Image

പുതിയ മലയാള ചിത്രം ഉടന്‍: ജെനീലിയ

Published on 02 May, 2013
പുതിയ മലയാള ചിത്രം ഉടന്‍: ജെനീലിയ
തന്റെ പുതുതായി ഒരു മലയാളചിത്രത്തില്‍ അഭിനയിക്കുമെന്ന്‌ ബോളിവുഡ്‌ നടി ജനീലിയ ഡിസൂസ അഭിമുഖത്തില്‍ പറഞ്ഞു. മലയാള സിനിമയിലെ പ്രമുഖരുടെ തിരക്കഥകള്‍ വായിച്ചു കൊണ്ടിരിക്കുകയാണെന്നും അടുത്തുതന്നെ മലയാളത്തിലേക്ക്‌ തിരിച്ചുവരവ്‌ നടത്തുമെന്നും അവര്‍ പറഞ്ഞു.

പൃഥ്വിരാജ്‌ ചിത്രമായ ഉറുമിയിലൂടെയാണ്‌ ജനീലിയ മലയാളത്തില്‍ എത്തിയത്‌. ബോളിവുഡ്‌ നടന്‍ റിതേഷ്‌ ദേശ്‌മുഖുമൊത്തുള്ള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന്‌ താല്‍ക്കാലികമായി മാറി നില്‍ക്കുകയാണ്‌ ജനീലിയ.

സിബി മലയില്‍ മലയാളത്തില്‍ സംവിധാനം ചെയ്‌ത 'ഇഷ്ടം' എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പായ 'മേരേ ബാപ്പ്‌ പെഹ്‌ലെ ആപ്‌' എന്ന ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌തപ്പോള്‍ ജനീലിയ ആയിരുന്നു നായിക.
പുതിയ മലയാള ചിത്രം ഉടന്‍: ജെനീലിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക