Image

രാജസ്ഥാനില്‍ മാനഭംഗശ്രമത്തെ എതിര്‍ത്ത യുവതിയെ തീ കൊളുത്തി

Published on 04 May, 2013
രാജസ്ഥാനില്‍ മാനഭംഗശ്രമത്തെ എതിര്‍ത്ത യുവതിയെ തീ കൊളുത്തി
ജയ്പൂര്‍: മാനഭംഗശ്രമത്തെ എതിര്‍ത്ത യുവതിയെ രാജസ്ഥാനില്‍ തീ കൊളുത്തി. നാലു വയസുള്ള തന്റെ കുട്ടിയുമായി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയെ പ്രതി മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ബഹളം വെച്ച യുവതിയെ പ്രതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബഹളം കേട്ട് യുവതിയുടെ ഭര്‍ത്താവ് എത്തിയെങ്കിലും ഇയാള്‍ക്കും പൊള്ളലേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ ജിറ്റു എന്ന ജിതേന്ദ്ര കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Join WhatsApp News
BABUKUTTY DANIEL 2013-05-04 22:55:03
അവസാനം എന്താണൊരു 'ആണ്' അതും ആയിരുന്നു എന്നാക്കാമായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക