Image

ഡോ. സഖറിയാസ് മാര്‍ തെയോഫിലസിന്റെ മെത്രാഭിഷേക വാര്‍ഷികം ആഘോഷിച്ചു

ജീമോന്‍ റാന്നി Published on 02 May, 2013
ഡോ. സഖറിയാസ് മാര്‍ തെയോഫിലസിന്റെ  മെത്രാഭിഷേക വാര്‍ഷികം ആഘോഷിച്ചു
ന്യുയോര്‍ക്ക്: മലങ്കര മര്‍ത്തോമ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തായും നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ ആദ്യ റസിഡന്റ് ബിഷപ്പുമായ ഡോ. സഖറിയാസ് മാര്‍ തെയോഫിലസ് മെത്രാഭിഷേകത്തിന്റെ 33-ാം വാര്‍ഷികം ആഘോഷിച്ചു. 1980 മെയ് 1 നാണ് മാര്‍ തിയോഫിലോസ് മേല്പട്ടത്വ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്. 2013 മെയ് 1ന് ന്യുയോര്‍ക്ക് ഭദ്രാസന കേന്ദ്രത്തില്‍ വെച്ച് നടത്തപ്പെട്ട പ്രത്യേക ആഘോഷ പരിപാടികള്‍ക്ക് ഭദ്രാസന അധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് നേതൃത്വം നല്കി.

നോര്‍ത്ത് ഈസ്റ്റ് റീജിയനിലെ വിവിധ ഇടവകകളില്‍ നിന്നും വൈദീകരും കുടുംബാംഗങ്ങളും ഭദ്രാസന ചുമതലക്കാരും കൗണ്‍സില്‍ പ്രതിനിധികളും വന്നു സംബന്ധിച്ചു. ഭദ്രാസന സെക്രട്ടറി റവ. കെ. ഇ. ഗീവര്‍ഗീസ് സ്വാഗതവും ട്രഷറാര്‍ ചാക്കോ മാത്യു കൃതജ്ഞതയും പ്രകാശിപ്പിച്ചു.

1990 കളില്‍ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ എപ്പിസ്‌കോപ്പയായി മാര്‍ തിയോഫിലസ് നിര്‍വ്വഹിച്ച സേവനങ്ങളെ യോഗത്തില്‍ മാര്‍ തിയഡോഷ്യസ് അനുസ്മരിച്ചു. ഭദ്രാസന കേന്ദ്രമായ സീനായി സെന്ററിന്റെ നിര്‍മാണം ടി കാലയളവിലാണ് നിര്‍വ്വഹിക്കപ്പെട്ടത്. എക്യുമെനിക്കല്‍ രംഗങ്ങളില്‍ ഭദ്രാസനത്തിന്റെ യശസ്സ് ഉയര്‍ത്തപ്പെടുന്നതില്‍ മാര്‍ തിയോഫിലസ് ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്.

മെയ് ദിനത്തില്‍ അഭിഷിക്തനായ മാര്‍ തിയോഫിലസ് തൊഴിലാളി വര്‍ഗ്ഗത്തിന്റെയും, അടിസ്ഥാന ജനവിഭാഗത്തിന്റെയും ഉന്നമനത്തിനായി അനേക പദ്ധതികള്‍ സഭയിലൂടെ ആവിഷ്‌കരിക്കപ്പെട്ടിളളത് ആശംസാ പ്രസംഗത്തിലൂടെ റവ. എബ്രഹാം ഉമ്മന്‍ അനുസ്മരിച്ചു. ദൈവ വചനത്തില്‍ അടിസ്ഥാനപ്പെട്ട് സമകാലിക യാഥാര്‍ത്ഥ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് ദൗത്യം രൂപപ്പെടുന്നതെന്ന് തന്റെ മറുപടി പ്രസംഗത്തില്‍ സഫ്രഗന്‍ മെത്രാപ്പോലീത്താ ഓര്‍മ്മിപ്പിച്ചു.

കൂടാതെ മര്‍ത്തോമ സഭയ്ക്കു നോര്‍ത്ത് അമേരിക്ക - യൂറോപ്പ് മേഖലകളില്‍ ഈ കാലഘട്ടത്തില്‍ കരഗതമാകുന്ന വളര്‍ച്ചയില്‍ ഭദ്രാസന നേതൃത്വത്തെ അഭിനന്ദിക്കുകയും ദൈവത്തിന് നന്ദി കരേറ്റുകയും ചെയ്തു.

റവ. എ.ബി. ബിനുവിന് യോഗം ജന്മദിനാശംസകള്‍ അര്‍പ്പിച്ചു. റവ. എബ്രഹാം തോമസ് പ്രാരംഭ പ്രാര്‍ഥനയ്ക്കും റവ. മാത്യു ജോര്‍ജ് സമാപന പ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കി
ഡോ. സഖറിയാസ് മാര്‍ തെയോഫിലസിന്റെ  മെത്രാഭിഷേക വാര്‍ഷികം ആഘോഷിച്ചു
ഡോ. സഖറിയാസ് മാര്‍ തെയോഫിലസിന്റെ  മെത്രാഭിഷേക വാര്‍ഷികം ആഘോഷിച്ചു
ഡോ. സഖറിയാസ് മാര്‍ തെയോഫിലസിന്റെ  മെത്രാഭിഷേക വാര്‍ഷികം ആഘോഷിച്ചു
ഡോ. സഖറിയാസ് മാര്‍ തെയോഫിലസിന്റെ  മെത്രാഭിഷേക വാര്‍ഷികം ആഘോഷിച്ചു
ഡോ. സഖറിയാസ് മാര്‍ തെയോഫിലസിന്റെ  മെത്രാഭിഷേക വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
യേശു 2013-05-02 18:52:55
 ഞാൻ ജീവിച്ചിരുന്നപ്പോൾ എന്റെ ജീവിതം തന്നെ ഒരു ആഘോഷം ആയിരുന്നു. കാനാവിലെ കല്യാണം തുടങ്ങി, മുടന്തനെ നടത്തിയപ്പോൾ, അന്ധന് കാഴ്ച കൊടുത്തപ്പോൾ, മരിച്ചവനെ ഉഅർത്തിയപ്പൊൾ, അഞ്ചു അപ്പം കൊണ്ട് അയ്യായിരം പേരെ തീറ്റിയപ്പോൾ , ക്രൂശിൽ കിടന്നു കള്ളനു പറുധീസയുടെ വാതിൽ തുറന്നു കൊടുത്തപ്പോൾ, മൂന്നാം നാൾ ഉയർത്തു എഴുനേറ്റപ്പോൾ, ശിഷ്യന്മാരെ വീണ്ടും കണ്ടു മുട്ടിയപ്പോൾ എല്ലാം ഞാൻ ആഘോഷിക്കുകയായിരുന്നു. പക്ഷേ ഞാൻ ജീവിച്ചിരുന്നപ്പോൾ ആരും എന്റെ സേവനം ആഘോഷിച്ചതായി ഓർമയില്ല. നല്ല അടി ഇടി, ആണിപ്രയോഗം ഇതൊക്കെയായിരുന്നു എനിക്ക് കിട്ടിയ പ്രതിഫലം. ആയതുകൊണ്ട്  ഇങ്ങനെയുള്ള ആഘോഷം മാറ്റി വച്ചു " ഓട്ടം തികക്കുക നല്ല പോർ പൊരുതുക ". 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക