Image

ട്രാഫിക്‌, ചാപ്പാകുരിശ്‌ -തമിഴ്‌ റീമേക്കില്‍ ഇനിയ നായിക

Published on 29 April, 2013
ട്രാഫിക്‌, ചാപ്പാകുരിശ്‌ -തമിഴ്‌ റീമേക്കില്‍ ഇനിയ നായിക
മലയാളത്തിലെ ഹിറ്റ്‌ ചിത്രങ്ങളായ ട്രാഫിക്‌, ചാപ്പാകുരിശ്‌ എന്നീ ചിത്രങ്ങളില്‍ തമിഴിലെ പ്രശസ്‌ത നടി ഇനിയ നായികയാകുന്നു. രണ്ടു ചിത്രങ്ങളിലും രമ്യാ നമ്പീശന്‍ അവതരിപ്പിച്ച വേഷങ്ങളാണ്‌ ഇനിയ അഭിനയിക്കുന്നത്‌.

ട്രാഫിക്‌ എന്ന ചിത്രത്തിന്‌ തമിഴില്‍ പുലിവാല്‍ എന്നാണ്‌ പേരു നല്‍കിയിരിക്കുന്നത്‌. ചെന്നൈയില്‍ ഒരു നാള്‍ എന്ന സിനിമയില്‍ ഇനിയയുടെ ജോഡിയായി എത്തിയ പ്രസന്നയാണ്‌ ഈ ചിത്രത്തിലും എത്തുന്നത്‌. മലയാളത്തിലെ അതേ രീതിയിലായിരിക്കില്ല തമിഴില്‍ ചിത്രം ഒരുക്കുക.

ചാപ്പക്കുരിശിന്റെ ഹൈലറ്റുകളിലൊന്നും ഏറെ ചര്‍ച്ചാ വിഷയവുമായ ഫഹദ്‌ ഫാസിലുമൊത്തുള്ള ചൂടന്‍ രംഗങ്ങളും അതേപടി ഉണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌.
ട്രാഫിക്‌, ചാപ്പാകുരിശ്‌ -തമിഴ്‌ റീമേക്കില്‍ ഇനിയ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക