Image

ഫിലാഡല്‍ഫിയയില്‍ നിന്ന് നേരിട്ട് വിമാന സര്‍വ്വീസ്: സമ്മര്‍ദം ചെലുത്തും

Published on 23 September, 2011
ഫിലാഡല്‍ഫിയയില്‍ നിന്ന് നേരിട്ട് വിമാന സര്‍വ്വീസ്: സമ്മര്‍ദം ചെലുത്തും
ന്യൂജേഴ്‌സി : അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയിരിക്കുന്ന ചെങ്ങന്നൂര്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റുമായ ശ്രീ.പി.സി.വിഷ്ണുനാഥ് സൗത്ത്-ന്യൂജേഴ്‌സി മലയാളി അസ്സോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ വച്ചാണ് ഫിലാഡല്‍ഫിയായില്‍ നിന്നും കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് തുടങ്ങുന്നതിന് കേരളാ നിയമസഭയില്‍ സമ്മര്‍ദം ചെലുത്തും എന്ന് എം.എല്‍.എ ഉറപ്പ് നല്‍കിയത്.

അസ്സോസിയേഷന്‍ പ്രസിഡന്റ് ശ്രീ.പോള്‍ മത്തായി അദ്ധ്യക്ഷത വഹിച്ചു. ഫോമയുടെ നാഷണല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും, 2012-ലെ ഫോമയുടെ സ്ഥാനാര്‍ത്ഥിയുമായ ശ്രീ.രാജു.എം.വറുഗീസ് ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്തു. സ്വാഗത പ്രസംഗത്തില്‍ ശ്രീ.രാജു.എം.വറുഗീസ് ഫിലാഡല്‍ഫിയയില്‍ നിന്നും യാത്ര ചെയ്യുന്ന മലയാളികളുടെ ദുരിതങ്ങള്‍ ശ്രീ.പി.സി.വിഷ്ണുനാഥ് എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തി.

സെപ്റ്റംബര്‍ 26-ാം തീയതി ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ വിഷയം സബ് മിഷന്‍ മുഖേന അവതരിപ്പിച്ച് നിയമസഭയില്‍ പാസ്സാക്കി ബഹു.കേരള മുഖ്യമന്ത്രി.ശ്രീ.ഉമ്മന്‍ ചാണ്ടിയില്‍ കൂടി കേന്ദ്ര വ്യേമയാന മന്ത്രി ശ്രീ.വയലാര്‍ രവിയ്ക്ക് നല്‍കാമെന്നും പി.സി.വിഷ്ണുനാഥ് എം.എല്‍.എ തന്റെ മറുപടി പ്രസംഗത്തില്‍ ഉറപ്പ് നല്‍കി. അമേരിക്കന്‍ മലയാളികളുടെ അടിയന്തിര പ്രാധാന്യം ഉള്ള വിഷയം ആണ് ഇതെന്ന് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താമെന്നും എം.എല്‍.എയില്‍ നിന്നും ഉറപ്പ് ലഭിച്ചു. അമേരിക്കന്‍ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ദുരിതങ്ങളും കേരളത്തിലെ പ്രവാസി ക്ഷേമകാര്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള സംഗതി ആണെന്നും എം.എല്‍.എ പറഞ്ഞു. മറുപടി പ്രസംഗത്തില്‍ പി.സി.വിഷ്ണുനാഥ് എം.എല്‍.എ സൗത്ത് ന്യൂജേഴ്‌സി മലയാളി അസ്സോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ നന്ദി അറിയിക്കുകയും ഫോമയുടെ നാഷണല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ശ്രീ.രാജു.എം.വറുഗീസിനെ വിജയാശംസകള്‍ നേരുകയും ചെയ്തു.

ഫോമയുടെ ജോയിന്റ് ട്രഷറാര്‍ ഐ
പ്പ് മാരേട്ട്, ഫോമയുടെ മുന്‍ വൈസ് പ്രസിഡന്റ് യോഹന്നാന്‍ ശങ്കരത്തില്‍ , പ്രൊഫ.ശാമുവേല്‍ പനങ്കുന്നം, വ്യവസായ പ്രമുഖന്‍ തോമസ് പോള്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ശ്രീ.രാജന്‍ മത്തായി എന്നിവര്‍ പ്രസംഗിച്ചു.

Fax: 856-þ768-þ7360

RMV506@Aol.com


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക