Image

സാബു ജോസഫിനെ അയര്‍ലന്‍ഡില്‍ ആദരിക്കുന്നു

Published on 04 May, 2013
സാബു ജോസഫിനെ അയര്‍ലന്‍ഡില്‍ ആദരിക്കുന്നു
ഡബ്‌ളിന്‍: ഹൃദ്യമായ ആലാപനശൈലിയിലൂടെ ആസ്വാദക മനസില്‍ അനുഭൂതിയുടെ അനന്തലയം സൃഷ്ടിക്കുന്ന സാബു ജോസഫ് വാലുമണ്ണേല്‍ (ആനക്കല്ല്) സംഗീതരംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു.
കേരള വിദ്യാര്‍ഥി കോണ്‍ഗ്രസ്-എം സര്‍ഗവേദി കണ്‍വീനര്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് ആര്‍ട്‌സ് ക്ലബ് സെക്രട്ടറി, കോളജ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള സാബു അയര്‍ലന്‍ഡിലും പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാണ്.

അതിരില്ലാത്ത സ്വരജ്ഞാനത്തെ അറുതിയില്ലാത്ത സാധനയാല്‍ ഉപാസന ചെയ്ത് സര്‍ഗ സംഗീതം മീട്ടുന്ന സാബു സെലസ്റ്റിയല്‍സ് ഓര്‍ക്കസ്ട്രയിലൂടെയും ഐറിഷ് മലയാളികള്‍ക്ക് സുപരിചിതനാണ്. നിരവധി കാസറ്റുകളിലും സാബു പാടിയിട്ടുണ്ട്.

മേയ് എട്ടിന് താലാ ഗുഡ് വില്‍ ഹാളില്‍ പ്രവാസി കോണ്‍ഗ്രസ് -എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബാബുചാഴിക്കാടന്‍ അനുസ്മരണ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ അംഗവുമായ പ്രഫ. ലോപ്പസ് മാത്യു, സാബുവിനെ ആദരിക്കുമെന്ന് കോ-ഓര്‍ഡിനേറ്റര്‍ രാജു കുന്നക്കാട്ട് അറിയിച്ചു.

Join WhatsApp News
JONNY CHAKU PURAKAL 2013-05-05 19:34:03
Dear Babu, "Congratulations and all the best wishes" !!!!! May God Bless you and your family. regards, from Jonny Chakupurakal and Sangeetha Arts Club Cologne.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക