Image

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് പിക്‌നിക്കും, സ്‌പോര്‍ട്‌സും 1ന്

പി.പി.ചെറിയാന്‍ Published on 23 September, 2011
കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് പിക്‌നിക്കും, സ്‌പോര്‍ട്‌സും 1ന്

മസ്‌കിറ്റ്(ഡാളസ്): കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് എല്ലാവര്‍ഷവും സംഘടിപ്പിക്കാറുള്ള വാര്‍ഷിക പിക്ക്‌നിക്കും, സ്‌പോര്‍ട്‌സും, ഈ വര്‍ഷം ഒക്‌ടോബര്‍ 1 ശനിയാഴ്ച നടത്തുന്നതാണ്.

കേരള അസ്സോസിയേഷന്‍ പുതിയതായി വാങ്ങിയ കേരള കമ്മ്യൂണിറ്റി സെന്ററിലാണ് ഈ വര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

കേരള അസ്സോസിയേഷന്‍ അംഗങ്ങള്‍ക്കും, കുടുംബത്തിനും ഒരേ സമയം പങ്കെടുക്കാവുന്ന വിവിധ സ്‌പോര്‍ട്‌സ് ഇനങ്ങള്‍ , ബാര്‍ബിക്യൂ, കപ്പപുഴക്ക്, കാന്താരി സമ്മന്തി, സംഭാരം തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ അസ്സോസിയേഷന്‍ ഒരുക്കിയിട്ടുണ്ട്.

ഗാര്‍ലാന്റില്‍ ബ്രോഡ് വേയില്‍ സ്ഥിതി ചെയ്യുന്ന മൂന്നേക്കറോളം വരുന്ന സ്ഥലത്ത് സംഘടിപ്പിച്ചിരിക്കുന്ന ഈ സ്‌പോര്‍ട്‌സിലും, പിക്ക്‌നിക്കിലും ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലക്‌സിലുള്ള എല്ലാ മലയാളികളേയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകരായ ഏലിയാസ് പത്രോസ്, സൈമണ്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു. പ്രവേശം സൗജന്യമാണ്.
കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് പിക്‌നിക്കും, സ്‌പോര്‍ട്‌സും 1ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക