Image

ഡല്‍ഹിയില്‍ ഓരോ അഞ്ചു മിനിറ്റിലും ഒരു സ്‌ത്രീ വീതം ലൈംഗിക അതിക്രമത്തിനിരയാകുന്നു! (എബി തോമസ്‌, ഡാലസ്‌)

Published on 28 April, 2013
ഡല്‍ഹിയില്‍ ഓരോ അഞ്ചു മിനിറ്റിലും ഒരു സ്‌ത്രീ വീതം ലൈംഗിക അതിക്രമത്തിനിരയാകുന്നു! (എബി തോമസ്‌, ഡാലസ്‌)
പിഞ്ചു ബാലികകളെ പച്ചിചീന്തുന്ന മൃഗീയ വാസന ഇന്ത്യയില്‍ പെരുകുന്നു. സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ ഇന്ത്യ അനുയോജ്യമല്ലെന്നതാണ്‌ ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുവരുന്ന പീഡന വാര്‍ത്തകള്‍ തെളിയിക്കുന്നത്‌.

നാലും അഞ്ചും എട്ടും വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളെ കാമഭ്രാന്തന്മാര്‍ പിച്ചിച്ചീന്തിയെറിയുന്ന ഇന്ത്യയുടെ ഇന്നത്തെ തലമുറയുടെ സ്വതന്ത്രമായ വിഹാരം ലജ്ജിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ സ്ഥിതി തന്നെ. സ്‌ത്രീകള്‍ക്ക്‌ ഭയമില്ലാതെ ജീവിക്കാനും സഞ്ചരിക്കാനും പറ്റാത്ത രാജ്യമായി ഇന്ത്യ മാറികൊണ്ടിരിക്കുന്നു.

ഡല്‍ഹിയില്‍ അഞ്ചു വയസ്സുകാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിലുള്ള അമര്‍ഷവും പ്രതിഷേധവും അടങ്ങുന്നതിനു മുമ്പേ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ മൃഗീയമായ അതിക്രമങ്ങളുടെ നിരവധി കഥകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌.

മധ്യപ്രദേശിലെ സിയോണിയില്‍ നാലു വയസ്സുകാരിയും ഒഡിഷയില്‍ പതിനഞ്ചുകാരിയും ഉത്തര്‍പ്രദേശിലെ ബാരബങ്കിയില്‍ എട്ടു വയസ്സുകാരിയും ബലാത്സംഗത്തിനിരയായി. കഴിഞ്ഞ ദിവസം ഡല്‍ഹില്‍ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ദേഹം മുഴുവന്‍ ബ്ലേഡ്‌ കൊണ്ട്‌ മുറിവേല്‍പ്പിച്ച നിലയില്‍ പുരുഷന്മാകരുടെ ശൗചാലയത്തില്‍ കണ്ടെത്തിയ സംഭവം റിപ്പോര്‍ട്ട്‌ ചെയ്‌തതോടെ ഡല്‍ഹി നഗരം പിഞ്ചു ബാലികകള്‍ക്കും സ്‌ത്രീകള്‌ക്കും ഭീതിയുടെ കേന്ദ്രങ്ങളായി മാറി കഴിഞ്ഞിരിക്കുന്നു.

കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഡല്‍ഹി നഗരത്തില്‍ മാത്രം 393 ബലാത്സംഗക്കേസുകളാണ്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌. റിപ്പോര്‍ട്ട്‌ ചെയ്യപ്പെടാതെ എത്ര അധികം കേസുകള്‍ വേറെയും! ലോകത്തെ വലിയ ജനാധിപത്യരാജ്യമാണല്ലോ ഇന്ത്യ. ഭരണകര്‍ത്താക്കള്‍ വാഴുന്ന തലസ്ഥാനത്ത്‌ നടക്കുന്ന ലൈംഗിക ചൂഷണത്തിന്റെ എണ്ണം കേട്ടാല്‍ ലോക ജനത ഞെട്ടിപോകും. ഓരോ അഞ്ച്‌ മിനിറ്റിലും ഒരു സ്‌ത്രീ വീതം ലൈംഗിക അതിക്രമത്തിനിരയാകുന്നു. അങ്ങനെ ഇന്ത്യ ലോക റെക്കേര്‍ഡേുകള്‍ വാരി കൂട്ടുന്നു.

ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ അനീതിക്കും, സ്‌ത്രീകളോടുള്ള ആക്രമണത്തിനും കൂട്ടുനില്‍ക്കുന്നു. ജനങ്ങള്‍ക്ക്‌ സംരക്ഷണം നല്‌കേണ്ട പോലീസ്‌ വകുപ്പ്‌ ഇന്ന്‌ പണത്തിന്റെയും, ഭരണാധികാരികളുടെയും മുമ്പില്‍ കൈയും കെട്ടി നില്‌ക്കുന്ന അവസ്ഥയിലാണിപ്പോള്‍. എവിടയെങ്കിലും ഒരു കേസ്‌ കോടതിയിലെത്തിയാല്‍ പണത്തിന്റെ സ്വാധീനത്തില്‍ പ്രതികള്‍ രക്ഷപെടുന്നു. ഇന്ത്യയിലെ ഈ അവസ്ഥ മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു അടുത്തു വരുന്ന സമയത്ത്‌ ഇന്ത്യയിലെ ജനങ്ങളും, പ്രവസി സമൂഹവും സംഘടിക്കണം. മോഹന വാഗ്‌ദാനവുമായി വരുന്ന വിരുതന്മാരെ സമൂഹത്തില്‍ നിന്നും ആട്ടിയോടിക്കണം, ജീവനും സ്വത്തിനും സംരക്ഷണം നല്‌കുവാന്‍ പ്രതിജ്ഞാബദ്ധരായ രാഷ്രീയ പാര്‍ട്ടിക്ക്‌ വാട്ടു നല്‍കി അധികാരത്തില്‍ കയറ്റണം. അങ്ങനെ ഗാന്ധിജി വിഭാവനം ചെയ്‌ത ശോഭനമായ ഒരു ഭാരതം ഉണ്ടാകുവാന്‍ പ്രവാസികളായ നമുക്ക്‌ പ്രാര്‍ത്ഥിക്കാം. ജയ്‌ ഹിന്ദ്‌.
ഡല്‍ഹിയില്‍ ഓരോ അഞ്ചു മിനിറ്റിലും ഒരു സ്‌ത്രീ വീതം ലൈംഗിക അതിക്രമത്തിനിരയാകുന്നു! (എബി തോമസ്‌, ഡാലസ്‌)
Join WhatsApp News
RAJAN MATHEW DALLAS 2013-05-08 12:07:41

 ജീവനും സ്വത്തിനും സംരക്ഷണം നല്‌കുവാന്‍ പ്രതിജ്ഞാബദ്ധരായ രാഷ്രീയ പാര്‍ട്ടിക്ക്‌ വാട്ടു നല്‍കി അധികാരത്തില്‍ കയറ്റണം. 
 ഏതുപാര്‍ട്ടി ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക