Image

ഒടേതമ്പുരാന്റെ ഒന്നരപ്പതിറ്റാണ്ട്- മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 30 April, 2013
ഒടേതമ്പുരാന്റെ ഒന്നരപ്പതിറ്റാണ്ട്- മീട്ടു റഹ്മത്ത് കലാം
എട്ടാം വയസ്സില്‍ കണ്ട പത്രവാര്‍ത്തയിലൂടെയാണ് 'അരുന്ധതി റോയ്, ഗോഡ് ഓഫ് സ്‌മോള്‍ തിങ്ങ്‌സ്, ബുക്കര്‍ പ്രൈസ്', എന്നൊക്കെ ആദ്യമായി അറിയുന്നത്. പെണ്ണെഴുത്തിനോട് തോന്നാവുന്ന സ്വാര്‍ത്ഥമായ ബഹുമാനമോ കോട്ടയംകാരി ആയതിന്റെ പേരിലെ പ്രത്യേക അടുപ്പമോ ആകാം ചെറുപ്രായത്തില്‍ എന്നെ സ്വാധീനിച്ച ടകങ്ങള്‍. പിന്നീട്(ഈ കഥയില്‍ ഇടയ്ക്ക് കാണുന്ന Layter പോലെ ദൈര്‍ഘ്യമുള്ള പി-ന്നീ-ട്) ഒരു സമ്മാനമായാണ് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ എന്റെ ഗ്രന്ഥശേഖരത്തില്‍ അതിഥിയായെത്തുന്നത്. വായിച്ചാല്‍ ദഹിക്കില്ല, മനസ്സിലാവില്ല തുടങ്ങി കുറേ പിന്‍തിരിപ്പിക്കലുകള്‍ക്കൊടുവില്‍ മടിച്ചുമടിച്ച് ഞാന്‍ ആ യാത്ര തുടങ്ങി.

പ്രിയ.എ.എസ്(വിവര്‍ത്തക) തനിക്ക് നേരിട്ട വെല്ലുവിളികളെപ്പറ്റി കുറിച്ച വാചകങ്ങള്‍ വായിച്ചപ്പോള്‍ തന്നെ സദാചാരം എന്ന പേരില്‍ ഏതൊരു മലയാളിക്കുമുള്ളില്‍ ഫണം പൊക്കിയേക്കാവുന്ന ഒന്നിനെ കെട്ടിപ്പൂട്ടി, എസ്തയുടെയും റാഹേലിന്റെയും നിഷ്‌കളങ്കതയെ എന്നിലേയ്ക്ക് ആവാഹിച്ച് അവരോടൊപ്പം (അരുതുകളില്ലാത്ത പ്രായത്തിലൂടെ) സഞ്ചരിക്കാന്‍ മനസ്സിനെ സജ്ജമാക്കിയിരുന്നു. മാര്‍ക്‌സ് ഫ്രീസ് ലാണ്ടര്‍ പറഞ്ഞതുപോലെ ഓരോ കാലഘട്ടവും വെവ്വേറെ കണ്ണുകള്‍ സമ്പാദിക്കുന്നു എന്നത് ആദ്യ വായനയില്‍ എനിക്ക് മനസ്സിലായി. എഴുതി ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞാണെങ്കില്‍ക്കൂടി സാഹിത്യത്തില്‍ പുത്തന്‍ കണ്ണുകള്‍ പോള തുറക്കുമ്പോള്‍ യാഥാസ്ഥികജ്ഞാനം ഓടിയൊളിക്കുന്നത് ഞാന്‍ അറിയുകയായിരുന്നു.

ഒരു ഹിപ്‌നോട്ടിസത്തിനും പുറത്തുകൊണ്ടുവരാന്‍ കഴിയാത്തത്ര നിഗൂഢ രഹസ്യങ്ങളെ തുറന്ന പുസ്തകമാക്കി വച്ചിരിക്കുന്ന റാഹേലിന്റെ കണ്ണുകളിലൂടെയാണ് ഓരോ കഥാപാത്രത്തെയും നാം പരിചയപ്പെടുന്നത്. എസ്ത, അമ്മു, ബാബ, മമ്മാച്ചി, പപ്പാച്ചി, ബേബി കൊച്ചമ്മ, ചാക്കോ, മാര്‍ഗററ്റ് കൊച്ചമ്മ, സോഫിമോള്‍, കൊച്ചുമറിയ, വെളുത്ത എന്നിങ്ങനെ അവള്‍ വിളിക്കുന്ന രീതിയില്‍ നമ്മള്‍ അവരെ അറിയുന്നു. അയ്മനത്തെ വീട്, ഏറ്റുമാനൂര്‍, ചുങ്കം പാലത്തിനടുത്തുള്ള തയ്യല്‍കാരന്‍ ചെല്ലപ്പന്‍, ബെസ്റ്റ് ബേക്കി, ഒളശ്ശ, അഭിലാഷ് തീയേറ്റര്‍, മീനച്ചിലാര്‍…തുടങ്ങി അവള്‍ കണ്ടതും അറിഞ്ഞതുമായ കോട്ടയം മുഴുവന്‍ റെക്കോര്‍ഡ് ചെയ്ത് പ്ലേ ചെയ്യുകയായിരുന്നു എന്ന് തോന്നും ആ വാക്കുകളിലെ സത്യസന്ധതയില്‍. ഒരു കാലത്തിന്റെ നേര്‍ക്കാഴ്ച(പരിസ്ഥിതി, സമൂഹം, പാര്‍ട്ടി, വിപ്ലവം, മതം, ജാതി) എന്നോണം കേരളീയ ജീവിതം പശ്ചാത്തലമാക്കി എഴുതപ്പെട്ട കൃതി വിശ്വസാഹിത്യത്തില്‍ ശ്രദ്ധിക്കപ്പെട്ടത് അതിന്റെ സവിശേഷമായ രചനാശൈലിയും ഭാഷാപ്രയോഗങ്ങളും കൊണ്ടാണ്. ഇതിലെ കഥാപാത്രമായ മിസ് മിറ്റണെപ്പോലെ കേരളത്തിലെ ഭാഷ കേരളീസ് ആണെന്ന് കരുതുന്ന പാശ്ചാത്യര്‍ക്ക് മലയാളം എന്ന ഭാഷയെ പരിചയപ്പെടുത്താന്‍ തന്റെ ആദ്യ നോവലിലൂടെ സാധിച്ച അരുന്ധതി റോയിയോട് മലയാളികള്‍ കടപ്പെട്ടിരിക്കുന്നു. വികാരങ്ങളില്‍ സ്വതന്ത്രമായ ഭാവന ചാലിച്ച് ക്ലാസ്സിസവും റൊമാന്റിസവും റിയലിസവും ചേര്‍ന്ന അപൂര്‍വ്വത തികച്ചും വേറിട്ട അനുഭവമാണ്. പാത്രസൃഷ്ടിയിലെ പൂര്‍ണ്ണത കഥാപാത്രങ്ങളുടെ ചെയ്തികളെ നൂറ് ശതമാനം നീതികരിക്കുന്നു. എന്തുകൊണ്ട് അവര്‍ അങ്ങനെചെയ്തു, അങ്ങനെ ചിന്തിച്ചു എന്നതിനെല്ലാം വ്യക്തമായ ഉത്തരം വായനക്കാരന് സ്വയം കണ്ടെത്താന്‍ കഴിയുന്നതും അതുകൊണ്ടാണ്. Shit Wiper  എന്ന് കേള്‍ക്കുമ്പോള്‍ തോന്നാത്ത അനിഷ്ടം മാതൃഭാഷയില്‍ അത് കേള്‍ക്കുമ്പോള്‍ തോന്നുന്ന മനസ്സിന്റെ പോരായ്മയാണ് നല്ലൊരു കൃതിയെ പലരും വായനയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കാരണം. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന സിനിമയിലെ 'പപ്പര പരപരപേരയ്ക്ക' എന്ന് തുടങ്ങുന്ന പാട്ട്God of Small Things ല്‍ എസ്തയും റാഹേലും ചേര്‍ന്ന് പാടുന്നതാണെന്ന് പറഞ്ഞപ്പോള്‍ പുരികം ചുളിച്ചവരില്‍ ഞാനും പെടും. പി-ന്നീ-ട് പുസ്തകം വായിച്ചപ്പോള്‍ മാത്രമേ അങ്ങനെ പാടാന്‍ അവര്‍ക്ക് അവരുടേതായ ന്യായമുണ്ടെന്ന് തിരിച്ചറിഞ്ഞുള്ളൂ. പേരമരത്തില്‍ നിന്നടര്‍ന്നുവീണ് നിലമാകെ അളിപിളി ആയേക്കാവുന്ന പഴുപ്പുകൂടിയ പേരയ്ക്കയോടുള്ള അഭ്യര്‍ത്ഥനയായിരുന്നു അതെന്ന് കണ്ടപ്പോള്‍ മനസ്സിന്റെ ഇടുങ്ങിയ വഴിയുടെ വീതികൂട്ടാന്‍ തീരുമാനിച്ചതിന്റെ ഫലമായാകാം പല വാചകങ്ങളുമെടുത്ത് പുനര്‍ചിന്തനം ചെയ്യാന്‍ പ്രേരകമായത്. എഴുത്തുകാരി ഉറപ്പുനല്‍കുന്നതുപോലെതന്നെ ഓരോ വായനയും വിരിയിക്കുന്ന ചിത്രങ്ങള്‍ വ്യത്യസ്തങ്ങളാണ്. ഇത് വായിച്ച ഓരോരുത്തരുടെയും ഉള്ളിലുള്ള റാഹോലിന്റെ ലോകം ഓരോരോന്നാണെന്നും അത് തകര്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് താന്‍ ഈ നോവല്‍ സിനിമയാക്കാത്തതെന്നുമുള്ള അരുന്ധതിയുടെ തീരുമാനം തികച്ചും ഉചിതമാണ്. മുന്‍വായനയില്‍ മനസ്സില്‍ പതിഞ്ഞ ചിത്രങ്ങള്‍ക്ക് പോറലേല്‍പ്പിക്കാതെ പാതിവായനയില്‍ യാത്ര അവസാനിപ്പിച്ചതോ തുടങ്ങാന്‍ മടിച്ചുനില്‍ക്കുന്നവര്‍ക്കോ വേണ്ടിയുള്ള ഒരു ട്രാവല്‍ ഗൈഡ് എന്ന നിലയ്ക്കാണ് റാഹേലിനെ പിന്തുടര്‍ന്ന് ഞാന്‍ കണ്ട ലോകം നിങ്ങളോട് പങ്കുവയ്ക്കാന്‍ എന്നെ നിര്‍ന്ധിക്കുന്നത്.

നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷം അയ്മനത്തെ വീട്ടില്‍ റാഹേല്‍ തിരിച്ചെത്തിയപ്പോള്‍ പെയ്ത മഴയില്‍ ഞാനും നനഞ്ഞു. അമ്മു മരിച്ചപ്പോഴത്തെ പ്രായമായിരുന്നു അവള്‍ക്ക്, 31( തന്നെക്കാള്‍ 18 മിനിട്ട് മൂത്ത ഇരട്ട സഹോദരന്‍ എസ്തയ്ക്കും). അത്ര വയസ്സായിട്ടില്ല, ചെറുപ്പവുമല്ല. ജീവിക്കാനും മരിക്കാനും പറ്റിയ പ്രായം. റാഹേലിന്റെ വരവോടെ എസ്തയുടെ ശാന്തമായ തലയ്ക്കകത്തേയ്ക്ക് വര്‍ഷങ്ങളായി പൂട്ടിക്കിടന്ന ലോകം പെട്ടെന്ന് കുത്തിയൊലിച്ച് വരികയായിരുന്നു. അവര്‍ക്കൊറ്റയ്ക്ക് പറയാന്‍ കഥകളുണ്ടായിരുന്നില്ല. ഞാന്‍ , എന്നെ എന്നതിന് പകരം ഞങ്ങള്‍, ഞങ്ങളെ എന്ന് കണ്ട ശാരീരികമായി വേര്‍പിരിഞ്ഞ സയാമീസ് ഇരട്ടകള്‍. അവര്‍ക്കോര്‍ക്കാന്‍ നീര്‍മാതളത്തിന്റെ പൂക്കളില്‍ മാധവിക്കുട്ടി ഭര്‍ത്താവിനോട് പറയും പോലെ ഒരൊറ്റ കുട്ടിക്കാലമേ ഉണ്ടായിരുന്നുള്ളൂ. സാധാരണ കാണാറുള്ളതുപോലെ കറുപ്പിലും വെളുപ്പിലുമല്ലാതെ നിറങ്ങള്‍ പെയ്യുന്ന ഫ്‌ളാഷ്ബ്ലാക്ക്. അറിയാത്ത സങ്കടങ്ങളുടെയും കുഞ്ഞുകുഞ്ഞ് സന്തോഷങ്ങളുടെയും  നിറങ്ങള്‍…. എല്ലാത്തിനും സാക്ഷിയായ വയസ്സന്‍ മാങ്കോസ്റ്റിന്‍.

ഒരു ബംഗാളി-ഹിന്ദുവില്‍ നിന്ന് വിവാഹമോചനം നേടിയ സിറിയന്‍ ക്രിസ്ത്യന്‍ മലയാളിയും ഇരട്ടക്കുട്ടികളുടെ അമ്മയുമായ അമ്മുവിന്റെ ലോകം ഭയം നിറഞ്ഞതായിരുന്നു. അമ്മു മക്കള്‍ക്ക് അമ്മയും ബാബയുമാണ്. അവള്‍ കുഞ്ഞുങ്ങളെ ഇരട്ടിയിലും കൂടുതല്‍ സ്‌നേഹിച്ചു. പൊതുജനമദ്ധ്യേ മക്കള്‍ അനുസരണക്കേട് കാണിച്ചാല്‍ അച്ഛനില്ലാത്തതുകൊണ്ട് നിയന്ത്രിക്കാന്‍ കഴിയാത്തതാണെന്നും മറ്റും ആളുകള്‍ വ്യാഖ്യാനിക്കുമെന്ന തോന്നലാണ് അവളെ ഭരിച്ചിരിക്കുന്നത്. റാഹേല്‍ തുപ്പല്‍ക്കുളകള്‍ ഉണ്ടാക്കുമ്പോള്‍ കുട്ടികള്‍ക്കും അവകാശമുണ്ടെന്ന് മനസ്സിലാക്കണമെന്നും ഫാസിസ്റ്റിനെപ്പോലെ പെരുമാറരുതെന്നും ചാക്കോ ഉപദേശിക്കവെ കാര്യത്തോടടുക്കുമ്പോള്‍ തന്നെയും മക്കളെയും കുറിച്ച് കരുതലും ആശങ്കയും സഹോദരന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്ന് അമ്മു ചോദിക്കുന്നു. അവര്‍ തന്റെ ഉത്തരവാദിത്തമാണോ എന്ന ചാക്കോയുടെ മറുചോദ്യം സ്വന്തം മകളായ സോഫിമോളെക്കാള്‍ അയാള്‍ക്ക് ഇരട്ടകളെ സ്‌നേഹിക്കാന്‍ കഴിയുമോ എന്ന റാഹേലിന്റെ സംശയത്തിനുള്ള ഉത്തരമാണ്. റാഹേല്‍ സ്‌നേഹിക്കുന്നവരുടെ ലിസ്റ്റില്‍ മുന്‍നിരയില്‍ തന്നെ ചാക്കോയുടെ പേര് പറയുന്നുണ്ട്. എന്നാല്‍ സോഫിമോള്‍ക്ക് വളര്‍ത്തച്ഛന്‍ ജോയോടുള്ള സ്‌നേഹത്തിന്റെ ഒരംശം പോലും ജന്മം നല്‍കിയ ചാക്കോയോടില്ല. ബന്ധങ്ങളെക്കാള്‍ പരിചയത്തിന് മുന്‍തൂക്കം നല്‍കിയാണ് ആരെ സ്‌നേഹിക്കണമെന്ന് സോഫിമോള്‍ തീരുമാനിച്ചിരുന്നത് ബന്ധുക്കളെ ബന്ധുക്കളും ജാമിനെ ജാമും ജെല്ലിയെ ജെല്ലിയുമാക്കുന്ന നിയമങ്ങള്‍ അവള്‍ക്കറിയില്ല. ആരെ എങ്ങനെ എത്രമാത്രം സ്‌നേഹിക്കാമെന്നതിന് നിയമാവലികളില്ലാത്ത ലോകം റാഹേലിന് പുതിയ അറിവായി.

അമ്മ ഒരിക്കല്‍ ജൂലിയസ് സീസര്‍ വായിച്ച് 'എറ്റ് റ്റൂ ബ്രൂട്ടേ- ദെന്‍ ഫോള്‍ സീസര്‍' എന്നതിന്റെ അര്‍ത്ഥം വിവരിച്ചത് റാഹേല്‍ ഓര്‍ത്തു. ആരും ആരെയും കണ്ണടച്ചു വിശ്വസിക്കരുത്. അമ്മ, അച്ഛന്‍, സഹോദരന്‍, ഭര്‍ത്താവ്, ഉറ്റസുഹൃത്ത്, ആരെയും എസ്ത അതിനെ ഒരു കളിയായെടുത്ത് വേലക്കാരി കൊച്ചുമറിയയെ ശുണ്ഠി പിടിപ്പിക്കാന്‍ 'എറ്റ് റ്റൂ കൊച്ചുമറിയ- ദെന്‍ ഫോള്‍ എസ്ത' എന്ന് പറഞ്ഞ് കട്ടിലേയ്ക്ക് മലക്കം മറിയുന്നതും രസമായിരുന്നു. നീല്‍ ആംസ്‌ട്രോങ്ങ് ചന്ദ്രനില്‍ കാലുകുത്തിയെന്നത് മനോരമ പത്രത്തില്‍ ഫോട്ടോ സഹിതം കാണിച്ചിട്ടും വിദ്യാഭ്യാസമില്ലാത്ത തെന്നെ കളിയാക്കുകയാണെന്ന് കരുതിയ കൊച്ചുമറിയ 'എറ്റ് റ്റൂ' എന്ന പദം ചീത്തിവിളിയായി കണ്ടതില്‍ തെറ്റില്ല. അതിരറ്റ ആഹ്ലാദം ഏറ്റവും ദുഃഖമയമായ വാക്കായി റാഹേലിന് തോന്നിയതും അറിവിന്റെ പരിമിതികൊണ്ടാണ്.

അമ്മു കണ്ട ആണുങ്ങള്‍(പപ്പാച്ചി, ബാബ, ചാക്കോ) എല്ലാം തന്നെ 'മെയില്‍ ഷോവനിസ്റ്റ് പിഗ് എന്ന വിളിയ്ക്ക് യോഗ്യരായിരുന്നു. പപ്പാച്ചി മമ്മാച്ചിയെ എപ്പോഴും തല്ലും. അതിഥികള്‍ വരുമ്പോള്‍ ഷര്‍ട്ടിലെ വിട്ടുപോകാത്ത ബട്ടണുകള്‍ തുന്നിച്ചേര്‍ത്ത് ഭാര്യ തന്റെ കാര്യങ്ങള്‍ അവഗണിക്കുന്നു എന്ന തോന്നല്‍ അയാള്‍ വരുത്തിത്തീര്‍ത്തു. പപ്പാച്ചി ജീവിതത്തിന്റെ ഒരു ശീലമോ ഭാഗമോ ആയതുകൊണ്ടാണ് അയാള്‍ മരിച്ചപ്പോള്‍ മമ്മാച്ചി കരഞ്ഞതെന്ന് അമ്മു മക്കള്‍ക്ക് പറഞ്ഞ് കൊടുത്തു. സ്വന്തം ജോലി നിലനിര്‍ത്താന്‍ അമ്മുവിനെ ഹോളിക് സായിപ്പിന് കാഴ്ചവയ്ക്കാന്‍ മടികാണിക്കാത്ത മദ്യപനായ ബാബയുടെ മര്‍ദ്ദനമുറകള്‍ ഏറെക്കുറെ കുഞ്ഞുങ്ങള്‍ക്ക് അറിയാമായിരുന്നു. സര്‍നെയിം തുപ്പല്‍ കൊണ്ട് മായിച്ച് - എന്ന് എഴുതാന്‍ എസ്ത ശ്രമിച്ചത് ബാബയോടുള്ള വിരോധം കൊണ്ടാണ്. എസ്ത വലുതാകുമ്പോള്‍ അങ്ങനെ ആയിത്തീരുമോ എന്ന് ഭയന്നതും ആണ്‍വര്‍ഗ്ഗത്തിന്റെ പൊതുസ്വാഭവമായി കുടുംബക്കാരുടെ ചെയ്തികള്‍ മനസ്സില്‍ പതിഞ്ഞതുകൊണ്ടാണ്.

അഭിലാഷ് ടോക്കീസിലെ നാരങ്ങാപാനീയക്കാരന്റെ എസ്തയോടുളള സമീപനവും സമൂഹത്തിനുള്ള ദൃഷ്ടാന്തമാണ്. രക്ഷിതാക്കള്‍ കൂടെ ഇല്ലാതെ വരുമ്പോള്‍ കൂട്ടികള്‍ നേരിടേണ്ടി വന്നേക്കാവുന്ന ചൂഷണങ്ങള്‍ക്കുള്ള ഉദാഹരണമാണത്. ആണ്‍കുട്ടികള്‍പോലും സുരക്ഷിതരല്ല. അയാള്‍ക്ക് നിസാരമായി തോന്നിയ ഒന്ന്, എന്ത് ആരോടെങ്ങനെ പറയണമെന്നറിയാത്ത കുട്ടിയുടെ (അവന്‍ വളര്‍ന്ന ശേഷവും) മാനസികാവസ്ഥയെ വികലമാക്കിയതായി കാണാം.

പുരുഷന്‍ എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥവും നന്മയും ഇരട്ടകള്‍ അറിയുന്നത് വെളുത്തയിലൂടെയാണ്. അവനാണ് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍. തൊട്ടുകൂടായ്ക്കാരെ അവരുടെ ജാതിപ്പേരുക്കൂട്ടി പറയുകയും(അച്ചു പറയന്‍, കേരളു പരവന്‍, കുട്ടന്‍ പുലയന്‍) അവരുടെ കാല്‍പാടുകള്‍ ചൂലുകൊണ്ട് മായിച്ച് കളയാനും നിയമമുണ്ടായിരുന്ന കാലത്ത്, വെളുത്തയെ പരവന്റെ മകനായി കണ്ട് മാറ്റിനിര്‍ത്താന്‍ അമ്മു ശ്രമിച്ചിരുന്നില്ല. എങ്കിലും കാറ്റാടി യന്ത്രങ്ങള്‍പോലുള്ള കുഞ്ഞുസമ്മാനങ്ങള്‍ അമ്മുക്കുട്ടിയ്ക്ക് നല്‍കുമ്പോഴും വെളുത്ത അവളെ തൊടാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.

റാഹേലിന്റെയും എസ്തയുടെയും ലോകത്ത് തൊട്ടുകൂടായ്മ എന്നൊന്നില്ലായിരുന്നു. വെളുത്തയ്ക്ക് കുട്ടികളുടെ പ്രായത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ ഒട്ടും പ്രയാസം തോന്നിയില്ല. വെളുത്ത റാഹേലിനെ ഇക്കിളിയാക്കുന്നതുകൊണ്ട് അമ്മുവിന് അസൂയ തോന്നിയത് ജാതിയുടെ പേരിലുള്ള ബന്ധനമില്ലാത്ത അവരുടെ മനസ്സുകളോടാണ്. മരിച്ചശേഷം ഏത് ചാരം ആരുടേതാണെന്ന് എങ്ങനെ തിരിച്ചറിയും എന്ന കുഞ്ഞുചോദ്യവും മനുഷ്യര്‍ എല്ലാവരും ദൈവത്തിനു മുന്നില്‍ ഒരുപോലെയാണെന്ന് വലിയ ചിന്തയുടെ തിരിനാളമാണ്.

മറ്റുള്ളവരുടെ വികാരങ്ങള്‍കൊണ്ട് സ്വന്തം തോട്ടങ്ങള്‍ നട്ടുനനച്ച് പരിപോഷിപ്പിക്കുന്ന ബേബി കൊച്ചമ്മയ്ക്ക് ജാതി എന്നത് അവസാന വാക്കാണ്. നല്ല പ്രായത്തില്‍ ഫാദര്‍ മള്ളിഗനോടുള്ള പ്രണയം മൂലം റോമന്‍ കാതലിക്കായി മാറിയ അവര്‍ ജീവിതം പുറകോട്ടാണ് ജീവിക്കുന്നത്. വൃദ്ധയായപ്പോള്‍ ഒരിക്കല്‍ ത്യജിച്ച ഭൗതിക ജീവിതത്തെ അവര്‍ പുണര്‍ന്നു. പാതി ഹിന്ദു ആയതിന്റെ പേരില്‍ ഇരട്ടകളോട് അനിഷ്ടം പ്രകടിപ്പിച്ച ബേബി കൊച്ചമ്മ പരവന്മാര്‍ക്ക് അസഹനീയമായ ഒരു മണമുണ്ടെന്നും വിശ്വസിച്ചിരുന്നു. പക്ഷേ ഐറിഷ് ജെസ്യൂട്ട് മണത്തോട് അവര്‍ക്കെന്നും ഭ്രമമായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ഹിന്ദുമതത്തെക്കുറിച്ച് പഠിച്ച് ആകൃഷ്ടനായി, ഫാദര്‍ വിഷ്ണു ഭക്തനായി മാറിയിട്ടും ആ പ്രണയം അവസാനിച്ചില്ല. മള്ളിഗന്റെ മരണാനന്തരം അദ്ദേഹത്തെച്ചൊല്ലിയുള്ള ഓര്‍മ്മകള്‍ അവരുടേത് മാത്രമായിത്തീര്‍ന്നു. അദ്ദേഹത്തെ അവര്‍ വീണ്ടും മതം മാറ്റി. മരിച്ച ശേഷമുള്ള ആത്മാക്കളുടെ ഒന്നാകലിനും മതം വിലങ്ങുതടി ആയേക്കുമോ എന്നവര്‍ ഭയപ്പെട്ടു. ഓരോ താളിലും ഐ ലവ് യൂ എന്ന ഒരേ വരി എഴുതിയ ഒരുപാട് ഡയറികളുള്ള പെട്ടി നഷ്ടസ്‌നേഹത്തിന്റെ സ്മാരകമായി അവര്‍ സൂക്ഷിച്ചു. എല്ലാവരും അവരവരുടെ  താല്‍പര്യങ്ങള്‍ക്കനുസരിച്ച് നിയമങ്ങള്‍ക്ക് ഏറ്റക്കുറച്ചിലുകള്‍ വരത്തുമെന്നതിന്റെ തെളിവ്.
മീനച്ചിലാറും ഒരു പ്രധാന കഥാപാത്രമാണ്. റാഹേലും എസ്തയും നിശബ്ദത പഠിച്ചത്, തുമ്പികളുടെ പ്രകാശനമായ ഭാഷ പഠിച്ചത്, നിരീക്ഷിക്കാന്‍ പഠിച്ചത്, ചിന്തകള്‍ ചിന്തിക്കാനും അവ പറയാതിരിക്കാന്‍ പഠിച്ചത്, നീന്താനും ചൂണ്ടയിടാനും പഠിച്ചത്, ഒക്കെ അവിടെ വച്ചാണ് സോഫിമോളുടെ മരണത്തോടെ കട്ടപ്പന്‍ പറഞ്ഞത് അച്ചട്ടമാവുകയാണ്. പള്ളീലൊക്കെ പോകുന്ന വൃത്തീം വെടിപ്പുമുള്ള എടത്തോട്ടും വലത്തോട്ടും നോക്കാതെ സ്വന്തം കാര്യം നോക്കി നടക്കുന്ന അമ്മൂമ്മയെപ്പോലെ തോന്നുമെങ്കിലും കാടന്‍ മട്ടില്‍ ഒച്ചേം ബഹളവുമുണ്ടാക്കി നിലാവത്ത് തിരക്കിട്ട് പോകുന്ന അവളെ അങ്ങേയറ്റം ഭയക്കേണ്ടതായിരുന്നു.

വെളുത്തയുമായുള്ള അമ്മുവിന്റെ ബന്ധമറിഞ്ഞ് അവളെ മുറിയില്‍ പൂട്ടിയിട്ടതാണ് എല്ലാത്തിന്റെയും തുടക്കം ആ ദേഷ്യത്തില്‍, റാഹേലും എസ്തയുമില്ലാതിരുന്നെങ്കില്‍ പണ്ടേക്കുപണ്ടേ അവള്‍ സ്വതന്ത്ര ആകുമായിരുന്നു എന്ന് പോലും അമ്മു പറഞ്ഞു. കുട്ടികള്‍ക്കു താങ്ങാവുന്നതിലും ഘനമേറിയ വാക്കുകള്‍. കുഞ്ഞുങ്ങളുടെ അസാന്നിദ്ധ്യം മുതിര്‍ന്നവരുടെ കുറ്റബോധം കൂട്ടുമെന്ന അറിവ്( പൈഡ് പെപ്പര്‍ ഹാംലിനിയെ ആളുകളോട് ചെയ്തതുപോലെ) ഒരു ഒളിച്ചോട്ടത്തിന് കുട്ടികളെ പ്രേരിപ്പിച്ചു. എസ്ത കണ്ടുപിടിച്ച കൊച്ചുവള്ളത്തില്‍ അവരോടൊപ്പം താനും പോയില്ലെങ്കില്‍ ചോദ്യം ചെയ്യലിന്‍ പിടിക്കപ്പെടുമെന്ന് സോഫിമോളുടെ വാക്കാണ് അവളെയും ഒപ്പം കൂട്ടാന്‍ കാരണമായത്. മീനച്ചിലാര്‍ അവളുടെ (ക്ഷണനേരത്തേയ്ക്ക് കടമായി കിട്ടിയ കുഞ്ഞുരശ്മിയുടെ) മരണത്തിന്റെ ഗര്‍ഭം പേറി നില്‍ക്കുകയാണെന്ന് സോഫിമോള്‍ക്കോ ഇരട്ടകള്‍ക്കേ അറിയില്ലായിരുന്നു.

മദാമ്മക്കുഞ്ഞിന്റെ ജഡം പൊങ്ങിയപ്പോള്‍ കുട്ടികളെ വെളുത്ത തട്ടിക്കൊണ്ടു പോയതായി വരുത്തി തീര്‍ക്കാന്‍ ബേബി കൊച്ചമ്മ ശ്രമിച്ചത്. പരവനുമായുള്ള അമ്മുവിന്റെ രഹസ്യബന്ധം കുടുംബ വീടിന്റെ അഭിമാനത്തിന് ക്ഷതം വരുത്തുമെന്ന് കരുതിയായിരുന്നു. ഇതിനോടകം, നിരപരാധിയായ വെളുത്തയെ പോലീസിന്റെ ക്രൂര മര്‍ദ്ദനം അവശനിലയില്‍ എത്തിച്ചിരുന്നു. എസ്തയെയും റാഹേലിനെയും ചോദ്യം ചെയ്തതോടെ കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിത്തിരിച്ചതാണെന്നും സോഫിമോളുടെ മരണം അപകടമായിരുന്നു എന്നും ബേബിക്കൊച്ചമ്മ എഫ്‌ഐആര്‍- ല്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ നുണയാണെന്നും പോലീസിന് വ്യക്തമായി. തന്റെ ഭാഗത്തെ പിഴവ് തുടച്ച് നീക്കാന്‍ അവര്‍ ഇരട്ടകളെ മാനസിക പിരിമുറുക്കത്തില്‍ ആഴ്ത്തുന്നു. സോഫിമോളോടുള്ള അസൂയ കാരണം അവളെ കുട്ടികള്‍ കൊന്നതാണെന്ന് കേസ് വരുമെന്നും അമ്മുവിനെയും ജയിലില്‍ ഇടുമെന്നും ഇരട്ടകളെ ധരിപ്പിക്കാന്‍ ബേബിക്കൊച്ചമ്മയ്ക്ക് കഴിഞ്ഞു. അമ്മുവിനെ രക്ഷചിക്കാനുള്ള ഏകമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കപ്പെടുന്നത്. വെളുത്തയെ തെറ്റുകാരനായി ചിത്രീകരിക്കുള്ള എന്നതായിരുന്നു.

ദൈവത്തിനുമാത്രം അറിയുന്ന എന്തോ ഒന്നിന്റെ സ്ഥാനപതികളായ കുഞ്ഞുങ്ങള്‍ക്ക് കറുത്ത മനുഷ്യരില്‍ ചോര ദൃശ്യമാവില്ലെങ്കിലും അതിന് മടുപ്പിക്കുന്ന മധുരമുള്ള മണമുണ്ടെന്ന് അറിയാമായിരുന്നു. എങ്ങനെയാണ് മരണത്തിന്റെ ഓര്‍മ്മ, അതു കട്ടെടുത്ത ജീവിതത്തിന്റെ ഓര്‍മ്മകളെക്കാളും വളരെക്കുടുതല്‍ക്കാലം ജീവിച്ചിരിക്കുന്നതെന്നത് അവര്‍ക്കുമുന്നില്‍ ഒരു ചോദ്യചിഹ്നമായി തുടര്‍ന്നു. ചെയ്തത് തെറ്റാണെന്നും അറിവോടെ അല്ലെങ്കിലും വെളുത്തയുടെ മരണത്തിന് തങ്ങള്‍ കാരണമായി എന്നതും എസ്തയെയും റാഹേലിനെയും വളരുംതോറും ഉലച്ചുകൊണ്ടേ ഇരുന്നു.

പരവനായ വെളുത്തയുമായുള്ള ബന്ധം തുറന്നുപറയാന്‍ അമ്മു ധൈര്യം കാണിക്കുമ്പോള്‍ അവിവാഹിതയായ അമ്മ എന്ന പേര്  കേള്‍ക്കാതിരിക്കാന്‍ ചോരക്കുഞ്ഞിനെ (കര്‍ണ്ണനെ) പുഴയില്‍ ഒഴുക്കിവിട്ട കുന്തിയെക്കാളും താലിക്കെട്ടിയെ മുക്കുവനെ വഞ്ചിച്ച് കാമുകനുമായി ആത്മഹത്യാ ഉടമ്പടിയില്‍ എത്തിയ ശ്രേഷ്ഠ പ്രണയത്തിന്റെ വക്താവായി വാഴിക്കപ്പെട്ട കറുത്തമ്മയെക്കാളും സ്ത്രീ എന്ന നിലയില്‍ അവര്‍ ഉയര്‍ത്തപ്പെടുകയാണ്. സ്വന്തം ഭര്‍ത്താവ് ശരീരത്തിന് വിലപറഞ്ഞപ്പോള്‍ അയാളെ മര്‍ദ്ദിച്ചവശനാക്കി, ഇരട്ടകളുമൊത്ത് പടിയിറങ്ങിയ തറവാട്ടില്‍ തിരിച്ചുപോയ അവളുടെ ശൂന്യമായ ലോകത്തില്‍ വെളിച്ചം പരത്തിയത് താഴ്‌ന്ന  ജാതിക്കാരനായി സമൂഹം കാണുന്ന ഒരാളാണെന്നതുകൊണ്ട് മക്കളുടെ മുന്‍പില്‍ വച്ച് വേശ്യ എന്ന വിളി കേള്‍ക്കേണ്ടി വന്നതാണ് വിധിയുടെ വൈരുദ്ധ്യം.

കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നുമുള്ള ഒറ്റപ്പെടുത്തലാണ് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയും വരെ എസ്തയെ അവന്റെ ബാബയുടെ തണലില്‍ നിര്‍ത്താന്‍ അമ്മുവിനെ പ്രേരിപ്പിച്ചത്. അതുവരെ തന്റെ കുഞ്ഞുങ്ങളുടെ കുട്ടിക്കാലത്തെ പിടിച്ചുനിര്‍ത്താന്‍ അവള്‍ ആകുന്നതും ശ്രമിച്ചു. തന്റെ പുറത്തോടൊട്ടിച്ചേര്‍ന്ന് കിടന്ന് മിണ്ടാനും തിരിച്ചൊരുമ്മ എന്ന അവകാശവാദമില്ലാതെ ഉമ്മവയ്ക്കാനും എസ്ത അടുത്തില്ലാതെ അമ്മു മരിച്ചു. സ്വന്തം ഹൃദയത്തിന് കത്തെഴുതാന്‍ കഴിയാത്തതുകൊണ്ട് റാഹേല്‍ ആ വിവരം എസ്തയെ എഴുതി അറിയിച്ചില്ല. അവര്‍ പരസ്പരം കത്തുകള്‍ എഴുതിയിരുന്നില്ല.

രണ്ടണ്ഡ ഇരട്ടകള്‍ക്ക് സാധാരണ സഹോദരങ്ങളില്‍ നിന്ന് യാതൊരു വ്യത്യാസവുമില്ലെന്നും തകര്‍ന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ കടന്നുപോകുന്ന സ്വാഭാവിക ക്ലേശങ്ങളേ അവരും അനുഭവിക്കൂ എന്നതായിരുന്നു അവരെ പിരിക്കും മുന്‍പ് അമ്മുവിന് കിട്ടിയ വിദഗ്‌ധോപദേശം. പക്ഷേ, അവര്‍ക്കിടയിലെ ബന്ധം അത്ര നിസാരമായിരുന്നില്ല . എസ്ത ഒരു തമാശസ്വപ്നം കണ്ടാല്‍ അതേ നേരത്ത് അതേ സ്വപ്നത്തെച്ചൊല്ലി കുലുങ്ങിച്ചിരിച്ചെണ്ണീറ്റ ഒരു രാത്രിയുടെ ഓര്‍മ്മയുണ്ട് റാഹേലിന്. മദ്രാസ് മെയിലില്‍ വച്ച് എസ്ത തിന്ന തക്കാളിസാന്‍ഡ്വിച്ചിന്റെ രുചിയും അവള്‍ക്കറിയാം. അവര്‍ക്ക് ആത്മാവ് ഒന്നേ ഉണ്ടായിരുന്നുള്ളൂ. അതിലെ മുറിവിന്റെ നീറ്റല്‍ വര്‍ഷങ്ങളായി അവരേ അറിഞ്ഞുള്ളൂ. സമൂഹത്തിന് ഒന്നും നഷ്ടപ്പെട്ടിരുന്നില്ല. നഷ്ടപ്പെട്ടത് രണ്ട് ജീവിതങ്ങളും രണ്ടു കുഞ്ഞുങ്ങളുടെ കുട്ടിക്കാലങ്ങളുമാണ്.

മുതിര്‍ന്നശേഷം റാഹേല്‍ സഖാവ് പിള്ളയെ സന്ദര്‍ശിക്കുമ്പോള്‍ ഇത് വ്യക്തമാവുകയാണ്. റാഹേല്‍ വിവാഹമോചിതയാണെന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടലും വിഷമവും സഹതാപവും പ്രകടിപ്പിക്കുന്ന അയാള്‍ ഉളളില്‍ ചിരിക്കുകയാണ്. അവരുടെ പൂര്‍വ്വസൂരികളുടെ ബൂര്‍ഷ്വാ ജീര്‍ണ്ണതയുടെ വില ഒടുക്കുകയാവും പുതുതലമുറയെന്ന് ചിന്തിക്കുന്നതൊടൊപ്പം സ്വന്തം മകന്റെ വളര്‍ച്ചയും നിലയുമോര്‍ത്തയാള്‍ അഭിമാനം കൂറുന്നു. പ്രസ്ഥാനത്തിനുവേണ്ടി  പ്രവര്‍ത്തിച്ച വെളുത്തയെ  സഹായിക്കാന്‍ കഴിയാതിരുന്ന പിള്ളയ്ക്ക് താന്‍ തെറ്റ് ചെയ്തതായ തോന്നല്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. ഇരട്ടകള്‍ കുട്ടിക്കാലത്ത് ചെയ്തതുപോലെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള വായനയേ ജീവിതത്തിന്റെ രണ്ടുവശങ്ങളെ സൂക്ഷ്മമായി പരിശോധിച്ച് ശരിയായ അര്‍ത്ഥം വരച്ചുകാണിക്കുകയുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ നമുക്ക് ഒടേതമ്പുരാനെ കാണാം.

അവന്‍ മണ്ണിലെവിടെയും കാല്പാടുകള്‍ അവശേഷിപ്പിച്ചില്ല. വെള്ളത്തില്‍ ഓളങ്ങള്‍ ഉണ്ടാക്കിയില്ല. കണ്ണാടികളില്‍ പ്രതിബിംബങ്ങല്‍ വീഴ്ത്തിയില്ല. വെളുത്തയാണ് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍.
--------
എട്ടാം വയസ്സില്‍ കണ്ട പത്രവാര്‍ത്തയിലൂടെയാണ് 'അരുന്ധതി റോയ്, ഗോഡ് ഓഫ് സ്‌മോള്‍ തിങ്ങ്‌സ്, ബുക്കര്‍ പ്രൈസ്', എന്നൊക്കെ ആദ്യമായി അിറയുന്നത്. പെണ്ണെഴുത്തിനോട് തോന്നാവുന്ന സ്വാര്‍ത്ഥമായ ബഹുമാനമോ കോട്ടയംകാരി ആയതിന്റെ പേരിലെ പ്രത്യേക അടുപ്പമോ ആകാം ചെറുപ്രായത്തില്‍ എന്നെ സ്വാധീനിച്ച ഘാടകങ്ങള്‍. പിന്നീട്(ഈ കഥയില്‍ ഇടയ്ക്ക് കാണുന്ന Layter പോലെ ദൈര്‍ഘ്യമുള്ള പി-ന്നീ-ട്) ഒരു സമ്മാനമായാണ് കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാന്‍ എന്റെ ഗ്രന്ഥശേഖരത്തില്‍ അതിഥിയായെത്തുന്നത്. വായിച്ചാല്‍ ദഹിക്കില്ല, മനസ്സിലാവില്ല തുടങ്ങി കുറേ പിന്‍തിരിപ്പിക്കലുകള്‍ക്കൊടുവില്‍ മടിച്ചുമടിച്ച് ഞാന്‍ ആ യാത്ര തുടങ്ങി.

പ്രിയ.എ.എസ്(വിവര്‍ത്തക) തനിക്ക് നേരിട്ട വെല്ലുവിളികളെപ്പറ്റി കുറിച്ച വാചകങ്ങള്‍ വായിച്ചപ്പോള്‍ തന്നെ സദാചാരം എന്ന പേരില്‍ ഏതൊരു മലയാളിക്കുമുമ്പില്‍ ഫണം പൊക്കിയേക്കാവുന്ന ഒന്നിനെ കെട്ടിപ്പൂട്ടി, എസ്തയുടെയും റാഹേലിന്റെയും നിഷ്‌കളങ്കതയെ എന്നിലേയ്ക്ക് ആവാഹിച്ച് അവരോടൊപ്പം (അരുതുകളില്ലാത്ത പ്രായത്തിലൂടെ) സഞ്ചരിക്കാന്‍ മനസ്സിനെ സജ്ജമാക്കിയിരുന്നു. മാര്‍ക്‌സ് ഫ്രീസ് ലാണ്ടര്‍ പറഞ്ഞതുപോലെ ഓരോ കാലഘട്ടവും വെവ്വേറെ കണ്ണുകള്‍ സമ്പാദിക്കുന്നു എന്നത് ആദ്യ വായനയില്‍ എനിക്ക് മനസ്സിലായി. എഴുതി ഒന്നരപ്പതിറ്റാണ്ട് കഴിഞ്ഞാണെങ്കില്‍ക്കൂടി സാഹിത്യത്തില്‍ പുത്തന്‍ കണ്ണുകള്‍ പോള തുറക്കുമ്പോള്‍ യാഥാസ്ഥികജ്ഞാനം ഓടിയൊളിക്കുന്നത് ഞാന്‍ അറിയുകയായിരുന്നു.

ഒരു ഹിപ്‌നോട്ടിസത്തിനും പുറത്തുകൊണ്ടുവരാന്‍ കഴിയാത്തത്ര നിഗൂഢ രഹസ്യങ്ങളെ തുറന്ന പുസ്തകമാക്കി വച്ചിരിക്കുന്ന റാഹേലിന്റെ കണ്ണുകളിലൂടെയാണ് ഓരോ കഥാപാത്രത്തെയും നാം പരിചയപ്പെടുന്നത്. എസ്ത, അമ്മു, ബാബ, മമ്മാച്ചി, പപ്പാച്ചി, ബേബി കൊച്ചമ്മ, ചാക്കോ, മാര്‍ഗററ്റ് കൊച്ചമ്മ, സോഫിമോള്‍, കൊച്ചുമറിയ, വെളുത്ത എന്നിങ്ങനെ അവള്‍ വിളിക്കുന്ന രീതിയില്‍ നമ്മള്‍ അവരെ അറിയുന്നു. അയ്മനത്തെ വീട്, ഏറ്രൂമാനൂര്‍, ചുങ്കം പാലത്തിനടുത്തുള്ള തയ്യല്‍കാരന്‍ ചെല്ലപ്പന്‍, ബെസ്റ്റ് ബേക്കി, ഒളശ്ശ, അഭിലാഷ് തീയേറ്റര്‍, മീനച്ചിലാര്‍…തുടങ്ങി അവള്‍ കണ്ടതും അറിഞ്ഞതുമായ കോട്ടയം മുഴുവന്‍ റെക്കോര്‍ഡ് ചെയ്ത് പ്ലേ ചെയ്യുകയായിരുന്നു എന്ന് തോന്നും ആ വാക്കുകളിലെ സത്യസന്ധതയില്‍. ഒരു കാലത്തിന്റെ നേര്‍ക്കാഴ്ച(പരിസ്ഥിതി, സമൂഹം, പാര്‍ട്ടി, വിപ്ലവം, മതം, ജാതി) എന്നോണം കേരളീയ ജീവിതം പശ്ചാത്തലമാക്കി എഴുതപ്പെട്ട കൃതി വിശ്വസാഹിത്യത്തില്‍ ശ്രദ്ധിക്കപ്പെട്ടത് അതിന്റെ സവിശേഷമായ രചനാശൈലിയും ഭാഷാപ്രയോഗങ്ങളും കൊണ്ടാണ്. ഇതിലെ കഥാപാത്രമായ മിസ് മിറ്റണെപ്പോലെ കേരളത്തിലെ ഭാഷ കേരളീസ് ആണെന്ന് കരുതുന്ന പാശ്ചാത്യര്‍ക്ക് മലയാളം എന്ന ഭാഷയെ പരിചയപ്പെടുത്താന്‍ തന്റെ ആദ്യ നോവലിലൂടെ സാധിച്ച അരുന്ധതി റോയിയോട് മലയാളികള്‍ കടപ്പെട്ടിരിക്കുന്നു. വികാരങ്ങളില്‍ സ്വതന്ത്രമായ ഭാവന ചാലിച്ച് ക്ലാസ്സിസവും റൊമാന്റിസവും റിയലിസവും ചേര്‍ന്ന അപൂര്‍വ്വത തികച്ചും വേറിട്ട അനുഭവമാണ്. പാത്രസൃഷ്ടിയിലെ പൂര്‍ണ്ണത കഥാപാത്രങ്ങളുടെ ചെയ്തികളെ നൂറ് ശതമാനം നീതികരിക്കുന്നു. എന്തുകൊണ്ട് അവര്‍ അങ്ങനെചെയ്തു, അങ്ങനെ ചിന്തിച്ചു എന്നതിനെല്ലാം വ്യക്തമായ ഉത്തരം വായനക്കാരന് സ്വയം കണ്ടെത്താന്‍ കഴിയുന്നതും അതുകൊണ്ടാണ്. Shit Wiper  എന്ന് കേള്‍ക്കുമ്പോള്‍ തോന്നാത്ത അനിഷ്ടം മാതൃഭാഷയില്‍ അത് കേള്‍ക്കുമ്പോള്‍ തോന്നുന്ന മനസ്സിന്റെ പോരായ്മയാണ് നല്ലൊരു കൃതിയെ പലരും വായനയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കാരണം. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന സിനിമയിലെ 'പപ്പര പരപരപേരയ്ക്ക' എന്ന് തുടങ്ങുന്ന പാട്ട്God of Small Things ല്‍ എസ്തയും റാഹേലും ചേര്‍ന്ന് പാടുന്നതാണെന്ന് പറഞ്ഞപ്പോള്‍ പുരികം ചുളിച്ചവരില്‍ ഞാനും പെടും. പി-ന്നീ-ട് പുസ്തകം വായിച്ചപ്പോള്‍ മാത്രമേ അങ്ങനെ പാടാന്‍ അവര്‍ക്ക് അവരുടേതായ ന്യായമുണ്ടെന്ന് തിരിച്ചറിഞ്ഞുള്ളൂ. പേരമരത്തില്‍ നിന്നടര്‍ന്നുവീണ് നിലമാകെ അളിപിളി ആയേക്കാവുന്ന പഴുപ്പുകൂടിയ പേരയ്ക്കയോടുള്ള അഭ്യര്‍ത്ഥനയായിരുന്നു അതെന്ന് കണ്ടപ്പോള്‍ മനസ്സിന്റെ ഇടുങ്ങിയ വഴിയുടെ വീതികൂട്ടാന്‍ തീരുമാനിച്ചതിന്റെ ഫലമായാകാം പല വാചകങ്ങളുമെടുത്ത് പുനര്‍ചിന്തനം ചെയ്യാന്‍ പ്രേരകമായത്. എഴുത്തുകാരി ഉറപ്പുനല്‍കുന്നതുപോലെതന്നെ ഓരോ വായനയും വിരിയിക്കുന്ന ചിത്രങ്ങള്‍ വ്യത്യസ്തങ്ങളാണ്. ഇത് വായിച്ച ഓരോരുത്തരുടെയും ഉള്ളിലുള്ള റാഹോലിന്റെ ലോകം ഓരോരോന്നാണെന്നും അത് തകര്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് താന്‍ ഈ നോവല്‍ സിനിമയാക്കാത്തതെന്നുമുള്ള അരുന്ധതിയുടെ തീരുമാനം തികച്ചും ഉചിതമാണ്. മുന്‍വായനയില്‍ മനസ്സില്‍ പതിഞ്ഞ ചിത്രങ്ങള്‍ക്ക് പോറലേല്‍പ്പിക്കാതെ പാതിവായനയില്‍ യാത്ര അവസാനിപ്പിച്ചതോ തുടങ്ങആന്‍ മടിച്ചുനില്‍ക്കുന്നവര്‍ക്കോ വേണ്ടിയുള്ള ഒരു ട്രാവല്‍ ഗൈഡ് എന്ന നിലയ്ക്കാണ് റാഹേലിനെ പിന്തുടര്‍ന്ന് ഞാന്‍ കണ്ട ലോകം നിങ്ങളോട് പങ്കുവയ്ക്കാന്‍ എന്നെ നിര്‍ന്ധിക്കുന്നത്.

നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷം അയ്മനത്തെ വീട്ടില്‍ റാഹേല്‍ തിരിച്ചെത്തിയപ്പോള്‍ പെയ്ത മഴയില്‍ ഞാനും നനഞ്ഞു. അമ്മു രമിച്ചപ്പോഴത്തെ പ്രായമായിരുന്നു അവള്‍ക്ക്, 31( തന്നെക്കാള്‍ 18 മിനിട്ട് മൂത്ത ഇരട്ട സഹോദരന്‍ എസ്തയ്ക്കും). അത്ര വയസ്സായിട്ടില്ല, ചെറുപ്പവുമല്ല. ജീവിക്കാനും മരിക്കാനും പറ്റിയ പ്രായം. റാഹേലിന്റെ വരവോടെ എസ്തയുടെ ശാന്തമായ തലയ്ക്കകത്തേയ്ക്ക് വര്‍ഷങ്ങളായി പൂട്ടിക്കിടന്ന ലോകം പെട്ടെന്ന് കുത്തിയൊലിച്ച് വരികയായിരുന്നു. അവര്‍ക്കൊറ്റയ്ക്ക് പറയാന്‍ കഥകളുണ്ടായിരുന്നില്ല. ഞാന്‍ , എന്നെ എന്നതിന് പകരം ഞങ്ങള്‍, ഞങ്ങളെ എന്ന് കണ്ട ശാരീരികമായി വേര്‍പിരിഞ്ഞ സയാമീസ് ഇരട്ടകള്‍. അവര്‍ക്കോര്‍ക്കാന്‍ നീര്‍മാതളത്തിന്റെ പൂക്കളില്‍ മാധവിക്കുട്ടി ഭര്‍ത്താവിനോട് പറയും പോലെ ഒരൊറ്റ കുട്ടിക്കാലമേ ഉണ്ടായിരുന്നുള്ളൂ. സാധാരണ കാണാറുള്ളതുപോലെ കറുപ്പിലും വെളുപ്പിലുമല്ലാതെ നിറങ്ങള്‍ പെയ്യുന്ന ഫ്‌ളാഷ്ബ്ലാക്ക്. അറിയാത്ത സങ്കടങ്ങളുടെയും കുഞ്ഞുകുഞ്ഞ് സന്തോഷങ്ങളുടെയും  നിറങ്ങള്‍…. എല്ലാത്തിനും സാക്ഷിയായ വയസ്സന്‍ മാങ്കോസ്റ്റിന്‍.

ഒരു ബംഗാളി-ഹിന്ദുവില്‍ നിന്ന് വിവാഹമോചനം നേടിയ സിറിയന്‍ ക്രിസ്ത്യന്‍ മലയാളിയും ഇരട്ടക്കുട്ടികളുടെ അമ്മയുമായ അമ്മുവിന്റെ ലോകം ഭയം നിറഞ്ഞതായിരുന്നു. അമ്മു മക്കള്‍ക്ക് അമ്മയും ബാബയുമാണ്. അവള്‍ കുഞ്ഞുങ്ങളെ ഇരട്ടിയിലും കൂടുതല്‍ സ്‌നേഹിച്ചു. പൊതുജനമദ്ധ്യേ മക്കള്‍ അനുസരണക്കേട് കാണിച്ചാല്‍ അച്ഛനില്ലാത്തതുകൊണ്ട് നിയന്ത്രിക്കാന്‍ കഴിയാത്തതാണെന്നും മറ്റും ആളുകള്‍ വ്യാഖ്യാനിക്കുമെന്ന തോന്നലാണ് അവളെ ഭരിച്ചിരിക്കുന്നത്. റാഹേല്‍ തുപ്പല്‍ക്കുളകള്‍ ഉണ്ടാക്കുമ്പോള്‍ കുട്ടികള്‍ക്കും അവകാശമുണ്ടെന്ന് മനസ്സിലാക്കണമെന്നും ഫാസിസ്റ്റിനെപ്പോലെ പെരുമാറരുതെന്നും ചാക്കോ ഉപദേശിക്കവെ കാര്യത്തോടടുക്കുമ്പോള്‍ തന്നെയും മക്കളെയും കുറിച്ച് കരുതലും ആശങ്കയും സഹോദരന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്ന് അമ്മു ചോദിക്കുന്നു. അവര്‍ തന്റെ ഉത്തരവാദിത്തമാണോ എന്ന ചാക്കോയുടെ മറുചോദ്യം സ്വന്തം മകളായ സോഫിമോളെക്കാള്‍ അയാള്‍ക്ക് ഇരട്ടകളെ സ്‌നേഹിക്കാന്‍ കഴിയുമോ എന്ന റാഹേലിന്റെ സംശയത്തിനുള്ള ഉത്തരമാണ്. റാഹേല്‍ സ്‌നേഹിക്കുന്നവരുടെ ലിസ്റ്റില്‍ മുന്‍നിരയില്‍ തന്നെ ചാക്കോയുടെ പേര് പറയുന്നുണ്ട്. എന്നാല്‍ സോഫിമോള്‍ക്ക് വളര്‍ത്തച്ഛന്‍ ജോയോടുള്ള സ്‌നേഹത്തിന്റെ ഒരംശം പോലും ജന്മം നല്‍കിയ ചാക്കോയോടില്ല. ബന്ധങ്ങളെക്കാള്‍ പരിചയത്തിന് മുന്‍തൂക്കം നല്‍കിയാണ് ആരെ സ്‌നേഹിക്കണമെന്ന് സോഫിമോള്‍ തീരുമാനിച്ചിരുന്നത് ബന്ധുക്കളെ ബന്ധുക്കളും ജാമിനെ ജാമും ജെല്ലിയെ ജെല്ലിയുമാക്കുന്ന നിയമങ്ങള്‍ അവള്‍ക്കറിയില്ല. ആരെ എങ്ങനെ എത്രമാത്രം സ്‌നേഹിക്കാമെന്നതിന് നിയമാവലികളില്ലാത്ത ലോകം റാഹേലിന് പുതിയ അറിവായി.

അമ്മ ഒരിക്കല്‍ ജൂലിയസ് സീസര്‍ വായിച്ച് 'എറ്റ് റ്റൂ ബ്രൂട്ടേ- ദെന്‍ ഫോള്‍ സീസര്‍' എന്നതിന്റെ അര്‍ത്ഥം വിവരിച്ചത് റാഹേല്‍ ഓര്‍ത്തു. ആരും ആരെയും കണ്ണടച്ചു വിശ്വസിക്കരുത്. അമ്മ, അച്ഛന്‍, സഹോദരന്‍, ഭര്‍ത്താവ്, ഉറ്റസുഹൃത്ത്, ആരെയും എസ്ത അതിനെ ഒരു കളിയായെടുത്ത് വേലക്കാരി കൊച്ചുമറിയയെ ശുണ്ഠി പിടിപ്പിക്കാന്‍ 'എറ്റ് റ്റൂ കൊച്ചുമറിയ- ദെന്‍ ഫോള്‍ എസ്ത' എന്ന് പറഞ്ഞ് കട്ടിലേയ്ക്ക് മലക്കം മറിയുന്നതും രസമായിരുന്നു. നീല്‍ ആംസ്‌ട്രോങ്ങ് ചന്ദ്രനില്‍ കാലുകുത്തിയെന്നത് മനോരമ പത്രത്തില്‍ ഫോട്ടോ സഹിതം കാണിച്ചിട്ടും വിദ്യാഭ്യാസമില്ലാത്ത തെന്നെ കളിയാക്കുകയാണെന്ന് കരുതിയ കൊച്ചുമറിയ 'എറ്റ് റ്റൂ' എന്ന പദം ചീത്തിവിളിയായി കണ്ടതില്‍ തെറ്റില്ല. അതിരറ്റ ആഹ്ലാദം ഏറ്റവും ദുഃഖമയമായ വാക്കായി റാഹേലിന് തോന്നിയതും അറിവിന്റെ പരിമിതികൊണ്ടാണ്.

അമ്മു കണ്ട ആണുങ്ങള്‍(പപ്പാച്ചി, ബാബ, ചാക്കോ) എല്ലാം തന്നെ 'മെയില്‍ ഷോവനിസ്റ്റ് പിഗ് എന്ന വിളിയ്ക്ക് യോഗ്യരായിരുന്നു. പപ്പാച്ചി മമ്മാച്ചിയെ എപ്പോഴും തല്ലും. അതിഥികള്‍ വരുമ്പോള്‍ ഷര്‍ട്ടിലെ വിട്ടുപോകാത്ത ബട്ടണുകള്‍ തുന്നിച്ചേര്‍ത്ത് ഭാര്യ തന്റെ കാര്യങ്ങള്‍ അവഗണിക്കുന്നു എന്ന തോന്നല്‍ അയാള്‍ വരുത്തിത്തീര്‍ത്തു. പപ്പാച്ചി ജീവിതത്തിന്റെ ഒരു ശീലമോ ഭാഗമോ ആയതുകൊണ്ടാണ് അയാള്‍ മരിച്ചപ്പോള്‍ മമ്മാച്ചി കരഞ്ഞതെന്ന് അമ്മു മക്കള്‍ക്ക് പറഞ്ഞ് കൊടുത്തു. സ്വന്തം ജോലി നിലനിര്‍ത്താന്‍ അമ്മുവിനെ ഹോളിക് സായിപ്പിന് കാഴ്ചവയ്ക്കാന്‍ മട
ഒടേതമ്പുരാന്റെ ഒന്നരപ്പതിറ്റാണ്ട്- മീട്ടു റഹ്മത്ത് കലാം
Join WhatsApp News
Sreekumar 2013-05-08 12:22:10
നല്ല എഴുത്ത് .... ആശംസകൾ .....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക