Image

മാര്‍ത്തോമാ സേവികാസംഘം പന്ത്രണ്ടാമത്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌

ജോയിച്ചന്‍ പുതുക്കുളം Published on 23 September, 2011
മാര്‍ത്തോമാ സേവികാസംഘം പന്ത്രണ്ടാമത്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌
ന്യൂയോര്‍ക്ക്‌: മാര്‍ത്തോമാ സുവിശേഷ സേവികാസംഘത്തിന്റെ അമേരിക്കന്‍ ഭദ്രാസനത്തിന്റെ പന്ത്രണ്ടാമത്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ 2011 സെപ്‌റ്റംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 2 വരെ ഇല്ലിനോയിയിലെ റോളിംഗ്‌മെഡോസില്‍ വെച്ച്‌ നടത്തും. സ്‌ത്രീകള്‍ക്കുവേണ്ടി പ്രത്യേകം ക്രമീകരിക്കുന്ന ഈ കോണ്‍ഫറന്‍സിന്റെ ആതിഥേയത്വം വഹിക്കുന്നത്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ മാര്‍ത്തോമാ സേവികാസംഘമാണ്‌.

ലൂക്കോസ്‌ 14:42 ആധാരമാക്കിയുള്ള ചോയ്‌സ്‌ ഈസ്‌ ഇറ്റ്‌ റൈറ്റ്‌ (Vhoice is it right ?) എന്നതാണ്‌ ഈ കോണ്‍ഫറന്‍സിന്റെ തീം. ഡോ. വര്‍ഗീസ്‌ മാര്‍ തിയഡോഷ്യസ്‌ എപ്പിസ്‌കോപ്പ (നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസനം), സൈറാ ജോസഫ്‌ (ഫിലാഡല്‍ഫിയ), റവ. ഏബ്രഹാം തോമസ്‌ (ഡിട്രോയിറ്റ്‌) എന്നിവര്‍ കോണ്‍ഫറന്‍സിന്‌ നേതൃത്വം നല്‍കും. വിവിധ ഇടവകകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്‌ത 250 പ്രതിനിധികള്‍ പങ്കെടുക്കും. ആരാധനയ്‌ക്കും ബൈബിള്‍ പഠനത്തിനും കൂട്ടായ ചര്‍ച്ചകള്‍ക്കും കോണ്‍ഫറന്‍സ്‌ പ്രാധാന്യം നല്‍കുന്നു. ആകര്‍ഷണീയമായ ഷിക്കാഗോ ടൂര്‍, ടാലന്റ്‌ നൈറ്റ്‌ എന്നീ പ്രോഗ്രാമുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. വികാരി റവ. സാബു തോമസിന്റെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. കോണ്‍ഫറന്‍സ്‌ രജിസ്‌ട്രേഷന്‍ അവസാനിച്ചു.

കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്‌ത എല്ലാ വനിതകളേയും ഈ അനുഗ്രഹീത കൂട്ടായ്‌മയിലേക്ക്‌ കോണ്‍ഫന്‍സ്‌ കമ്മിറ്റി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ www.sevikasangamconference2011.com സന്ദര്‍ശിക്കുക.
മാര്‍ത്തോമാ സേവികാസംഘം പന്ത്രണ്ടാമത്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക