Image

ഹോട്ടല്‍ കാലിഫോര്‍ണിയ

Published on 29 April, 2013
ഹോട്ടല്‍ കാലിഫോര്‍ണിയ
അനൂപ്‌ മേനോന്റെ തിരക്കഥ എഴുതി അജി ജോണ്‍ സംവിധാനംചെയ്യുന്ന ചിത്രമാണ്‌ ഹോട്ടല്‍ കാലിഫോര്‍ണിയ. ഭാഗ്യജോഡികള്‍ എന്നു വിശേഷിപ്പിക്കപ്പെടാവുന്ന അനൂപ്‌ മേനോനും ജയസൂര്യയും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജയസൂര്യ അവതരിപ്പിക്കുന്ന എയര്‍പോര്‍ട്ട്‌ ജിമ്മി ഏറെ വ്യത്യസ്‌തത പുലര്‍ത്തുന്ന കഥാപാത്രമാണ്‌. ജയസൂര്യയെ സംബന്ധിച്ചിടത്തോളം പുതിയൊരു ഇമേജ്‌ നല്‍കുന്ന കഥാപാത്രംകൂടിയാണ്‌ എയര്‍പോര്‍ട്ട്‌ ജിമ്മി. അല്‌പം നെഗറ്റീവ്‌ ടച്ച്‌ തോന്നാവുന്ന ഒരു കഥാപാത്രം.

നോട്ട്‌ബുക്കിനുശേഷം മറിയ വീണ്‌ടും അഭിനയരംഗത്തെത്തുന്നു. ഒരു വിമാനക്കമ്പനിയിലെ അഞ്ചുപേര്‍. അഞ്ചുപേരെയും കാത്ത്‌ അവരവരുടെ ആള്‍ക്കാരും. ഇവര്‍ പരസ്‌പരം മാറിപ്പോകുന്നതിലൂടെയാണ്‌ ഈ ചിത്രത്തിന്റെ കഥാവികസനം.

സുധീഷ്‌, പി. ബാലചന്ദ്രന്‍, കൃഷ്‌ണ, മണിക്കുട്ടന്‍, ശിവരാമന്‍, ചാലി പാലാ, ബാബു നമ്പൂതിരി, സാദിഖ്‌, അരുണ്‍, അപര്‍ണാ നായര്‍, ശ്രുതിലക്ഷ്‌മി, സുകുമാരി, കവിത, തെസ്‌നി ഖാന്‌ തുടങ്ങിയവരും പ്രധാന താരങ്ങളാണ്‌. ഷാന്‍ റഹ്‌മാന്റേതാണ്‌ സംഗീതം. ജിത്തു ദാമോദര്‍ ഛായാഗ്രഹണവും സിയാന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാ സംവിധാനം- അര്‍ക്കന്‍ കൊല്ലം.

ജയ്‌രാജ്‌ ഫിലിംസിന്റെ ബാനറില്‍ ജോമോന്‍ സൈമണ്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിവരുന്നു. -വാഴൂര്‍ ജോസ്‌
ഹോട്ടല്‍ കാലിഫോര്‍ണിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക