Image

വി.എസ്‌ ജനമനസുകളില്‍ സ്ഥാനമുള്ള നേതാവ്‌: പന്ന്യന്‍ രവീന്ദ്രന്‍

Published on 12 May, 2013
വി.എസ്‌ ജനമനസുകളില്‍ സ്ഥാനമുള്ള നേതാവ്‌: പന്ന്യന്‍ രവീന്ദ്രന്‍
തൃശൂര്‍: വി.എസ്‌. അച്യുതാനന്ദന്‍ ജനങ്ങളുടെ മനസില്‍ സ്‌ഥാനമുള്ള നേതാവാണെന്നും അദ്ദേഹത്തിനു സ്‌ഥാനമാനങ്ങളല്ല വലുതെന്നും സിപിഐ സംസ്‌ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന അദ്ദേഹം തന്നെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കും. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും പന്ന്യന്‍ അഭിപ്രായപ്പെട്ടു.

അതിനിടെ വിഎസിനെ പ്രതിപക്ഷ നേതൃസ്‌ഥാനത്തു നിന്നു മാറ്റണമെന്ന സംസ്‌ഥാന നേതൃത്വത്തിന്റെ ആവശ്യം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്‌തില്ലെന്നാണ്‌ സൂചന. കേന്ദ്രകമ്മിറ്റി യോഗം പിരിഞ്ഞതിനു തൊട്ടുപിന്നാലെ കേരളത്തില്‍ നിന്നുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുമായി പിബി പ്രത്യേകം ചര്‍ച്ച നടത്തി. ഇതിനു ശേഷമാകും വിഎസിന്റെ പഴ്‌സനല്‍ സ്‌റ്റാഫിലുള്ളവര്‍ക്കെതിരായ നടപടിയുണ്ടാകുക.
Join WhatsApp News
മിമിക്രി തങ്കപ്പൻ 2013-05-12 06:39:22
അച്ചുതാനന്ദൻ മിമിക്ക്രികാരുടെ അന്നധാദാവു. അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ഞങ്ങൾ തെണ്ടിപോകുമായിരുന്നു പന്നി രവിന്ദ്രാ 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക