Image

ജോസഫ്‌ കരപറമ്പിലിന്റെ കാര്‍ട്ടൂണ്‍ ഫേസ്‌ ബുക്കില്‍ തരംഗം ആയി

ജോയിച്ചന്‍ പുതുക്കുളം Published on 06 May, 2013
ജോസഫ്‌ കരപറമ്പിലിന്റെ  കാര്‍ട്ടൂണ്‍ ഫേസ്‌ ബുക്കില്‍ തരംഗം ആയി
ഫേസ്‌ ബുക്കില്‍ തരംഗം ആയി മാറിയ കാര്‍ട്ടൂണുമായി ഒരു പ്രവാസി മലയാളി. കാനഡയില്‍ താമസിക്കുന്ന ജോസഫ്‌ കരപറമ്പിലിന്റെ വെള്ളിയാഴ്‌ച (മെയ്‌ 3, 2013 ) പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ ഇതിനോടകം ഒരു ലക്ഷത്തിലധികം (104,000) ആളുകള്‍ കണ്ടുകഴിഞ്ഞു . 1800 ലധികം തവണ ഷെയര്‍ ചെയ്യപ്പെടുകയും, 1700 ലധികം `ലൈക്‌' കിട്ടുകയും ചെയ്‌ത ഈ കാര്‍ട്ടൂണ്‍ ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട വിഷയമാണ്‌ കൈകാര്യം ചെയ്‌തിരിക്കുന്നത്‌. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വധകേസുമായി സിപിഎം പാര്‍ട്ടി നടത്തുന്ന ഒളിച്ചുകളിയുടെ വിഷയമാണ്‌ ഇതിന്റെ അടിസ്ഥാനം .

1987 ല്‍ പ്രീ ഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്‌ കോളേജ്‌ കലോത്സവത്തില്‍ കാര്‍ട്ടൂണിന്‌ ഒന്നാം സ്ഥാനം നേടിയതു മുതല്‍ ആ രംഗത്ത്‌ വളരെ ഏറെ പ്രയത്‌നിച്ച ഒരു വ്യക്തിയാണ്‌ ജോസഫ്‌. തന്റെ കാണാമറയതുള്ള ഗുരു , കാര്‍ട്ടൂണിസ്റ്റ്‌ യേശുദാസന്‍ ആണെന്ന്‌ ജോസഫ്‌ പറഞ്ഞു. 1992 ല്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണ്‍ ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ചു കൊണ്ട്‌ തുടങ്ങിയതാണ്‌ ജോസഫിന്റെ കാര്‍ട്ടൂണ്‍ ഭ്രമം . കേരള കാര്‍ട്ടൂണ്‍ അക്കാദമിയില്‍ അംഗമായ ജോസഫ്‌ വരച്ച രണ്ട്‌ റൊമേനിയന്‍ സാഹിത്യകരന്മാരുടെ കാര്‍ട്ടൂണുകള്‍ റോമനിയായിലെ കാര്‍ട്ടൂണ്‍ മ്യുസിയത്തില്‍ സ്ഥിരമായി സൂക്ഷിച്ചു വെച്ചിരിക്കുന്നു.

പഴയകാല രീതിയില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു പുതിയ രീതി അവലംബിച്ചുകൊണ്ടാണ്‌ ഇപ്പോള്‍ ജോസഫ്‌ കാര്‍ട്ടൂണ്‍ വരയ്‌ക്കുന്നത്‌ . അപ്പപ്പോള്‍ വരയ്‌ക്കുന്ന കാര്‍ട്ടൂണുകളും ഉണ്ടെങ്കിലും കാരികേച്ചറുകള്‍ ഉപയോഗിച്ച്‌ കാര്യങ്ങള്‍ പറയുന്ന ഒരു പ്രത്യേക രീതി മുമ്പെങ്ങും ആരും സ്വീകരിച്ചിട്ടില്ലായിരുന്നു . പക്ഷെ ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ ജോസഫിന്റെ ആ രീതി ഇഷ്ടപെട്ട്‌ തുടങ്ങി എന്നതാണ്‌, ഈ സൂപ്പര്‍ ഹിറ്റ്‌ കാര്‍ട്ടൂണ്‍ നമുക്ക്‌ മനസ്സിലാക്കി തരുന്നത്‌. ചിലപ്പോള്‍ കളറിലും ചിലപ്പോളള്‍ കറുത്ത മഷിയിലും ഇദ്ദേഹം വരയ്‌ക്കുന്നുണ്ട്‌ . ജീവസുറ്റതാണ്‌ ഇദ്ദേഹത്തിന്റെ കാരികേച്ചര്‍ രചന എന്ന്‌ പലരും ഇതിനോടകം പറഞ്ഞിട്ടുണ്ട്‌ .

കാര്‍ട്ടൂണിനോപ്പം തന്നെ ഓയില്‍ പെയിന്റിങ്ങിലും അദ്ദേഹം നിരവധി ചിത്രങ്ങള്‍ വരചിട്ടുണ്ട്‌ . JK Creations എന്ന പേരില്‍ അദ്ദേഹം കാനഡയില്‍ നടത്തുന്ന ആര്‍ട്ട്‌ ക്‌ളാസ്സില്‍ പലരും വന്നു ചേരുകയും ചിത്ര രചന അഭ്യസിക്കുകയും ചെയ്യുന്നു .

ഈ അടുത്ത കാലത്ത്‌ ഫേസ്‌ ബുക്കില്‍ ഇദ്ദേഹം തുടങ്ങിയ JK Creations എന്ന ഫാന്‍ പേജിലാണ്‌ ഒരു ലക്ഷത്തിലധികം കാഴ്‌ച്ചക്കാര്‍ 3 ദിവസം കൊണ്ട്‌ വന്നു കാര്‍ട്ടൂണ്‍ കണ്ടത്‌ . അദ്ദേഹത്തിന്റെ ഫേസ്‌ ബുക്ക്‌ പേജിലേയ്‌ക്കും കാര്‍ട്ടൂണിലേയ്‌ക്കുമുള്ള ലിങ്കുകള്‍ താഴെ കൊടുത്തിരിക്കുന്നു .

ഈ കലാകാരനെ പ്രോത്സാഹിപ്പിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ ലിങ്കില്‍ ക്‌ളിക്ക്‌ ചെയ്‌തു അഭിപ്രായങ്ങള്‍ എഴുതുമല്ലോ?

കാര്‍ട്ടൂണ്‍ ലിങ്ക്‌ : http://www.facebook.com/photo.php?fbid=568804336484 530&set=a.562440737120890.1073741828.562422783789352t &ype=1&theater¬if_t=photo_comment

JKCreation പേജ്‌: http://www.facebook.com/thejkcreatiosn
ജോസഫ്‌ കരപറമ്പിലിന്റെ  കാര്‍ട്ടൂണ്‍ ഫേസ്‌ ബുക്കില്‍ തരംഗം ആയി
ജോസഫ്‌ കരപറമ്പിലിന്റെ  കാര്‍ട്ടൂണ്‍ ഫേസ്‌ ബുക്കില്‍ തരംഗം ആയി
ജോസഫ്‌ കരപറമ്പിലിന്റെ  കാര്‍ട്ടൂണ്‍ ഫേസ്‌ ബുക്കില്‍ തരംഗം ആയി
ജോസഫ്‌ കരപറമ്പിലിന്റെ  കാര്‍ട്ടൂണ്‍ ഫേസ്‌ ബുക്കില്‍ തരംഗം ആയി
ജോസഫ്‌ കരപറമ്പിലിന്റെ  കാര്‍ട്ടൂണ്‍ ഫേസ്‌ ബുക്കില്‍ തരംഗം ആയി
Join WhatsApp News
Jose Pinto Stephen 2013-05-07 09:56:17
Congratulations Dear friend Joseph Karaparambil... Wish you all the best in the days to come.....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക