Image

അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു

പി.പി.ചെറിയാന്‍ Published on 24 September, 2011
അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു

ഡാളസ് : ഇന്ത്യ ഹെല്‍ത്ത് ആന്റ് ഹൂമണ്‍ റൈറ്റ്‌സിന്റെ യൂണിവേഴ്‌സിറ്റി എക്‌സ്‌ചേയ്ഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള പബ്ലിക്ക് ഹെല്‍ത്ത് ആന്റ് ഹൂമണ്‍ റൈറ്റ്‌സ് വിദ്യാര്‍ത്ഥികള്‍ അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തി.

സന്ദര്‍ശന പരിപാടി സംഘാടകനും, കമ്മ്യൂണിറ്റി മെഡിസില്‍ വിഭാഗം തലവനായ ഡോ.എം.അത്തര്‍ അന്‍ഡാരി ടീമംഗങ്ങളായ സ്വാഗതം ചെയ്യുകയും, പൊതു ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തില്‍ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

വേള്‍ഡ് ലേണിങ്ങ് യു.എസ്സ്.എ അക്കാദമി ഡയറക്ടറും പ്രൊഫസറുമായ ഡോ.ആസ്സിം എ.ഖാന്‍ സന്ദര്‍ശന ലക്ഷ്യങ്ങളെ കുറിച്ചു സംസാരിച്ചു.

പ്രൊഫ.അഷറഫ് മാലിക്ക് (പ്രിന്‍സിപ്പാള്‍ , ചീഫ് മെഡിക്കല്‍ സൂപ്രണ്ട്), എ.എച്ച്.ഹഷ്മി(പ്രിന്‍സിപ്പാള്‍ , ഡെന്റല്‍ കോളേജ്), ഡോ.ഹാരിസ് മന്‍സൂര്‍ ഖാന്‍ , പ്രൊഫ.എ.കെ.വര്‍മ്മ എന്നിവരുമായി സന്ദര്‍ശകര്‍ വിവിധ ആരോഗ്യ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി.

ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കമ്മ്യൂണിറ്റി മെഡിസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഗ്രാമീണ ആരോഗ്യ സംരക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ സന്ദര്‍ശക സംഘാംഗങ്ങള്‍ പ്രത്യേകം അനുമോദിച്ചു.
അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക