Image

നയന്‍-ആര്യ ബന്ധം സത്യമെന്ന്‌

Published on 13 May, 2013
നയന്‍-ആര്യ ബന്ധം സത്യമെന്ന്‌
പ്രഭുദേവയില്‍ നിന്നും അകന്ന നയന്‍താര ആര്യയുമായി അടുക്കുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. ആദ്യമൊന്നും ഈ വാര്‍ത്ത വിശ്വസിക്കാന്‍ ആരും തയ്യാറായിരുന്നില്ല. പക്ഷേ, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോളിവുഡ്‌ റിപ്പോര്‍ട്ടര്‍മാര്‍ക്കിടയില്‍ കറങ്ങികടക്കുന്ന ഒരു വെഡ്ഡിങ്‌ കാര്‍ഡ്‌ ഇത്‌ സത്യമാണെന്ന്‌ അല്ലെങ്കില്‍ സത്യമാകാന്‍ സാധ്യതയുണ്ടെന്ന്‌ വ്യക്തമാക്കുന്നു. ആര്യ വെഡ്‌സ്‌ നയന്‍താര എന്നാണ്‌ കാര്‍ഡിന്റെ ഒന്നാം പേജിലുള്ളത്‌.

രണ്ടും പേരും ഇപ്പോള്‍ രാജാ റാണി എന്ന തമിഴ്‌ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു പക്ഷേ, ഈ ചിത്രത്തിന്റെ പബ്ലിസിറ്റിയുടെ ഭാഗമായിട്ടാരിക്കാം ഇത്തരത്തിലൊരു കാര്‍ഡ്‌ പരക്കുന്നതെന്ന സംശയവുമുണ്ട്‌. നയന്‍താരയെ തനിയ്‌ക്ക്‌ ഇഷ്ടമാണെന്ന്‌ ആര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത്‌ പ്രണയമാണോ എന്ന്‌ തനിക്കറിയില്ലെന്നും വ്യക്തമാക്കിയതോടെ സസ്‌പെന്‍സ്‌ നീളുകയായിരുന്നു. ഇക്കാര്യങ്ങളോടൊന്നും നയന്‍ പ്രതികരിച്ചിട്ടില്ലെന്നതും വാര്‍ത്ത സത്യമാണെന്ന്‌ കരുതുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നയന്‍-ആര്യ ബന്ധം സത്യമെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക