Image

അടയാളങ്ങള്‍ (കവിത: തമ്പി ആന്റണി)

Published on 30 April, 2013
അടയാളങ്ങള്‍ (കവിത: തമ്പി ആന്റണി)
ജാതിയുടെ
അടയാളങ്ങള്‍ ഇല്ലാത്ത
എല്ലാവരും
കമ്മ്യൂസ്റ്റാണെന്ന്‌
ഇടതുപക്ഷക്കാര്‍
തെറ്റിദ്ധരിച്ചതും
കുരിശു ചുമക്കാത്ത
ക്രിസ്‌ത്യാനികളേയും
തൊപ്പിവെക്കാത്ത
മുസ്‌ളീങ്ങളെയും
ചന്ദനം തൊടാത്ത
നായന്‍മാരേയും
നക്‌സലൈറ്റാണെന്ന്‌
പൊതുജനം പറഞ്ഞു നടന്നതും
വെറും വെറുതെയായിരുന്നു
ജാതി പറയുന്നുകേട്ട്‌
പൂണൂലിട്ടിരുന്നെങ്കില്‍
ഞാനും പെട്ടുപോയേനെ
എന്നൊരു പട്ടരു
പണ്ടു പറഞ്ഞു നടന്നതും
ഒക്കെ പരദൂഷണമല്ലാതെ
മറ്റെന്താണ്‌ മനുഷ്യരെ?
അടയാളങ്ങള്‍ (കവിത: തമ്പി ആന്റണി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക