Image

പാടും പാതിരി ഒക്ടോബര്‍ 9ന്‌ ബെര്‍ക്കിന്‍ഹെഡില്‍

സാബു ചുണ്ടക്കാട്ടില്‍ Published on 23 September, 2011
പാടും പാതിരി ഒക്ടോബര്‍ 9ന്‌ ബെര്‍ക്കിന്‍ഹെഡില്‍
ബെര്‍ക്കിന്‍ഹെഡ്‌: പാടും പാതിരി എന്ന്‌ പ്രശസ്‌തനായ ഫാ.പോള്‍ പൂവത്തിങ്കല്‍ സി.എം.ഐ. ഒക്ടോബര്‍ 9ന്‌ ബെര്‍ക്കിന്‍ ഹെഡില്‍ എത്തും. സെന്റ്‌ ജോസഫ്‌ ആര്‍.സി.ചര്‍ച്ച്‌ പിരാലിന്റെ മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പ്‌ പിതാവിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാളില്‍ മുഖ്യകാര്‍മ്മികനായിട്ടാണ്‌ അദ്ദേഹം എത്തുന്നത്‌.

വൈകുന്നേരം 3ന്‌ നടക്കുന്ന ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ പാടുംപാതിരി മുഖ്യ കാര്‍മ്മികനാവും. ജപമാല തിരുന്നാള്‍ കുര്‍ബ്ബാനയെ തുടര്‍ന്ന്‌ തിരുന്നാള്‍ പ്രദക്ഷിണവും വിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വാദവും നടക്കുന്‍. തുടര്‍ന്ന്‌ നടക്കുന്ന സണ്‍ഡേ സ്‌ക്കൂള്‍ വാര്‍ഹികത്തില്‍ സണ്‍ഡേ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും പാട്ടും പാതിരി ഫാ.പോള്‍ പൂവത്തിങ്കലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭക്തി ഗാനമേളയും നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക