Image

മാറുന്ന സംസ്‌കാരം (ജയന്‍ വര്‍ഗീസ്‌)

Published on 06 May, 2013
മാറുന്ന സംസ്‌കാരം (ജയന്‍ വര്‍ഗീസ്‌)
കറുത്ത ഭൂതങ്ങള്‍
കടവാതിലുകള്‍
കറുത്ത രാവിന്റെ
കടവിലലയുന്നു

തുടുത്ത മാംസത്തില്‍
തുളകള്‍ തീര്‍ക്കുന്നു
കടുത്ത കാമത്താല്‍
കടിച്ചുകീറുന്നു!

മടുത്ത മാനത്തിന്‍
മുഖത്തെ മൂല്യത്തില്‍
രമിച്ച കാലത്തിന്‍
ശവം കിടക്കുന്നു

പടുത്തുയര്‍ത്തുന്നു,
പതംവരുത്തുന്നു,
ചതച്ച്‌ ചാര്‍ത്തുന്നു
പുതിയ സംസ്‌കാരം

വേദേതിഹാസങ്ങളുടെ കാലഘട്ടംവരെ നീണ്ടുചെല്ലുന്ന ധാര്‍മ്മിക സാമൂഹ്യവ്യവസ്ഥയില്‍ ഉജ്വലിച്ചു നിന്ന ഭാരതീയ സംസ്‌കാരം! അതിന്റെ ആത്മസത്തയുടെ അടിവേരുകള്‍ തേടിവന്ന ലോകത്തിലെ സത്യാന്വേഷികളുടെ പാദപതനമേറ്റ്‌ കുളിരണിഞ്ഞ ഭാരതം! കൈലാസവും മാനസ സരോവരവും പേറുന്ന മഹാഭാരത സംസ്‌കൃതിയുടെ തണലില്‍ ജന്മം കൈവന്നതില്‍ അഭിമാനപുളകിതരാകുന്ന ഭാരതീയര്‍!

ഇന്ന്‌ ധാര്‍മ്മികതയുടെ അറവുശാലകളില്‍ ആറുവയസുകാരികള്‍ പോലും പീഡിപ്പിക്കപ്പെടുന്ന ആധുനിക ഭാരതത്തില്‍, വിദേശ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ അപമാനിതനായി നാണംകെട്ട്‌ ചൂളി നില്‍ക്കുന്ന ഒരു പ്രധാനമന്ത്രിക്ക്‌ പിന്നില്‍ സ്വന്തം മാതൃരാജ്യത്തിന്റെ ദുരവസ്ഥയോര്‍ത്ത്‌ നമ്മളും ലജ്ജിക്കുക...
Join WhatsApp News
വിദ്യാധരൻ 2013-05-06 08:49:09
.കാമം ജ്വലിക്കുന്ന കണ്ണുകൾ, നീണ്ടു കൂര്ത്ത പല്ലുകൾ, തുപ്പൽ ഇറ്റിറ്റു വേഴുന്ന നായിന്റെ നീണ്ട നാവുകൾ അരണ്ട നിലാവുള്ള രാവുകൾ ആകാശം മുട്ടി നില്ക്കുന്ന ഭൂത സമാനമായ വന്മരം അതിന്റെ കൊന്മ്പിൽ തൂങ്ങികിടക്കും കട വാവലുകൾ പോലെ തക്കം പാര്ത്തു തൂങ്ങി കിടക്കുന്നു അധികാരത്തിന്റെ കൊമ്പുകളിൽ കൊച്ചു പെണ്‍കുട്ടികളുമായി രമിക്കാൻ പ്രിഷ്ട ഭാഗത്ത് ഞെക്കാൻ ഐസ് ക്രീം കാണിച്ചു വെള്ളം ഊരിക്കാൻ അവസാനം മര്ധിക്കാൻ സംസ്ക്കാരത്തിന്റെ കാവൽ നായിക്ക്ളാം പി. ജെ. കുരിയനും , ജോസെഫും കുഞ്ഞാലിയും ഗണേഷും അവര്ക്ക് കാവലായി ചാണ്ടിയും മന്മോഹനും. തുടരുക കവികളെ സാഹിത്യ കരന്മാരെ നിങ്ങൾ തൻ തൂലികയാൽ തുണി പറിച്ചെടുക്ക കള്ള പരിഷകളാം രാഷ്ട്രീയ പെക്കൊലങ്ങളുടെ, അവര്ക്ക് കൂട്ട്നില്ക്കും മൂല്യങ്ങള നഷ്ടപെട്ട സാഹിത്യ പുംഗവന്മാരുടെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക