Image

മുഷ്‌ടി ചുരുട്ടിയാല്‍ ബുദ്ധിശക്തികൂടുമെന്ന്‌ കണ്ടെത്തല്‍

Published on 16 May, 2013
മുഷ്‌ടി ചുരുട്ടിയാല്‍ ബുദ്ധിശക്തികൂടുമെന്ന്‌ കണ്ടെത്തല്‍
വാഷിംഗ്‌ടണ്‍: കൈയുടെ മുഷ്‌ടി ചുരുട്ടിയാല്‍ ബുദ്ധിശക്തികൂടുമെന്ന്‌ കണ്ടെത്തല്‍. അമേരിക്കയിലെ ഒരുസംഘം ശാസ്‌ത്രജ്‌ഞരാണ്‌ ഈ കണ്ടുപിടിത്തത്തിനുപിന്നില്‍.

ഒരു ഫിംഗര്‍ ബാള്‍ ഉപയോഗിച്ച്‌ പുതിയ കണ്ടെത്തല്‍ വളരെ എളുപ്പത്തില്‍ തെളിയിക്കാമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. വലതു കൈയില്‍ ബാള്‍വച്ച്‌ അമര്‍ത്തുന്ന സമയത്ത്‌ കാര്യങ്ങള്‍ എളുപ്പത്തില്‍ മനസിലേക്ക്‌ കയറും. അതേസമയം, മനസില്‍ പതിപ്പിച്ച ഇനങ്ങള്‍ ഓര്‍ത്തെടുക്കുന്ന സമയത്ത്‌ ബാള്‍ ഇടതു കൈയിലാക്കി അമര്‍ത്തുന്നത്‌ സഹായമാവുമെന്നും ഗവേഷകര്‍ പറയുന്നു.വസ്‌തുതകള്‍ മനസിലാക്കാനും ഓര്‍ത്തെടുക്കുന്നതിനുമുളള തലച്ചോറിന്റെ ഭാഗങ്ങളെ മുഷ്‌ടിചുരുട്ടലിലൂടെ ഉത്തേജിപ്പിക്കുന്നതുമൂലമാണ്‌ ഇതിനുകഴിയുന്നതെന്നാണ്‌ ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌.

72 വാക്കുകളുളള ഒരു ഷോപ്പിംഗ്‌ ലിസ്‌റ്റ്‌ നല്‍കിയാണ്‌ ഗവേഷകര്‍ ഓര്‍മശക്‌തി കൂട്ടുന്നതിനുള്ള പരീക്ഷണം നടത്തിയത്‌. പരീക്ഷണത്തിനെത്തിയവരെ മൂന്നായി തിരിച്ചു. ഇതില്‍ കുറച്ചുപേരെ ലിസ്‌റ്റ്‌ വായിക്കുമ്പോഴും ഓര്‍ക്കുമ്പോഴും ഒരേ കൈയില്‍തന്നെ ബാള്‍ അമര്‍ത്താന്‍ അനുവദിച്ചു. ബാള്‍ വലതു കൈയിലും ഇടതു കൈയിലും മാറിമാറി അമര്‍ത്താന്‍ മറ്റൊരു വിഭാഗത്തെ അനുവദിച്ചു. മൂന്നാമത്തെ വിഭാഗത്തെ ബാള്‍ അമര്‍ത്താനേ അനുവദിച്ചില്ല.

വായിക്കുമ്പോള്‍ വലതു കൈ ഉപയോഗിച്ചും ഓര്‍ക്കുമ്പോള്‍ ഇടതു കൈ ഉപയോഗിച്ചും ബാള്‍ അമര്‍ത്തിയവരാണ്‌ കൂടുതല്‍ ഇനങ്ങള്‍ ഓര്‍ത്തെടുത്തത്‌. ബാള്‍ തീര്‍ത്തും ഉപയോഗിക്കാത്തവര്‍ക്ക്‌ മറ്റെല്ലാ വിഭാഗങ്ങളെക്കാളും കുറവ്‌ ഇനങ്ങള്‍ മാത്രമാണ്‌ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞതെന്നും ശാസ്‌ത്രജ്ഞര്‍ അവകാശപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക