Image

മാര്‍പ്പാപ്പായുടെ കുര്‍ബാന തടസപ്പെടുത്താന്‍ ശ്രമിച്ചയാളെ അറസ്റ്റു ചെയ്‌തു

ജോസ്‌ കുമ്പിളുവേലില്‍ Published on 24 September, 2011
മാര്‍പ്പാപ്പായുടെ കുര്‍ബാന തടസപ്പെടുത്താന്‍ ശ്രമിച്ചയാളെ അറസ്റ്റു ചെയ്‌തു
എര്‍ഫുര്‍ട്ട്‌: എര്‍ഫുര്‍ട്ടിലെ കത്തീഡ്രല്‍ മൈതാനിയില്‍ മാര്‍പ്പാപ്പായുടെ ദിവ്യബലി തടസപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ്‌ അറസ്റ്റുചെയ്‌തു. എയര്‍ഗണ്‍ ഉപയോഗിച്ച്‌ സുരക്ഷാ ഉദ്യോഗസ്ഥരുടെ നേര്‍ക്ക്‌ വെടിവെയ്‌ക്കുകയും ഒരു ചെയ്‌തുവെന്നുമാണ്‌ റിപ്പോര്‍ട്ട്‌. അക്രമിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ശനിയാഴ്‌ച രാവിലെ പ്രാദേശിക സമയം 10 മണിയ്‌ക്ക്‌ തുറന്ന സ്ഥലത്തായിരുന്നു ദിവ്യബലി. ബലിപീഠത്തില്‍ നിന്നും ഏതാണ്‌ട്‌ 100 മീറ്റര്‍ ദൂരെയാണ്‌ പ്രതി നിന്നിരുന്നത്‌. ദിവ്യബലി തുടങ്ങുന്നതിന്‌ മുമ്പായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന്‌ മാര്‍പ്പാപ്പായുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്‌ട്‌. എര്‍ഫുര്‍ട്ടിലും പരിസരത്തുമായി 5000 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്‌ട്‌.
മാര്‍പ്പാപ്പായുടെ കുര്‍ബാന തടസപ്പെടുത്താന്‍ ശ്രമിച്ചയാളെ അറസ്റ്റു ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക