Image

ലണ്‌ടനില്‍ ഒളിമ്പിക്‌സ്‌ ദീപശിഖയേന്താന്‍ മലയാളിയായ സുമിത്തിന്‌ അവസരമൊരുങ്ങുന്നു

ഷൈമോന്‍ തോട്ടുങ്കല്‍ Published on 23 September, 2011
ലണ്‌ടനില്‍ ഒളിമ്പിക്‌സ്‌ ദീപശിഖയേന്താന്‍ മലയാളിയായ സുമിത്തിന്‌ അവസരമൊരുങ്ങുന്നു
ലണ്‌ടന്‍: ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സ്‌ അടുത്ത വര്‍ഷം ലണ്‌ടനില്‍ അരങ്ങേറുമ്പോള്‍ ഭീപശിഖ ഏന്തുന്നവരുടെ സാധ്യതാ പട്ടികയില്‍ കടുത്തുരുത്തിക്കാരനും. ബ്രിട്ടനിലെ മുഴുവന്‍ മലയാളികളുടേയും അഭിമാനമാകാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ്‌ കടുത്തുരുത്തി മധുരവേലി പാറത്താഴത്തു വര്‍ഗീസ്‌- ലിസാമ്മ ദമ്പതികളുടെ മകനായ സുമിത്‌ പറത്താഴം.

കഴിഞ്ഞ ജൂലൈയില്‍ യുകെയിലെത്തിയ സുമിത്‌ ഇവിടെ എംബിഎ ചെയ്യുകയാണ്‌. അടുത്ത വര്‍ഷം കോഴ്‌സ്‌ പൂര്‍ത്തിയാകും. നാട്ടില്‍ സിപ്ലയില്‍ ബിസിനസ്‌ മാനേജരായി ജോലി ചെയ്യുകയായിരുന്നു സുമിത്‌.

ലണ്‌ടന്‍ ഒളിമ്പിക്‌സിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സര്‍മാരായ ലോയ്‌ഡ്‌സ്‌ ടിഎസ്‌ബി ബാങ്ക്‌ തങ്ങളുടെ ഇടപാടുകാരില്‍നിന്നു ദീപശിഖയേന്താന്‍ താല്‍പര്യമുള്ളവരെ ക്ഷണിച്ചിരുന്നു. പലതവണയായി ഇ-മെയിലില്‍ കൂടിയും മറ്റും അപേക്ഷ സ്വീകരിച്ച ശേഷമാണ്‌, സമൂഹത്തില്‍ മേഖലയില്‍ നിന്ന്‌ ആളുകളെ തെരഞ്ഞെടുക്കാന്‍ വേണ്‌ടിയുള്ള അന്തിമപട്ടിക തയാറാക്കിയത്‌. ഈ അവസാന പട്ടികയിലാണ്‌ സുമിത്‌ സ്ഥാനം പിടിച്ചത്‌. നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി കഴിഞ്ഞു. സെപ്‌റ്റംബര്‍ 26 കഴിയുന്നതോടെ ചിത്രം കൂടുതല്‍ വ്യക്തമാകും. അടുത്ത വര്‍ഷം മേയ്‌ 19 മുതല്‍ ജൂലൈ 27 വരെയാണ്‌ ദീപശിഖാ റാലി നടക്കുന്നത്‌.

യുകെയിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും പ്രാര്‍ഥനയും പിന്തുണയുമുണെ്‌ടങ്കില്‍ ഒളിമ്പിക്‌സ്‌ ദീപശിഖ കൈയിലേന്തി അഭിമാനപൂര്‍വം ലണ്‌ടനിലെ രാജവീഥികളില്‍ പ്രയാണം നടത്താന്‍ സുമിത്തിനാകും.

അടുത്തവര്‍ഷം മേയ്‌ 18-ന്‌ ഗ്രീസില്‍നിന്നാണ്‌ ദീപശിഖ ലണ്‌ടനിലെത്തുന്നത്‌. ഏഴുപതു ദിവസം നീണ്‌ടു നില്‍ക്കുന്ന റാലിക്കിടെ വിവിധ സ്ഥലങ്ങളില്‍ 66 സായാഹ്ന ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്‌ട്‌. 300 മീറ്റര്‍ ദൂരം വച്ച്‌ 8000 ആളുകളാണ്‌ ദീപശിഖ വഹിക്കുന്നത്‌. കോണ്‍വാളില്‍നിന്നു തുടങ്ങുന്ന റാലി പൈതൃകകേന്ദ്രങ്ങള്‍, കായികപ്രധാന്യമുള്ള സ്ഥലങ്ങള്‍, പ്രധാന നഗരങ്ങള്‍ എന്നിവിടങ്ങളിലൂടെ കടന്നുപോകും. സ്‌കൂള്‍ കുട്ടികളും പ്രശസ്‌തവ്യക്തികളും പ്രാദേശിക പ്രമുഖരും റാലിയില്‍ അണിനിരക്കും. ലോയ്‌ഡ്‌സ്‌ ടിഎസ്‌ബി, കൊക്കക്കോള, സാംസങ്‌ എന്നിവരാണ്‌ റാലി സ്‌പോണ്‍സര്‍ ചെയ്യുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക