Image

ടി.പി. ചന്ദ്രശേഖരന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട്‌ ഒരുവര്‍ഷം (ടോം ജോസ്‌ തടിയമ്പാട്‌)

ടോം ജോസ്‌ തടിയമ്പാട്‌, ലിവര്‍പൂള്‍, യു.കെ. Published on 03 May, 2013
ടി.പി. ചന്ദ്രശേഖരന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട്‌ ഒരുവര്‍ഷം (ടോം ജോസ്‌ തടിയമ്പാട്‌)
കേരള രാഷ്ട്രിയവും ലോകമെമ്പാടുമുള്ള മലയാളികളും ഇത്രമാത്രം ചര്‍ച്ച ചെയ്‌ത ഒരു രാഷ്ട്രിയ കൊലപാതകം ഇതിനുമുന്‍പ്‌ ഉണ്ടായിട്ടുണ്ട്‌ എന്നുതോന്നുന്നില്ല. അതായിരുന്നു കഴിഞ്ഞ വര്‌ഷം മെയ്‌ 4 നടന്ന ടി പി ചന്ദ്രശേഖരന്‍ കൊലപാതകം. മരിക്കുന്നതിനു മുന്‍പ്‌ ചന്ദ്രശേഖരന്‍ കൊഴിക്കൊട്ടെ ഒരു പ്രാദേശിക നേതാവ്‌ മാത്രം ആയിരുന്നു എന്നാല്‍ മരണ ശേഷം മലയാളികള്‍ മുഴുവന്‍ അറിയുന്ന ഒരാളായി ചന്ദ്രശേഖരന്‍ മാറി അദ്ദേഹത്തെ കൊന്നവര്‍ക്ക്‌ ജീവിച്ചരുന്ന ചന്ദ്രശേഖരനേക്കള്‍ വലിയ ഭിഷണി ആയി മരിച്ച ചന്ദ്രശേഖരന്‍.

വില്യം ഷേക്ക്‌സ്‌ഫിയറിന്റെ ട്വല്‌ത്‌ നൈറ്റ്‌ എന്ന നാടകത്തിലെ പ്രസിദ്ധമായ ഒരു സംഭാഷണം ആണ്‌ ഇവിടെ ഓര്‍മ്മവരുന്നത്‌ some are born great, some achieve greatness and some have greatness thrust upon them .ഇവിടെ സംഭവിച്ചത്‌ ചന്ദ്രശേഖരനെ ഇല്ലയ്‌മ ചെയ്യാന്‍ ശ്രമിച്ചവര്‍ അദേഹത്തിന്‌ സമ്മാനിച്ച മഹത്വം എത്ര വലുതാണ്‌ . ഒരു നാടിന്‍റെ മുഖൃമന്ത്രിയും പ്ര
തിപക്ഷ നേതാവും അദേഹത്തിന്റെ നിശ്ചലമായ ശരീരം സന്ദര്‍ശിക്കുകയും അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്‌തു. കാലം എത്ര മാറിയാലും ഈ കൊലപതത്തിന്റെ ചുഴിയില്‍ നിന്നും അതു ചെയ്‌തവര്‍ക്ക്‌ രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയിലും എത്തിയിരിക്കുന്നു. മരിച്ച്‌ ഒരുവര്‍ഷം കഴിഞ്ഞിട്ടും ഇന്നും ഈ കൊലപാതകം മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു

ഇപ്പോള്‍ ലിവേര്‍പൂളിലെ ബെര്‍ക്കിന്‍ഹെഡില്‍ താമസിക്കുന്ന എന്റെ സുഹൃത്തും പഠിക്കുന്ന കാലത്ത്‌ എസ്‌.എഫ്‌.ഐയുടെ സജീവ പ്രവര്‍ത്തകനും ആയിരുന്ന ആന്റോ ജോസിന്‌ ചന്ദ്രശേഖനെയും രമയേയൂം നന്നായി അറിയാം. കോഴിക്കോട്‌ കോടംചേരിക്കാരന്‍ അയ ആന്റോ കോടഞ്ചേരി ഗവണ്‍മെന്റ്‌ കോളേജില്‍ എസ്‌.എഫ്‌.ഐ യുണീറ്റ്‌ സെക്രെട്ടറി ആയിരുന്നപ്പോള്‍ ചന്ദ്രസെകരന്‍ എസ്‌.എഫ്‌.ഐ കോഴിക്കോട്‌ ജില്ല സെക്രട്ടെറി ആയിരുന്നു. നിരവധി വിദ്യാര്‍ത്ഥി സമരങ്ങളില്‍ ഇവര്‍ ഒരുമിച്ചു നേതൃതം കൊടുത്തിട്ടുണ്ട്‌ . പിന്നിട്‌ കോഴിക്കോട്‌ മലബാര്‍ ക്രിസ്‌ത്യന്‍ കോളേജില്‍ ചെന്നപ്പോള്‍ ഇന്നത്തെ ചന്ദ്രശേഖരന്റെ ഭാര്യ രമ ആയിരുന്നു അവിടുത്തെ എസ്‌.എഫ്‌.ഐയുടെ ഉത്തരവാദിത്വം വഹിച്ചിരുന്നത്‌. ഇവര്‍ രണ്ടു പേരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ആന്റോയ്‌ക്ക്‌ അവര്‍ രണ്ടു പെരെപ്പറ്റിയും നല്ലതു മാത്രമേ പറയാന്‍ ഒള്ളു. നില്‍ക്കുന്ന കാലത്ത്‌ പുലിക്കുട്ടി ആയി നില്‍ക്കുക എന്ന ചന്ദ്രശേഖരന്റെ വാക്കുകള്‍ അന്ന്‌ എസ്‌.എഫ്‌.ഐക്കാരില്‍ ഉയര്‍ത്തിയ ആവേശം ചില്ലറ ആയിരുന്നില്ലെന്ന്‌ ആന്റോ പറഞ്ഞു ചന്ദ്രശേഖറന്‍ എസ്‌.എഫ്‌.ഐ നേതാവ്‌ ആയിരുന്ന കാലത്ത്‌ കോഴിക്കോട്‌ ജില്ലയില്‍ എസ്‌.എഫ്‌.ഐ ചോദ്യംചെയ്യാന്‍ കഴിയാത്ത പ്രസ്ഥാനമായിരുന്നു പഠിക്കുന്ന കാലത്ത്‌ ചന്ദ്രശേഖരനെ ഗുരുവായി ആണ്‌ ആന്റോ കണ്ടിരുന്നത്‌. ഒരാളെ കണ്ടു സംസാരിച്ചാല്‍ അവനെ പെട്ടെന്ന്‌ ആകര്‍ഷിക്കാന്‍ ചന്ദ്രശേഖരന്‌ കഴിയുമായിരുന്നു . രമയുടെയും ചന്ദ്രശേഖരന്റേയും വിവാഹത്തിലും ആന്റോ പങ്കെടുത്തിരുന്നു.

എന്തുകൊണ്ടാണ്‌ ചന്ദ്രശേഖരന്‌ ഈ ഗതി ഉണ്ടാവാന്‍ കാരണം എന്ന ചോദ്യത്തിനു സഖവ്‌ വി.എസ്‌ അച്യുതാനന്ദനോട്‌ ഉണ്ടായ അമിതമായ വിശാസം ആണ്‌ ഇതിനു കാരണം എന്ന്‌ ആന്റോ പറഞ്ഞു. ഒരു കമ്മ്യൂണിസ്റ്റ്‌ കുടുംബത്തിലെ അംഗമായ രമ ചന്ദ്രശേഖരന്‍ പാര്‍ട്ടിയില്‍ നിന്നും പോകാതിരിക്കാന്‍ ശ്രമിക്കണമായിരുന്നു എന്ന ദുഖവും ആന്റോ പങ്കുവച്ചു.സി.പിഎമ്മിന്‌ ചന്ദ്രശേഖരനോട്‌ വിരോധം ഉണ്ടാകാന്‍ പല കരങ്ങളും ഉണ്ട്‌ അത്‌ എപ്പോള്‍ ടോംമിനോട്‌ വിശദികരിക്കുന്നത്‌ ശരിയല്ല അത്‌ പിന്നിടൊരിക്കല്‍ ആകാം എന്നും ആന്റോ പറഞ്ഞു.

തന്റെ രാഷ്ട്രിയ ശത്രുക്കളുടെ കൊലക്കത്തിയ്‌ക്ക്‌ ഇരയാകേണ്ടിവരുമെന്ന്‌ അറിയാമയിട്ടുപോലും ഒരു പേനാകത്തിപോലും രക്ഷയ്‌ക്ക്‌ വേണ്ടി കൈയില്‍ കരുതാതിരുന്ന അദ്ദേഹം പുലികുട്ടി ആയിരിക്കാന്‍ ഉപദേശിക്കുക മാത്രമല്ല ജീവിതത്തില്‍ അതു പകര്‍ത്താനും ശ്രമിച്ച നേതാവ്‌ കൂടിയായിരുന്നു. സ്വന്തം ഭാര്യയോടും മകനോടും ഞാന്‍ കൊല്ലപ്പെട്ടാല്‍ കരയരുത്‌എന്ന്‌ ഉപദേശിക്കുകയും അദ്ദേഹം ചെയ്‌തിരുന്നു. കഴിഞ്ഞ പാര്‍ലെമെന്റ്‌ തെരഞ്ഞെടുപ്പില്‍ സ്വന്തം കഴിവുകൊണ്ട്‌ ഇരുപതിനായിരം വോട്ടു പിടിച്ച നേതാവുകൂടിയയിരുന്നു ചന്ദ്രശേഖരന്‍. പാര്‍ട്ടി വിലക്കിയിട്ടു പോലും പത്തു ലക്ഷം രൂപ പിരിച്ചു കൊടുത്ത്‌ അദ്ദേഹത്തിന്റെ കുടുബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ തയാറായി ഇതൊക്കെ കാണിക്കുന്നത്‌ അദ്ദേഹത്തിന്റെ ജനപിന്തുണയാണ്‌.

ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പങ്കില്ല എന്ന്‌ സിപിഎം ആണയിട്ട്‌ പറയുമ്പോഴും അത്‌ വിശ്വസിക്കാന്‍ ആ പാര്‍ടിയിലെ പ്രമുഖ നേതാക്കള്‍ അയ ശ്രീ. വി.എസ്‌.അച്യുതാനന്ദനും തോമസ്‌ ഐസക്കിനും കഴിയുന്നില്ല. സിപിഎമ്മിന്റെ ചരിത്രത്തിലെ വലിയ ചുഴിയില്‍ ആണ്‌ അവര്‍ പെട്ടിരിക്കുന്നത്‌. അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യളും കൊണ്ട്‌ വന്നു പുശിയാലും ഈ രക്തകറയുടെ മണം അവരുടെ കൈകളില്‍ നിന്നും ഒഴിവാക്കാന്‍ കഴിയില്ല.

കേരളത്തിലെ രാഷ്ട്രിയ കൊലപാതകത്തിന്‌ ഒരു അറുതി വരുത്താന്‍ പാകത്തില്‍ ഒരു പുതിയ ചിന്താധാര തുറക്കാന്‍ കേരളത്തിന്റെ രാഷ്ട്രിയ മണ്‌ഡലത്തിനു ഈ രക്ത സാക്ഷിത്വത്തിലൂടെ കഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ മരണം വൃതാവില്‍ ആകില്ല എന്ന്‌ വിചാരിക്കാം.
ടി.പി. ചന്ദ്രശേഖരന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട്‌ ഒരുവര്‍ഷം (ടോം ജോസ്‌ തടിയമ്പാട്‌)
Join WhatsApp News
sephen kuruvilla 2013-05-04 09:06:39
Tom,   You are doing wonderful job. It's tuching everyone's bottam of the hearts. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക