Image

സിനിമാ നിര്‍മാതാവ്‌ ഏക്താ കപൂറിന്റെ ഓഫീസിലും വീട്ടിലും റെയ്‌ഡ്‌

Published on 30 April, 2013
സിനിമാ നിര്‍മാതാവ്‌ ഏക്താ കപൂറിന്റെ ഓഫീസിലും വീട്ടിലും റെയ്‌ഡ്‌
മുംബൈ: ബോളിവുഡ്‌ സിനിമ-സീരിയല്‍ നിര്‍മാതാവ്‌ ഏക്താ കപൂറിന്റെ മുംബൈയിലെ വസതിയിലും ഓഫീസിലും ആദായനികുതി വകുപ്പ്‌ റെയ്‌ഡ്‌ നടത്തി. ഏക്താ കപൂറും നിര്‍മ്മാണ കമ്പനിയും വന്‍ നികുതി വെട്ടിപ്പ്‌ നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ റെയ്‌ഡ്‌.

റെയ്‌ഡില്‍ അനധികൃതമായ സ്വത്തുക്കള്‍ കണ്ടെത്തതായി റിപ്പോര്‍ട്ടുണ്ട്‌. പഴയകാല ബോളിവുഡ്‌ നടന്‍ ജീതേന്ദ്രയുടെ മകളാണ്‌ ഏക്താ കപൂര്‍. സഹോദരന്‍ തുഷാര്‍ കപൂര്‍ ബോളിവുഡ്‌ താരമാണ്‌. ഇവരുടെ വസതികളിലും റെയിഡ്‌ നടക്കുന്നുണ്ട്‌.

ഏക്തയുടെ വീട്ടിലും അന്തേരിയിലുള്ള നിര്‍മാണകമ്പനിയായ ബാലാജി ടെലിഫിലിംസിന്റെ ഓഫീസിലുമാണ്‌ 100ഓളം വരുന്ന ഉദ്യോഗസ്ഥര്‍ റെയ്‌ഡ്‌ നടത്തിയത്‌.

ഇതിന്‌ പുറമെ ഏക്തയുടെ പിതാവ്‌ പഴയകാല നടന്‍ ജിതേന്ദ്രയുടെ വീട്ടിലും സഹോദരനും നടനുമായ തുഷാര്‍ കപൂറിന്റെ വീട്ടിലും റെയ്‌ഡ്‌ നടന്നു.

സിനിമാ നിര്‍മാതാവ്‌ ഏക്താ കപൂറിന്റെ ഓഫീസിലും വീട്ടിലും റെയ്‌ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക