Image

കല്‍ക്കരിപ്പാടത്ത്‌ കരിപുരണ്ട കോണ്‍ഗ്രസ്‌ (ഷോളി കുമ്പിളുവേലി)

Published on 02 May, 2013
കല്‍ക്കരിപ്പാടത്ത്‌ കരിപുരണ്ട കോണ്‍ഗ്രസ്‌ (ഷോളി കുമ്പിളുവേലി)
പാവകളി നോര്‍ത്ത്‌ ഇന്ത്യയില്‍ പ്രചുരപ്രചാരം നേടിയ ഒരു കലാരൂപമാണ്‌. ഹിന്ദിയില്‍ `കട്‌പുത്തലി ഖേല്‍' എന്നുപറയും. പാവയെ കളിപ്പിക്കുന്ന ആളിനെ കാഴ്‌ചക്കാര്‍ക്കു കാണാന്‍ സാധിക്കില്ല. അവരുടെ വിരലുകളും പാവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. കര്‍ട്ടന്‌ പിന്നില്‍ നിന്ന്‌ അവര്‍ വിരലുകള്‍ ചലിപ്പിക്കുന്നതിനനുസരിച്ച്‌ പാവ ഓടുകയും ചാടുകയും ഒക്കെ ചെയ്യും. മന്‍മോഹന്‍ സിംഗിനെ മുന്നില്‍ നിര്‍ത്തി സോണിയാ ഗാന്ധി നടത്തുന്നതും ഒരു `കട്‌ -പുത്തേലി ഖേല്‍' തന്നെയാണ്‌.

മന്‍മോഹന്‍ സിംഗ്‌ സത്യസന്ധനായ ഒരു പ്രധാനമന്ത്രിയാണെന്ന്‌ ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നു. അതേസമയം, അദ്ദേഹം സ്വതന്ത്രനല്ലെന്നും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി ചരടുവലിക്കുന്നതനുസരിച്ച്‌ കളിക്കുന്ന വെറുമൊരു പാവ മാത്രമാണെന്നും പലരും വിശ്വസിക്കുന്നു.

ഈ യു.പി.എ സര്‍ക്കാരിന്റെ കാലത്തു നടന്നതും, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതുമായ തീവെട്ടി കൊള്ളകളുടെ വിഹിതം മന്‍മോഹന്‍ സിംഗിന്റെ അക്കൗണ്ടിലേക്ക്‌ പോയതായി ആരും കരുതുന്നില്ല. പക്ഷെ, സത്യസന്ധനായ പ്രധാമന്ത്രിയെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ്‌ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതികളെ പ്രതിരോധിക്കാന്‍ എന്നും മന്‍മോഹന്‍ സിംഗിന്റെ പ്രതിച്ഛായ മാത്രം മതിയാകുമോ? പ്രതിരോധ വകുപ്പില്‍ ടാങ്കറുകളും ഹെലികോപ്‌റ്ററുകളും വാങ്ങിയ ഇനത്തില്‍ തട്ടിയെടുത്ത കോടികള്‍, എ.കെ. ആന്റണി എന്ന പ്രതിരോധമന്ത്രിയുടെ വ്യക്തപ്രഭാവത്തില്‍ എത്രനാള്‍ മൂടിവെയ്‌ക്കുവാന്‍ സാധിക്കും.

ഏറ്റവും ഒടുവില്‍, കല്‍ക്കരി പാടങ്ങള്‍ കോണ്‍ഗ്രസിന്റെ ലിസ്റ്റ്‌ അനുസരിച്ച്‌, പാര്‍ട്ടിക്കാര്‍ക്കും, കാശുതരുന്ന മുതലാളിമാര്‍ക്കും മാത്രമായി വീതംവെച്ച്‌ കൊടുത്ത്‌ 2000 കോടിയിലധികം രൂപയുടെ അഴിമതി നടത്തിയ കേസില്‍ സുപ്രീം കോടതിയുടെ പരാമര്‍ശങ്ങള്‍ പാവം പ്രധാനമന്ത്രിയെപ്പോലും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്‌. ഇതിലും രൂക്ഷമായി എങ്ങനെ ഒരു കോടതിക്ക്‌ സര്‍ക്കാരിനെ വിമര്‍ശിക്കാനാകും? രാഷ്‌ട്രീയക്കാരെ കാണിക്കാതെ വേണം കല്‍ക്കരി അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ എന്ന സുപ്രീംകോടതിയുടെ ഉത്തരവ്‌, തെല്ലും വകവെയ്‌ക്കാതെ, സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ നിയമമന്ത്രി നേരിട്ടു വിളിച്ചുവരുത്തി ഇഷ്‌ടാനുസരണം തിരുത്തലുകള്‍ വരുത്തിയാണ്‌ കോടതിയില്‍ സമര്‍പ്പിച്ചത്‌. ഇത്‌ സി.ബി.ഐ ഡയറക്‌ടര്‍ക്കു തന്നെ കോടതിയില്‍ വാദിക്കേണ്ടിവന്നു. ഇവിടെ സര്‍ക്കാരിന്റെ മാത്രമല്ല, ഏതന്വേഷണത്തിലും അവസാന വാക്കായി പാവം ജനം കരുതിപ്പോരുന്ന സി.ബി.ഐ എന്ന അന്വേഷണ ഏജന്‍സിയുടെ വിശ്വാസ്യത കൂടിയാണ്‌ നഷ്‌ടപ്പെട്ടത്‌. തിരുത്തലുകള്‍ വരുത്തിയ റിപ്പോര്‍ട്ടിനൊപ്പം, യഥാര്‍ത്ഥ റിപ്പോര്‍ട്ടുകൂടി ഹാജരാക്കണമെന്ന ഉഗ്രശാസന, സര്‍ക്കാരിന്‌ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ മുഖത്തേറ്റ അടിയായി. സി.ബി.ഐയുടെ റിപ്പോര്‍ട്ടില്‍ ഇരുപത്‌ ശതമാനത്തിലധികം തിരുത്തലുകള്‍ വരുത്തിയാണ്‌ നിയമമന്ത്രാലയവും കോടതിയില്‍ സമര്‍പ്പിച്ചതുപോലും!! ഒരുകാലത്തും കോണ്‍ഗ്രസ്‌ ആശയപരമായി ഇത്രയും അധപതിച്ചു കണ്ടിട്ടില്ല.!

സോണിയാഗാന്ധിക്ക്‌ കോണ്‍ഗ്രസ്‌ എന്നത്‌ വെറുമൊരു പാര്‍ട്ടി മാത്രമായിരിക്കാം. എന്നാല്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം സാധാരണ ജനങ്ങള്‍ക്ക്‌, കോണ്‍ഗ്രസ്‌ എന്നത്‌ ഒരു പാര്‍ട്ടി മാത്രമല്ല; അതവരുടെ വികാരമാണ്‌, അഭിമാനമാണ്‌. കാരണം, മഹാത്മാഗാന്ധിയെപ്പോലുള്ളവരാണ്‌ ഒരുകാലത്ത്‌ അതിന്‌ നേതൃത്വം നല്‍കിയത്‌. ആ ഗാന്ധിജിയെ അപമാനിക്കാന്‍ മാത്രമായി, ഖദറിന്റെ വസ്‌ത്രവും ധരിച്ച്‌, ഇറക്കുമതി ചെയ്‌ത വിദേശ കാറുകളിലും, മുന്തിയ ഹോട്ടലുകളിലും, കുത്തക മുതലാളിമാരുടെ തോളില്‍ കൈയ്യിട്ടും, അവരുടെ താളത്തിനൊത്ത്‌ തുള്ളുന്ന ദാസന്മാരായും, സോണിയാഗാന്ധി, മകന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയ അഭിനവ ഗാന്ധിമാരുടെ നേതൃകാലത്ത്‌ കോണ്‍ഗ്രസ്‌ അധപ്പതിച്ചിരിക്കുന്നു.

ഗാന്ധിജി വിഭാവനം ചെയ്‌ത ഹരിജന്‍ ക്ഷേമവും, ഗ്രാമങ്ങളുടെ പുരോഗതിയും, പാവപ്പെട്ടവന്റെ ഉന്നതിയിലുമൊന്നും കോണ്‍ഗ്രസിന്‌ തെല്ലും താത്‌പര്യമില്ലാതായിരിക്കുന്നു. അംബാനിമാരുടെ മാത്രം ഉന്നതിയും, ക്ഷേമവും മുന്‍നിര്‍ത്തി അരിയുടേയും, പഞ്ചസാരയുടേയും, ഗ്യാസിന്റേയും, മണ്ണെണ്ണയുടേയും ഒക്കെ വിലകള്‍ ദിവസം തോറും കൂട്ടി സാധാരണക്കാരായ ഇന്ത്യക്കാരെ പോലും ഇവരുടെ ഭരണത്തിന്‍ കീഴില്‍ ദാരിദ്ര്യത്തിലേക്ക്‌ തള്ളിവിടുന്നു.

തെരുവില്‍ പീഡിപ്പിക്കപ്പെടുന്ന സാധാരണക്കാരന്റെ മക്കള്‍ക്ക്‌ സംരക്ഷണം നല്‍കാനാകാത്ത സര്‍ക്കാര്‍, മുകേഷ്‌ അംബാനിയുടെ മാത്രം സുരക്ഷയ്‌ക്കായി മുപ്പത്തിമൂന്ന്‌ സുരക്ഷാ ഉദ്യോഗസ്ഥരെ ഊണിലും ഉറക്കത്തിലും കാവല്‍ നിര്‍ത്തിയിരിക്കുന്നു. അതും സാധാരണക്കാരായ നമ്മുടെ ചെലവില്‍ തന്നെ. ഉദ്ദിഷ്‌ടകാര്യത്തിന്‌ ഉപകാര സ്‌മരണ. പാവപ്പെട്ടവന്‍ ജീവിച്ചാലെന്താ, മരിച്ചാലെന്താ? അംബാനിയുണ്ടെങ്കിലേ കോണ്‍ഗ്രസും ഉള്ളൂ.

സ്‌പെക്‌ട്രം വിറ്റും, ഹെലികോപ്‌റ്റര്‍ വാങ്ങിയും, കല്‍ക്കരിപ്പാടം തീറെഴുതിയും, കോണ്‍ഗ്രസ്‌ കോടികള്‍ സമ്പാദിക്കുന്നത്‌ അടുത്തുവരുന്ന പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനെ നേരിടാനാണ്‌. കന്യാകുമാരി മുതല്‍ കാഷ്‌മീര്‍ വരെയുള്ള പാര്‍ലമെന്റ്‌ മണ്‌ഡലങ്ങളില്‍ അഴിമതിയുടെ പണം വാരിവിതറി മത്സരിക്കുന്ന കോണ്‍ഗ്രസുകാരുടെ മുഖത്തെ കല്‍ക്കരിയുടെ കരിനിഴല്‍ മാറ്റാന്‍ ആന്റണിക്കു മാത്രമായി സാധിക്കുമോ?
കല്‍ക്കരിപ്പാടത്ത്‌ കരിപുരണ്ട കോണ്‍ഗ്രസ്‌ (ഷോളി കുമ്പിളുവേലി)
Join WhatsApp News
Siby Varghese 2013-05-02 18:41:25
Antony enna ആദര്ഷവാൻ ജീവിചിരുപ്പുണ്ടോ? മൊത്തം അഴിമതിയാണ് നടക്കുന്നത് ... ഈ ഗോട്ട് രാജി വക്കണം. Ugran article. BJP is better than Congress!!!!!
Jose 2013-05-02 18:57:27
അഴിമതിയുടെ ചെളികുണ്ടിൽ കുളിച്ചുനില്ക്കുന്ന  കോണ്‍ഗ്രസിനെ രക്ഷ്ക്കിഷ്ക്കാൻ  ഗന്ധിജ്ക്കുപോലും  കഴിയുകയില്ല . 
കഷ്ടം കഷ്ടം മഹാ കഷ്ടം
നഷ്ടം മുഴുവൻ ജനകോടികല്ക്
കട്ടുമുടിച്ചീ രാജ്യം മുഴുവൻ
തെണ്ടിനടക്കും നേതാക്കമാർ 
തീറു കൊടുക്കും ഇന്ത്യാരാജ്യം

thomason thomas 2013-05-03 05:49:15
ha ha ha puthiya kandupiditham -- puthiya kandupiditham varatte aduthathu about kerala congress
Raghu K S 2013-05-03 08:08:47
പാവകളി എന്ന പ്രയോഗം എനിക്ക് നന്നേ പിടിച്ചു. പുള്ളിക്കാരന്റെ നടപ്പും ഏതാണ്ട് പാവ കണക്കാണ്. രാജ്യം കൊള്ള ചെയ്യപ്പെടുകയാണ്. പാവങ്ങൾ കൂടുതൽ പാവങ്ങൾ ആകുമ്പോൾ , പണക്കാർ കൂടുതൽ പണക്കാർ ആകുന്നു. സർക്കാരുകൾ അമ്ബാനികളെ മാത്രം സംരക്ഷിക്കുന്നു. ആന്റണി പോലുള്ള നല്ല മനുഷ്യര് മിണ്ടാതിരിക്കുന്നു, പുള്ളിയുടെ ലക്‌ഷ്യം ഇനി രാഷ്ട്രപതിയാണ്. വെറുതെ വല്ലതും പറഞ്ഞു അത് കളയണം . good writing. 
EM Stephen 2013-05-03 09:01:13
Very good article
Joseph P Daniel 2013-05-03 09:03:28
പ്രിയ ഷോളി ,
ഇക്കാര്യങ്ങൾ മുൻപേ തന്നെ , അതായത് കോണ്‍ഗ്രസ്സിനെ ഗാന്ധി കുടുംബത്തിന് തീറെഷുതി കൊടുക്കുമ്പോൾ ആലോചിക്കണമായിരുന്നു .... കൊണ്ഗ്രസ്സിലെ കാര്യങ്ങൾ തീരുമാനിക്കുന്നത്‌ അങ്ങ് വടക്കുള്ള സാരമ്മാർ ആയതുകൊണ്ട് നമ്മൾ ഇങ്ങ് തെക്കുള്ള ചേട്ടന്മാർ ദുഖിച്ചതു കൊണ്ട് കാര്യമൊന്നും ഇല്ല!!!
ഷോളി വിശകലനം നന്നായിട്ടുണ്ട് .....
Alex Vilanilam 2013-05-03 11:32:10
Nicely written Mr. Kumbilaveli. Whatever you have stated about Congress leaders is applicable to every Political party leaders. 'ALL ARE CORRUPT, ABSOLUTELY CORRUPT' AS LONG AS THEY DO NOT FEAR OR CARE THE PUBLIC, THEY WILL REMAIN CORRUPT. LOOK AT THE RECENT INCREASE OF SALARIES OF THE MPS and MLAs!! THEY ARE LIVING ON THE POVERTY OF THE MASSES!! LOOK AT BJP RULED STATES. THE LAND OF MAHATMA GANDHI IS NOW RULED BY A 'MODERN' HITLER WHO MANIPULATED THE MASS KILLING OF HIS[HIS PART'S] ENEMIES AND PROJECT HIMSELF THE ONLY 'MESIAH' WHO CAN SAVE INDIA!!! HOPE THE YOUNG GENERATION WILL LEARN LESSONS AND REJECT THE CORRUPT AND OLD BANDICUTS TO SALVAGE INDIA
Rajeev 2013-05-03 15:30:19
its nice article and also a good subject for discussion. well presented. I always like your captions. great job.
Unni Nair 2013-05-03 20:36:26
Hi Sholy I have been a great fan of you; I love your captions too.Also I like the way you relate it with a typical North Indian Art form. No doubt the article is so nice and well written. Keep this good spirit continue...............
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക