Image

മമ്മൂട്ടിയുടെ നായികയായി അലീഷയെത്തുന്നു

Published on 06 May, 2013
മമ്മൂട്ടിയുടെ നായികയായി അലീഷയെത്തുന്നു
`കടല്‍ കടന്നൊരു മാത്തുകുട്ടി' എന്ന രഞ്‌ജിത്ത്‌ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി അലീഷ മുഹമ്മദ്‌ എന്ന പുതുമുഖതാരം എത്തുന്നു.

റേഡിയോ ജോക്കിയായി ജോലിചെയ്യുന്ന അലീഷയെ സംവിധായകന്‍ രഞ്‌ജിത്തിന്‌ പരിചയപ്പെടുത്തി കൊടുത്തത്‌ മമ്മൂക്ക തന്നെയാണ്‌. ഒരു സ്‌റ്റേജ്‌ ഷോയ്‌ക്കിടയിലാണ്‌ മമ്മൂട്ടി അലീഷയെ കാണുന്നത്‌.

ജര്‍മ്മനിയില്‍ ജീവിക്കുന്ന മാത്തുകുട്ടിയുടെ പഴയകാല കാമുകിയായ റോസി എന്ന കഥാപാത്രമായാണ്‌ അലീഷ അഭിനയിക്കുന്നത്‌. റോസി ഒരു നാടന്‍ പെണ്‍കുട്ടിയാണ്‌. ഗ്രാമത്തിലെ സ്‌കൂളിലെ ഒരു അധ്യാപിക കൂടിയാണ്‌ റോസി.

രഞ്‌ജിത്ത്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും ദിലീപും അഭിനയിക്കുന്നുണ്ട്‌. തന്റെ ആദ്യ ചിത്രത്തില്‍ തന്നെ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട്‌ സന്തോഷമുണ്ടെന്നും അലീഷ പറഞ്ഞു.
മമ്മൂട്ടിയുടെ നായികയായി അലീഷയെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക