Image

ഇന്നാളും എന്നാളും! (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)

Published on 10 May, 2013
ഇന്നാളും എന്നാളും! (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
ബഹുഭീമ പരീക്ഷണശാലയില്‍
അതിസങ്കീര്‍ണ്ണ പാനപാത്രത്തില്‍
പുല്ലിംഗപ്പൊലിമത്തുടുപ്പില്‍
പ്രപഞ്ചവിസ്‌തൃതി വിസ്‌മയിക്കും
ഹൃത്തുടിപ്പിന്‍ കഥ സൃഷ്‌ടിക്കും:

പരിക്ഷീണിത ചിന്നച്ചെറുകിളിയെ
പരിരക്ഷണ മന്ത്രമോതിയൂട്ടിയും
താരാട്ടി,ലതിസംഗതീശ്ശീലുമൂളിയും
കൊച്ചുവാക്കില്‍ മഹാവാക്യമൂറിയും....
ഇന്നാളും എന്നാളും! (കവിത: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc.,Ph.D.)
Join WhatsApp News
വിദ്യാധരൻ 2013-05-10 16:48:39
മനസിലായില്ല അർത്ഥമെങ്കിലും 
സന്തോഷമുണ്ട് മനസിലേറെ 
മുടിച്ചിടുന്നു മലയാള ഭാഷ നാട്ടിൽ 
വളച്ചൊടിച്ചത് മംഗ്ലീഷു ആക്കിടുമ്പോഴും 
ഭാഷയോടുള്ള സ്നേഹം കൈവിടാതെ 
വാക്കിനാൽ കസർത്ത് കാട്ടും കവി 
കാത്തിടുന്നു ഭാഷയെ മണ്‍ മറഞ്ഞിടാതെ 
അഭിനന്ദനം കവേ അഭിനന്ദനം



Dr.Sasi 2013-05-12 07:29:37
A perfect gift for all mothers from a Scientist!! Magnificent!! Understanding the importance of motherhood through Empirical Chemistry! ! Incredible imagination!! Virtual illustration for Post Modernism!! Through a careful experimentation, observation, analysis and inference (conclusion), Dr. Kunjappu illuminating the relevance, tolerance and tenderness behind the motherhood!! Cheers!! (Dr.Sasi)
വിദ്യാധരൻ 2013-05-12 18:45:28
"സാമാന്യനായ ഏതു വ്യക്തിയും അകത്തേക്ക് നോക്കുമ്പോൾ ബോധാതലത്തിന്റെ പ്രകാശ കേന്ദ്രിതമായ ചില ഭാഗങ്ങളും പുറത്തേക്ക് നോക്കുമ്പോൾ വിശ്വപ്രകൃതിയുടേയും സമൂഹജീവിതത്തിന്റേയും ചില ഉപരിതല തഥ്യങ്ങളും കാണുന്നു. അല്ലെങ്കിൽ സാധാരണക്കാരന്റെ കാഴ്ച കട്ടിത്തൊലി ഭേദിച്ചപ്പുറം കടക്കുന്നില്ല. എന്നാൽ മനീഷികളും കവികളും കലാകാരന്മാരും ആകട്ടെ അകത്തേക്ക് നോക്കുമ്പോൾ ബോധബോധതാളങ്ങളുടെ ഇരുൾമുറ്റിയ ഗഹ്വരങ്ങളും പുറത്തേക്ക് നോക്കുമ്പോൾ വ്യക്തി സമൂഹാസ്തിത്വങ്ങളുടെ അടിതട്ടും കാണുന്നു വ്യക്തി ചേതസ്സിലേയും സമൂഹ ചേതസ്സിലേയും ആവൃത സത്തകൾ അനാവൃതങ്ങളാവുന്നു" ഡോക്ടർ എം  ലീലാവതിയുടെ ഈ ചിന്തയുടെ അടിസ്ഥാനത്തിൽ ഒരു കവിയുടെ ധർമ്മം എന്താണെന്ന് സുവ്യക്തമാണ് . കവിക്കും കലാകാരന്മാർക്കും സാധാരണ മനുസുകളിലേക്ക് കടന്നു ചെന്ന്, "ബോധബോധതാളങ്ങളുടെ ഇരുൾമുറ്റിയ ഗഹ്വരങ്ങളിൽ" കടന്നു ചെന്ന് കുറവുകളെ കണ്ടെത്തി പരിഹാര മാര്ഗ്ഗം നിർദ്ദേശിക്കുമ്പോൾ, അത് കവിത എന്ന കുറുപ്പടിയിലൂടെ ആയാലും, ലേഖനത്തിലൂടെ ആയാലും രോഗാദുരമായ സാധാരണ മനസുകളെ സംസ്ക്കരിക്കാൻ പരിയാപ്തം അല്ലായെങ്കിൽ, അത് "പാറപുറത്തു വീണവിത്തുകളെപോലെ" പ്രയോജനശൂന്യം ആയിപോകുന്നു. കവി ഒരു ശാസ്ത്രന്ജനും അദ്ധ്യാപകനും സാഹിത്യ വിശാരദനുമാണെന്നും അറിയാം.ദുർഗ്രഹങ്ങളായ രസതന്ത്ര സമവാക്ക്യങ്ങളെ കൈകളിൽ ഇട്ടു അമ്മാനം ആടുന്ന വ്യക്തിയാണെന്നും  അറിയാം പക്ഷെ "ഉപ്പു കാരം ഇല്ലാതെ പോയാൽ" സാധാരണ വായനക്കാരായ എന്നെ പോലെയുള്ളവർക്കു എന്ത് പ്രയോജനം. കവി എഴുതി വിടുന്നത്  സാമുഹ്യ ചേതസിൽ താൻ ദർശിച്ച ആവൃത സത്തകൾ ആണെന്നറിയാം. പക്ഷേ ഡോക്ടർ ശശി തന്റെ മെഴുകു തിരി കത്തിച്ചില്ലായിരുന്നെങ്കിൽ, ഇയുള്ളവൻ സ്വർണ്ണ മൂല്യം ഉള്ള കവിതയും വച്ച് മുഴുവൻ തേങ്ങ കിട്ടിയ കപിയെപോലെ കവിതയും കടിച്ചു പറിച്ചു നശിപ്പിക്കും ആയിരുന്നു.  ഏതായാലും കവി എന്ന ഋഷിയുടെ കാവ്യ തപസ്യ തുടരട്ടെ.  വ്യാസനു ബ്രമ്ഹാവ് ചില സത്യങ്ങൾ വെളിപ്പെടുത്തിയപ്പോൾ അതിന്റെ പൊരുള് തിരിക്കാൻ  വിനായകൻ വന്നതുപോലെ, ഒരു സുധീർ പണിക്കവീട്ടിലോ ഡോക്ടർ ശശിയോ ഒക്കെ ഞങ്ങൾക്ക് വേണ്ടി നിങ്ങൾ എഴുതുന്ന കവിതയുടെ പൊരുള് തിരിക്കാൻ അവതരിക്കുന്നുണ്ടല്ലോ. അത്രയും സന്തോഷം. എല്ലാ നന്മകളും നേരുന്നു .
"അമരന്മാരുടെ സംസ്കൃതഭാഷയിൽ 
              മാത്രം കമ്പിക്കവിത രചിച്ചവ-
രമരും കലയുടെ കൊട്ടാരങ്ങളെ 
                 നാട്ടാർ കണ്ടി-ല്ലവരിങ്ങോട്ടും" (വയലാർ )


Jack Daniel 2013-05-13 04:21:56
Cheers to you also!!!
vaayanakkaran 2013-05-13 06:40:35
തുണിയില്ല, തുണിയില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക