Image

ഡാളസില്‍ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ഒക്‌ടോബര്‍ 6ന്

പി.പി.ചെറിയാന്‍ Published on 24 September, 2011
ഡാളസില്‍ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ഒക്‌ടോബര്‍ 6ന്
ഡാളസ് : മലയാള ഭാഷയില്‍ കുട്ടികള്‍ക്ക് ആദ്യക്ഷരം കുറിക്കാന്‍ ഡാളസ്സില്‍ വേദി ഒരുക്കുന്നു. കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് ഇതിന് നേതൃത്വം നല്‍കുന്നു.

മഹാനവമി ദിനത്തില്‍ ഒക്‌ടോബര്‍ 6-ാം തീയ്യതി വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഗാര്‍ലാന്റ് ബ്രോഡ് വേയിലുള്ള കേരള അസ്സോസിയേഷന്‍ ഹാളിലാണ് ഈ ചടങ്ങിന് വേദി ഒരുക്കുന്നത്. ഡാളസ് ഫോര്‍ട്ട് വര്‍ത്ത് പ്രവാസി മലയാളികളുടെ കുഞ്ഞുമക്കള്‍ക്ക് ഈ പരിപാടിയില്‍ പങ്കുകാരാകാം. പ്രസിദ്ധ സാഹിത്യനായകന്മാരുടെ മുഖ്യ നേതൃത്വം ചടങ്ങിന് മാറ്റു കൂട്ടും.

താല്പര്യമുള്ള മാതാപിതാക്കള്‍ കേരള ലിറ്ററി സൊസൈറ്റി പ്രസിഡന്റ് ജോസന്‍ ജോര്‍ജ്ജ്(469-767-3208), സെക്രട്ടറി തോമസ് മാത്യൂ(214-620-6340), ട്രഷറര്‍ ജോസ് ഓച്ചാലില്‍ (972-329-6906) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
ഡാളസില്‍ ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ഒക്‌ടോബര്‍ 6ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക