെര്‍സ്‌ ആയി ഡീക്കന്‍ ജോര്‍ജ്‌ പൂവത്തൂര്‍ (USA , Far East , Europe), മാത്യൂസ്‌ ജോണ്‍ (UAE , INDIA ) എന്നിവരും, പ്രോഗ്രാം ഡയറക്ടര്‍ ആയി ജോര്‍ജ്‌ പണിക്കരും പ്രവര്‍ത്തിക്കുന്നു.

വിശുദ്ധ കുര്‍ബാന , ഓര്‍ത്തഡോക്‌!സ്‌ വിശ്വാസം ബൈബിള്‍ സ്റ്റഡി, പ്രസംഗങ്ങള്‍, ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്‌ പ്രോഗ്രാമുകളും, ആധ്യാത്മിക സംഘടനകളുടെ ക്രിസ്‌തീയ പരിപാടികള്‍, ക്രിസ്‌തീയ പാട്ടുകള്‍ എന്നിവയ്‌ക്ക്‌ മുന്‍ഗണന നല്‌കിയായിരിക്കും പ്രോഗ്രാമുകള്‍.

ടി.വി യുടെ വെബ്‌ സൈറ്റ്‌ www.orthodoxtv.in

Fr.Johnson Punchakonam (CEO)
Orthodox TV
ഓര്‍ത്തഡോക്‌സ്‌ ടിവിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക