Image

അഗാപ്പെ മിനിസ്‌ട്രി ഉദ്‌ഘാടനം ചെയ്‌തു

ജോസ്‌ കണിയാലി Published on 24 September, 2011
അഗാപ്പെ മിനിസ്‌ട്രി ഉദ്‌ഘാടനം ചെയ്‌തു
ചിക്കാഗോ: സേക്രട്ട്‌ ഹാര്‍ട്ട്‌ ക്‌നാനായ കാത്തലിക്‌ ഇടവകയിലെ അഗാപ്പെ മിനിസ്‌ട്രി അസിസ്റ്റന്റ്‌ വികാരി ഫാ. സജി പിണര്‍ക്കയില്‍ നിലവിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. ഇടവക സമൂഹത്തില്‍ സാമൂഹിക അവബോധം പ്രചരിപ്പിച്ച്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിത്തം ഉറപ്പുവരുത്തുകയെന്നതാണ്‌ അഗാപ്പെ മിനിസ്‌ട്രിയുടെ ലക്ഷ്യമെന്ന്‌ വികാരി.മോണ്‍. അബ്രഹാം മുത്തോലത്ത്‌ പറഞ്ഞു.

റോയി കണ്ണോത്തറ, സിജി പണയപ്പറമ്പില്‍ എന്നിവരാണ്‌ കോര്‍ഡിനേറ്റര്‍മാര്‍. വിവിധ കൂടാരയോഗങ്ങളുടെ പ്രതിനിധികളായി ക്ലാര ചാത്തമ്പടം, റോസിലി കണ്ണച്ചാംപറമ്പില്‍, ട്രീസ മുടിയൂര്‍കുന്നേല്‍, ഷേര്‍ളി വഞ്ചിപ്പുരയ്‌ക്കല്‍, പുഷ്‌പ ഇറപുറം, ജിബി ഓളിയില്‍ എന്നിവരും മിനിസ്‌ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.
അഗാപ്പെ മിനിസ്‌ട്രി ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക