Image

പി.സി. ചാക്കോയെ ജെ.പി.സി അധ്യക്ഷസ്ഥാനത്ത്‌ നിന്ന്‌ മാറ്റില്ലെന്ന്‌ സ്‌പീക്കര്‍

Published on 02 May, 2013
പി.സി. ചാക്കോയെ ജെ.പി.സി അധ്യക്ഷസ്ഥാനത്ത്‌ നിന്ന്‌ മാറ്റില്ലെന്ന്‌ സ്‌പീക്കര്‍
ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം അഴിമതി അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ (ജെ.പി.സി) അധ്യക്ഷസ്ഥാനത്ത്‌ നിന്ന്‌ പി.സി. ചാക്കോയെ മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം ലോക്‌സഭാ സ്‌പീക്കര്‍ മീരാകുമാര്‍ നിരസിച്ചു. എന്‍ .ഡി.എ.സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന യെശ്വന്ത്‌ സിന്‍ഹ, രവിശങ്കര്‍ പ്രസാദ്‌ എന്നിവരെ സമിതിയില്‍ നിന്ന്‌ ഒഴിവാക്കണമെന്ന കോണ്‍ഗ്രസ്‌ അംഗങ്ങളുടെ ആവശ്യവും സ്‌പീക്കര്‍ തള്ളി.

നിലവിലുള്ള നിയമത്തില്‍ ചെയര്‍മാനെ മാറ്റാന്‍ വകുപ്പില്ലെന്ന്‌ കാണിച്ചാണ്‌ സ്‌പീക്കര്‍ പ്രതിപക്ഷ ആവശ്യം തള്ളിയത്‌.

സമിതിയുടെ അധ്യക്ഷനെ നീക്കുന്നതു സംബന്ധിച്ച്‌ നിയമത്തില്‍ ഒന്നും തന്നെ പറയുന്നില്ല. അതുകൊണ്ട്‌ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ച്‌ നിലവിലെ പ്രതിസന്ധിക്ക്‌ പരിഹാരം കണ്ട്‌ പാര്‍ലമെന്റിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയാണ്‌ വേണ്ടത്‌സ്‌പീക്കര്‍ അംഗങ്ങള്‍ക്ക്‌ അയച്ച കത്തില്‍ പറഞ്ഞു.
Join WhatsApp News
Indian 2013-05-02 18:36:48
അത് അങ്ങനെ തന്നെ. ഇവടത്തെ ഐ എന ഓ സി ക്കാരെപ്പോലെ തന്നെ. ഒരു കസേര കിട്ടിയാൽ അതിൽ നിന്നും ഒരിക്കലും എഴുനെൽക്കാത്ത കൊണ്ഗ്രസ്സുകാരാ. ചാകണം മാറണമെങ്കിൽ
ഇവരെ കൊണ്ട് ഒരു ഗുണവും എല്ലാ. ഒട്ടു മാരത്തുമില്ല.  ര്ന്റയ്യോ !!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക