പ്രശസ്ത നടി മീരാ ജാസ്മിന് തെലുങ്ക് മേക്കപ്പ്മാനുമായി പ്രണയത്തിലെന്ന്
റിപ്പോര്‍ട്ട്. തിരുമ്മല്വിദഗ്ധനായ ഇയാള്‍ മീര അഭിനിച്ചുകൊണ്ടിരിക്കുന്ന ലേഖ
തരൂര്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഈ വാര്‍ത്ത ശുദ്ധ കള്ളമാണെന്നാണ് മീരയുമായി അടുപ്പമുള്ള
വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മീര സിനിമയില്‍ സജീവമായത് മുതല്‍ ഇത്തരം
ഗോസിപ്പുകള്‍ ഏറെയാണ്. അതീവ അഭിനയ മിടുക്കുള്ള മീരയെ പുകച്ച് പുറത്ത്
ചാടിയ്ക്കാനായി ചലച്ചിത്ര വൃത്തങ്ങളിലെ തന്നെ ചിലരാണ് ഇത്തരം ഗോസിപ്പുകള്‍ക്ക്
പിന്നിലെന്നാണ് കരുതുന്നത്.
നേരത്തെ രാത്രിമുഴുവന്‍ മദ്യപിച്ച്
ലക്കുകെടുന്ന മീര ഉച്ചകഴിഞ്ഞേ സെറ്റിലെത്തുന്നുള്ളുവെന്നും മറ്റുമുള്ള കഥകള്‍
നേരത്തേ പരന്നതാണ്. നിര്‍മ്മാതാവിനോട് വിലകൂടിയ മദ്യമാവശ്യപ്പെടുന്ന മീര
ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കാനായി 16 ലക്ഷം രൂപ അധികം
വാങ്ങിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്രയൊക്കെ ചെലവാക്കി മീരയുടെ സകലതലതിരിവും
സഹിച്ച് ചിത്രം പൂര്‍ത്തിയാക്കിയെങ്കിലും അത് ആരും ഇതേവരെ
വിതരണത്തിനെടുത്തിട്ടില്ല. മദ്യപിച്ച് ജീവിതം നശിപ്പിക്കുന്ന മീരയെ നടി ഉര്‍വ്വശി
ഉപദേശിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മദ്യപാനമാണ് ഉര്‍വശിയുടെ വിവാഹജീവിതം
തകര്‍ത്തതെന്ന് നേരത്തേ ഗോസിപ്പുകളുണ്ടായിരുന്നു. ഇത്തരത്തില്‍ മീരയും
നശിയ്ക്കരുതെന്ന് കരുതിയാണ് ഉര്‍വ്വശി ഉപദേശവുമായി എത്തിയതെന്നാണ്
കേള്‍ക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല