Image

മാരക വിഷാംശം: ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ പൗഡര്‍ നിരോധിച്ചു

Published on 29 April, 2013
മാരക വിഷാംശം: ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ പൗഡര്‍ നിരോധിച്ചു
ന്യൂഡല്‍ഹി: മാരക വിഷാംശം അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലില്‍ ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ പൗഡര്‍ അധികൃതര്‍ നിരോധിച്ചു.

സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ നിര്‍മിച്ച ജോണ്‍സന്‍ ആന്‍ഡ്‌ ജോണ്‍സന്‍ ബേബി പൗഡറിന്റെ ലൈസന്‍സാണ്‌ നിരോധിച്ചത്‌. കാന്‍സറിനും തൊലിപ്പുറത്ത്‌ ചൊറിക്കും കാരണമാകുന്ന എഥിലിന്‍ ഓക്‌സൈഡ്‌ ജോണ്‍സന്‍ ആന്‍ഡ്‌ ജോണ്‍സന്‍ ബേബി പൗഡറില്‍ അടങ്ങിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ നിരോധനം.

ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷനാണ്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌. ജൂണ്‍ 24 മുതല്‍ നിരോധനം നിലവില്‍ വരും. നവജാതശിശുക്കളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതാണ്‌ ജോണ്‍സന്‍ ആന്‍ഡ്‌ ജോണ്‍സന്‍ ബേബി പൗഡര്‍ ആണ്‌. 2007 ല്‍ നിര്‍മിച്ച ജോണ്‍സന്‍ ആന്‍ഡ്‌ ജോണ്‍സന്‍ ബേബി പൗഡറിലാണ്‌ എഥിലിന്‍ ഓക്‌സൈഡിന്റെ അംശം കണ്ടെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക