Image

കൊച്ചി മെട്രോ റെയില്‍: അനുബന്ധ പ്രവര്‍ത്തനങ്ങള്‍ റിക്കാര്‍ഡ്‌ വേഗത്തില്‍, ശ്രീധരന്റെ തൊപ്പിയില്‍ പൊന്‍തൂവല്‍

Published on 12 May, 2013
കൊച്ചി മെട്രോ റെയില്‍: അനുബന്ധ പ്രവര്‍ത്തനങ്ങള്‍ റിക്കാര്‍ഡ്‌ വേഗത്തില്‍, ശ്രീധരന്റെ തൊപ്പിയില്‍ പൊന്‍തൂവല്‍
കൊച്ചി: മെട്രോ റെയിലിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങളുടെ റിക്കാര്‍ഡ്‌ വേഗത്തില്‍, പറഞ്ഞ സമയത്തിനു മുമ്പ്‌ പൂര്‍ത്തായാകുന്നു. പദ്ധതിക്ക്‌ ചുക്കാന്‍ പിടിക്കുന്ന ഇ. ശ്രീധരന്‌ അഭിനന്ദന പ്രവാഹം. പദ്ധതിയുടെ ആദ്യ ഘട്ടമായി സലിം രാജന്‍ റോഡില്‍ നിര്‍മിച്ച പാലത്തിന്റെ ഉദ്‌ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്ര മന്ത്രി പ്രൊഫ. കെ.വി. തോമസും മന്ത്രി കെ. ബാബുവും ഹൈബി ഈഡന്‍ എം.എല്‍.എയുമെല്ലാം ശ്രീധരന്റെ നേതൃത്വത്തെ അഭിനന്ദിച്ചപ്പോള്‍ സദസ്സ്‌ കൈയടികളോടെ പിന്തുണച്ചു.

18 മാസംകൊണ്ട്‌ പൂര്‍ത്തിയാക്കേണ്ട പാലം 16 മാസം കൊണ്ട്‌ പൂര്‍ത്തിയാക്കി. വലിയ പദ്ധതികള്‍പോലും മാസങ്ങള്‍കൊണ്ട്‌ പൂര്‍ത്തിയാക്കാമെന്ന്‌ അദ്ദേഹം തെളിയിച്ചിരിക്കുന്നു. ഇത്‌ ഒരു പദ്ധതിയുടെ മാത്രം വിജയമല്ല. ഇത്തരം പദ്ധതികളുമായി മുന്നോട്ട്‌ പോകാനുള്ള ആത്മവിശ്വാസമാണ്‌ അത്‌ തരുന്നത്‌ മുഖ്യമന്ത്രി പറഞ്ഞു.

സലിം രാജന്‍ റോഡില്‍ പാലം ഉണ്ടാക്കിയതുപോലെ അറ്റ്‌ലാന്‍റിസിലും വേഗത്തില്‍ പാലം പൂര്‍ത്തിയാക്കണമെന്ന്‌ മന്ത്രി കെ. ബാബു ആവശ്യപ്പെട്ടു. കൊച്ചി ഖജനാവിന്‌ നല്‍കുന്ന സംഭാവനവെച്ചു നോക്കുമ്പോള്‍ അതിനുള്ള പരിഗണന കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ ഏഴിന്‌ തുടങ്ങും. മുന്നുവര്‍ഷം കൊണ്ട്‌ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ്‌ പ്രഖ്യാപനം. മെട്രോ റെയിലിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സലിം രാജന്‍ റോഡില്‍ നിര്‍മിച്ച മേല്‍പ്പാലം ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്‌ നിര്‍മാണ തീയതി പ്രഖ്യാപിച്ചത്‌.
Join WhatsApp News
ഒരു പഴെ കോണ്ട്രാക്ടർ 2013-05-13 04:11:11
പാലം താഴെ വീഴുമോ എന്നറിഞ്ഞിട്ടു കയ്യടിച്ചാല്പോരെ? ചിലപ്പോൾ കയ്യടിചാലും പാലം താഴെ പോകാം!


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക