Image

സല്‍മാന്‍ ഖാനും റൊമാനിയന്‍ താരം ലുലിയ വാന്ററും പ്രണയത്തില്‍

Published on 10 May, 2013
സല്‍മാന്‍ ഖാനും റൊമാനിയന്‍ താരം ലുലിയ വാന്ററും പ്രണയത്തില്‍
ബോളിവുഡിലെ സൂപ്പര്‍ താരം സല്‍മാന്‍ ഖാനും റൊമാനിയന്‍ ടിവി അതാരിക ലുലിയ വാന്ററും പ്രണയത്തിലെന്ന്‌ റിപ്പോര്‍ട്ട്‌.

ഒരു വിദേശപര്യടനത്തിനിടെയാണ്‌ ലുലിയ സല്‍മാന്റെ ഹൃദയം കവര്‍ന്നത്‌. പിന്നീട്‌ പല തവണ ഇരുവരും കണ്ടുവെന്നും ഒരുമിച്ച്‌ സമയം ചെലവഴിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അടുത്തിടെ സല്‍മാനെ കാണുന്നതിനായി ലുലിയ ഇന്ത്യയിലെത്തിയെന്നും കുറച്ച്‌ കാലമായി ഇവിടെയാണ്‌ താമസമെന്നും ബോളിവുഡ്‌ പാപ്പരാസികള്‍ അന്വേഷിച്ചു കണ്ടെത്തിയിട്ടുണ്ട്‌.

ബാന്ദ്രയിലെ താജ്‌ ലാന്‍ഡ്‌സ്‌ എന്‍ഡില്‍ ഇരുവരും സമയം ചെലവഴിച്ചതായും പറയപ്പെടുന്നുണ്ട്‌. ഇരുവരും തമ്മിലുള്ള ബന്ധം ദൃഢമാണെന്നും ഉടന്‍ തന്നെ അത്‌ വിവാഹത്തില്‍ എത്തിയേക്കുമെന്നും സല്‍മാനോട്‌ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഹിന്ദി സിനിമാ നടി കത്രീന കൈഫുമായുള്ള പ്രണയം തകര്‍ന്ന ശേഷം സല്‍മാന്‍ ഖാന്‍ വാര്‍ത്തകളില്‍ ഇല്ലായിരുന്നു.
സല്‍മാന്‍ ഖാനും റൊമാനിയന്‍ താരം ലുലിയ വാന്ററും പ്രണയത്തില്‍സല്‍മാന്‍ ഖാനും റൊമാനിയന്‍ താരം ലുലിയ വാന്ററും പ്രണയത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക