Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ കലാസായാഹ്ന വിരുന്ന്: ടിക്കറ്റ് കിക്ക് ഓഫ് നടത്തി

മാത്യു മൂലേച്ചേരില്‍ Published on 08 May, 2013
വേള്‍ഡ് മലയാളി കൗണ്‍സില്‍ കലാസായാഹ്ന വിരുന്ന്: ടിക്കറ്റ് കിക്ക് ഓഫ് നടത്തി

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണ്‍, നോര്‍ത്ത് അമേരിക്കന്‍ പ്രൊവിന്‍സുകളുടെ സഹകരണത്തോടെ മെയ് 27-ന് ഡാളസില്‍ നടത്തുന്ന 'കലാസായാഹ്ന വിരുന്നിന്റെ ടിക്കറ്റ് വില്പനയുടെ കിക്ക് ഓഫ് നടത്തി. മെയ് 5-ന് വൈകിട്ട് 6 മണിക്ക് ഇര്‍വിംഗിലുള്ള പസന്ത് ഇന്‍ഡ്യന്‍ റെസ്റ്റോറെന്റില്‍ കൂടിയ യോഗത്തില്‍ ഡബ്ല്യു .എം.സി അമേരിക്ക റീജിയണ്‍ ഇലക്ഷന്‍ കമ്മീഷണര്‍ ചെറിയാന്‍ അലക്സാണ്ടര്‍ ആദ്യ വി.വി.ഐ.പി ടിക്കറ്റ് ഡബ്ല്യു.എം.സി ഡി.എഫ്.ഡബ്ല്യു പ്രോവിന്‍സ് അഡ്വൈസറി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഏലിക്കുട്ടി ഫ്രാന്‍സിസിന് നല്‍കി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണ്‍ പ്രസിഡന്റ് ഏലിയാസ്കുട്ടി പത്രോസ്, റീജിയണ്‍ വൈസ് പ്രസിഡന്റ് ഓര്‍ഗനൈസിംഗ് പി.സി. മാത്യു, ഡാളസ് പ്രോവിന്‍സ് സെക്രട്ടറി ഡോ. വികാസ് നെടുമ്പള്ളില്‍, ഡി.എഫ്.ഡബ്ല്യു പ്രൊവിന്‍സ് ചെയര്‍മാന്‍ സുജന്‍ കാക്കനാട്ട്, പ്രസിഡന്റ് ഷാജി രാമപുരം, വൈസ് പ്രസിഡന്റ് ഏലിയാസ് നെടുവേലില്‍, സെക്രട്ടറി സുജിത്ത് തങ്കപ്പന്‍, ജിമ്മി കുളങ്ങര, മുതലായവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തു.

കേരളത്തില്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന വേള്‍ഡ് മലയാളി സെന്ററിന്റെ ആഭിമുഖ്യത്തില്‍  2013 ഡിസംബറില്‍ കേരളത്തില്‍ വച്ചു നടത്തപ്പെടുന്ന മിസ്സ് മലയാളി വേള്‍ഡ് വൈഡ് ഫിനാലെയുടെയും, എയ്ഡ്സ് ബാധിതരായ കുട്ടികളെ പരിചരിക്കുന്ന ചങ്ങനാശ്ശേരിയിലുള്ള ആത്മതാ സെന്ററിന്റെയും, 2013 നവംബറില്‍ ഡാളസ്സില്‍ വച്ചു നടത്തപ്പെടുന്ന മിസ്സ് മലയാളി വേള്‍ഡ് വൈഡ് സൗത്ത് ഈസ്റ്റ് റീജിയന്‍ മത്സരത്തിന്റെയും ധനശേഖരണാര്‍ത്ഥമാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

മിസ്സ് മലയാളി വേള്‍ഡ് വൈഡ് സൗത്ത് ഈസ്റ്റ് മേഖലാ (ഓക്കലഹോമ, ഹൂസ്റ്റണ്‍, ഡാളസ്) മത്സരങ്ങള്‍ നവംബര്‍ 16-ന് ഡാളസില്‍ വച്ച് നടത്തുമെന്നും, നോര്‍ത്ത് ഈസ്റ്റ് മേഖലാ (ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വേനിയ, ചിക്കാഗോ) മത്സരങ്ങളുടെ തീയതിയും സ്ഥലവും പിന്നീടറിയിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. മിസ്സ് മലയാളി വേള്‍ഡ് വൈഡ് മത്സരങ്ങളുടെ വിജയത്തിനായി റീജിയന്റെ കീഴില്‍ മേഖലാടിസ്ഥാനത്തില്‍ സബ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും മത്സരങ്ങളില്‍ മുന്‍കൂറായി റജിസ്റ്റര്‍ ചെയ്യുവാന്‍ താത്പര്യപ്പെടുന്നവര്‍ ഡബ്ലു.എം.സി അമേരിക്കന്‍ റീജിയണ്‍ ക്യാബിനറ്റ് ഓഫീസേഴ്സുമായി ബന്ധപ്പെടേണ്ടതാണെന്നും സംഘാടകര്‍ അറിയിച്ചു.

5210 ലോക്കസ്റ്റ് ഗ്രൂവ് റോഡ്, ഗാര്‍ലന്‍ഡ്, ടെക്സസ്സിലുള്ള എം.ജി.എം ഓഡിറ്റോറിയത്തില്‍ വച്ച് മെയ് 27-ന് (മെമ്മോറിയല്‍ ഡേ) വൈകിട്ട് 6 മണിക്കായിരിക്കും 'കലാസായാഹ്ന വിരുന്ന്' നടത്തുന്നത് എന്നുള്ളത് ഒരു പ്രത്യേകതയര്‍ഹിക്കുന്നു. മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്സിന്റെ മേളം 2013 സംഗീത നിശയും ഹാസ്യമേളയും ചടങ്ങിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം ഫാ. കച്ചിറമറ്റത്തിന്റെ നേതൃത്വത്തില്‍ കലാനൈപുണ്യമുള്ള കലാകാരന്മാരെയും കലാകാരികളെയും കോര്‍ത്തിണക്കി നവോന്മേഷത്തോടെയും, തത്സമയ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടെയും കടന്നുവരുന്ന എയ്ഞ്ചല്‍ വോയ്സ് ടീം അംഗങ്ങളെ കൂടാതെ 2012 ഐഡിയ സ്റ്റാര്‍സിംഗര്‍ വിസ്മയമായ നന്ദു കിഷോര്‍, ഏഷ്യാനെറ്റ് കോമഡി എക്സ്പ്രസ്സ് താരങ്ങളായ ഷൈജു, അയ്യപ്പ ബൈജു, മഴവില്‍ മനോരമ കോമഡി ഫെസ്റ്റിവല്‍ താരങ്ങളായ ലുബീന, കലാഭവന്‍ സിനോജ് എന്നിവരും ഉണ്ടായിരിക്കും.

ശ്രുതി മധുരമായ ഗാനങ്ങളാലും, ചിരിയുടെ മാലപ്പടക്കത്താലും താരപ്രഭയാലും ഹൃദ്യവും വര്‍ണ്ണാഭവുമായ ഈ വേള്‍ഡ് മലയാളി കലാസായാഹ്ന വിരുന്നില്‍ സഹൃദയരായ എല്ലാ കലാസ്നേഹികളും കടന്നു വന്ന് അനുഗൃഹീതമാക്കണമെന്നും, ഈ ചടങ്ങിലേക്ക് എല്ലാവരെയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏലിയാസ് പത്രോസ്: 2147385236, ഫിലിപ്പോസ് തോമസ്: 2144041920, പി.സി. മാത്യു: 9729996877, ഷാജി രാമപുരം: 9722614221, ഫ്രാന്‍സിസ് ജോര്‍ജ്ജ്: 2144350494, തോമസ് ഏബ്രഹാം: 9724897793, നിബു വെള്ളവന്താനം: 5166433085

വേള്‍ഡ് മലയാളി കൗണ്‍സില്‍ കലാസായാഹ്ന വിരുന്ന്: ടിക്കറ്റ് കിക്ക് ഓഫ് നടത്തിവേള്‍ഡ് മലയാളി കൗണ്‍സില്‍ കലാസായാഹ്ന വിരുന്ന്: ടിക്കറ്റ് കിക്ക് ഓഫ് നടത്തിവേള്‍ഡ് മലയാളി കൗണ്‍സില്‍ കലാസായാഹ്ന വിരുന്ന്: ടിക്കറ്റ് കിക്ക് ഓഫ് നടത്തിവേള്‍ഡ് മലയാളി കൗണ്‍സില്‍ കലാസായാഹ്ന വിരുന്ന്: ടിക്കറ്റ് കിക്ക് ഓഫ് നടത്തി
Join WhatsApp News
Dinesh Nair 2013-05-08 22:47:09
CONGRATULATIONS AND ALL THE BEST.

DINESH NAIR
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക