Image

അക്‌ബര്‍ ട്രാവല്‍സ്‌ ശാഖ ന്യൂയോര്‍ക്കില്‍ തുറന്നു

Published on 16 May, 2013
അക്‌ബര്‍ ട്രാവല്‍സ്‌ ശാഖ ന്യൂയോര്‍ക്കില്‍ തുറന്നു
അക്‌ബര്‍ ട്രാവല്‍സ്‌ ശാഖ ന്യൂയോര്‍ക്കില്‍ തുറന്നു
ന്യൂയോര്‍ക്ക്‌: ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവല്‍ കമ്പനിയായ അക്‌ബര്‍ ട്രാവല്‍സ്‌ ഓഫ്‌ ഇന്ത്യയുടെ ശാഖ ന്യൂയോര്‍ക്കില്‍ എയര്‍ ഇന്ത്യ റീജിയണല്‍ മാനേജര്‍ ആര്‍ നോര്‍ബു നാടമുറിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ട്രാവല്‍-മാധ്യമ രംഗങ്ങളിലെ പ്രമുഖരും ഒട്ടേറെ മലയാളികളും ഈ മലയാളി സംരംഭത്തെ വരവേല്‍ക്കാനെത്തി.

പൊന്നാനി
സ്വദേശി കെ.വി അബ്‌ദുള്‍ നാസറിന്റെ നേതൃത്വത്തില്‍ 36 വര്‍ഷം മുമ്പ്‌ ബോംബെയില്‍ ആരംഭിച്ച അക്‌ബര്‍ ട്രാവല്‍സ്‌ ഏഷ്യയിലെ തന്നെ പ്രമുഖ ട്രാവല്‍ സ്ഥാപനമാണ്‌. അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിലും, ഇന്ത്യയില്‍ നിന്ന്‌ അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിലും വലിയ തോതിലുള്ള വര്‍ദ്ധന ഉണ്ടായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ്‌ അമേരിക്കയിലേക്കും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നതെന്ന്‌ കമ്പനി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ പ്രസ്‌താവനയില്‍ പറഞ്ഞു. അദ്ദേഹത്തിന്‌ എത്താന്‍ കഴിയാതിരുന്നതിനാല്‍ പുത്രിയും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസറുമായ ബേനസീര്‍ നാസര്‍, സഹോദരനും എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറുമായ കെ.വി. ഹിദായത്ത്‌ എന്നിവര്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിനെ പ്രതിനിധീകരിച്ച്‌ എത്തി.

ഇന്ത്യയില്‍ 75 ശാഖകളും മിഡില്‍ ഈസ്റ്റില്‍ 15 ശാഖകളുമുള്ള അക്‌ബര്‍ ട്രാവല്‍സ്‌ സമ്പൂര്‍ണ്ണ ട്രാവല്‍ കമ്പനിയാണെന്ന്‌ നാലുവര്‍ഷം മുമ്പ്‌ സി.ഇ.ഒ ആയ അഭിഭാഷകകൂടിയായ ബേനസീര്‍ നാസര്‍ പറഞ്ഞു. ടിക്കറ്റിംഗിനു പുറമെ ടൂറിസ്റ്റ്‌ പാക്കേജ്‌, ഹോട്ടല്‍ ബുക്കിംഗ്‌, കാര്‍ റെന്റല്‍, ടാക്‌സി സര്‍വീസ്‌ തുടങ്ങി യാത്രക്കാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കമ്പനി ഏറ്റെടുത്തു നടത്തുന്നു. ഹൂസ്റ്റണിലും ഓഫീസ്‌ തുറക്കുന്നുണ്ട്‌. അതിനു പുറമെ യു.എസില്‍ മറ്റേതാനും ശാഖകളും തുറക്കുന്ന കാര്യം പരിഗണിക്കുന്നു.

പ്രവര്‍ത്തന മികവിന്‌ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുള്ള അക്‌ബര്‍ ട്രാവല്‍സ്‌ അതേ മികവുറ്റ പ്രവര്‍ത്തനമാണ്‌ അമേരിക്കയിലും എത്തിക്കുകയെന്ന്‌ ഹിദായത്ത്‌ പറഞ്ഞു. അലി ഖാന്റെ നേതൃത്വത്തിലാണ്‌ ന്യൂയോര്‍ക്കിലെ ഓഫീസ്‌ പ്രവര്‍ത്തിക്കുക. ബുക്കിംഗും മറ്റും കോള്‍ സെന്റര്‍ വഴിയായിരിക്കും. അതിനാല്‍ വ്യത്യസ്‌ത ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കും പ്രയാസമുണ്ടാവില്ല.

മലയാളികള്‍ക്കുപുറമെ മൊത്തം ഇന്ത്യക്കാരുടേയും അമേരിക്കക്കാരുടേയും ബിസിനസാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ ബേനസീര്‍ പറഞ്ഞു. അക്‌ബര്‍ ഹോളിഡേയ്‌സ്‌ മുഖേന ബുക്ക്‌ ചെയ്‌ത്‌ ഇന്ത്യയിലേക്ക്‌ പോകുന്ന വിനോദസഞ്ചാരികള്‍ക്ക്‌ യാത്രയും താമസവും, സൈറ്റ്‌ സീയിംഗും എല്ലാം അടങ്ങുന്ന പാക്കേജാണ്‌ ലഭിക്കുക.

ശാഖകള്‍ക്കുപുറമെ 100-ല്‍പ്പരം ഫ്രാഞ്ചൈസികളും, 10,000-ഓളം രജിസ്‌ട്രേഡ്‌ പാര്‍ട്ട്‌ണര്‍മാരും അക്‌ബര്‍ ട്രാവല്‍സിനുണ്ട്‌. 2006-ല്‍ ദുബായിലാണ്‌ ആദ്യ വിദേശ ഓഫീസ്‌ തുറന്നത്‌. തുടര്‍ന്ന്‌ സൗദ്യ അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്‌ എന്നിവടങ്ങളിലും ഓഫീസ്‌ തുറന്നു.

ഇന്റര്‍നെറ്റ്‌ വഴിയുള്ള ബുക്കിംഗ്‌ കൂടിയിട്ടുണ്ടെങ്കിലും ട്രാവല്‍ ഏജന്‍സികളുടെ സേവനം സുപ്രധാനമാണെന്ന്‌ എയര്‍ ഇന്ത്യ റീജിയണല്‍ മാനേജര്‍ നോര്‍ബു പറഞ്ഞു. ട്രാവല്‍ ഏജന്‍സികളുടെ പ്രസക്തി വര്‍ദ്ധിക്കുകയേയുള്ളൂ. തങ്ങളുടെ ഏറ്റവും വലിയ പാര്‍ട്ട്‌ണര്‍മാരാണ്‌ അക്‌ബര്‍ ട്രാവല്‍സ്‌. എയര്‍ ഇന്ത്യയ്‌ക്ക്‌ ഏറ്റവും അധികം ബിസിനസ്‌ നല്‍കുന്നതും അവര്‍ തന്നെ.

ട്രാവല്‍ ഏജന്‍സികളാണ്‌ ജനങ്ങളുമായി നേരിട്ട്‌ ബന്ധപ്പെടുന്നത്‌. അതിനാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങളും അനുഭവങ്ങളും അവരിലൂടെയാണ്‌ തങ്ങള്‍ മനസിലാക്കുന്നതും പരിഹാരങ്ങള്‍ കണ്ടെത്തുന്നതും.

ന്യൂജേഴ്‌സിയിലെ ന്യൂവാര്‍ക്കില്‍ നിന്നുള്ള നോണ്‍ സ്റ്റോപ്പ്‌ ഫ്‌ളൈറ്റിനു ബോയിംഗ്‌ 777- 300 വിമാനം ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇപ്പോള്‍ 199 യാത്രക്കാരെ കൊണ്ടുപോകുന്ന സ്ഥാനത്ത്‌ 300-ല്‍പ്പരം പേരെ അതില്‍ കൊണ്ടുപോകാം.

ഡല്‍ഹിക്കോ, മുംബൈയ്‌ക്കോ ഉള്ള ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കാണ്‌ കൊച്ചിക്കോ, അഹമ്മദാബാദിനോ, കല്‍ക്കട്ടക്കോ ഉള്ളതെന്ന്‌ അദ്ദേഹം പറഞ്ഞു. ബിസിനസ്‌ സാധ്യതകളും കടുത്ത മത്സരവുമാണ്‌ ഇത്തരം ചാര്‍ജുകുറവിനു കാരണം.

എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വൈകാതെ ഇന്ത്യയില്‍ നിന്ന്‌ യൂറോപ്പിലേക്ക്‌ സര്‍വീസ്‌ ആരംഭിക്കും.
റോം, മിലാന്‍, ബര്‍മിംഗ്‌ഹാം തുടങ്ങിയ നഗരങ്ങളിലേക്ക്‌ എയര്‍ ഇന്ത്യ ഫ്‌ളൈറ്റുകള്‍ ആരംഭിക്കുന്നു.

യാത്രക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതിനനുസരിച്ച്‌ വിമാനത്തിലെ സീറ്റുകളുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്‌. അതിനാല്‍ കടുത്ത മത്സരമാണ്‌ അഭിമുഖീകരിക്കുന്നത്‌. നേരേമറിച്ച്‌ ഓഫ്‌സീസണില്‍ വിമാനം പറത്താനുള്ള ചിലവ്‌ പോലും കിട്ടാതെ ഫ്‌ളൈറ്റുകള്‍ പോകുന്ന സ്ഥിതിയുമുണ്ട്‌.

ചടങ്ങില്‍ മലയാളി സമൂഹത്തില്‍ നിന്ന്‌ ഐ.എന്‍.ഒ.സി പ്രസിഡന്റ്‌ ജോര്‍ജ്‌ ഏബ്രഹാം, യു.എ. നസീര്‍, ഫോമാ നേതാവും പ്രസ്‌ ക്ലബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ സെക്രട്ടറിയുമായ സജി ഏബ്രഹാം, വ്യവസായ പ്രമുഖന്‍ ഇ.എം. ഹനീഫ, സുമ ട്രാവല്‍സിന്റെ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മിഡ്‌ ടൗണില്‍ ഫിഫ്‌ത്ത്‌ അവന്യൂവിലാണ്‌ അക്‌ബര്‍ ട്രാവല്‍സ്‌ ഓഫീസ്‌. വിലാസം: 2 വെസ്റ്റ്‌ 45 സ്‌ട്രീറ്റ്‌, സ്യൂട്ട്‌ 1403, ന്യൂയോര്‍ക്ക്‌ 10036.

ഫോണ്‍: 212 518 1850, ഇമെയില്‍: alikhan@akbartravels.in വെബ്‌സൈറ്റ്‌: www.akbartravels.in
അക്‌ബര്‍ ട്രാവല്‍സ്‌ ശാഖ ന്യൂയോര്‍ക്കില്‍ തുറന്നു
Join WhatsApp News
K Elmayan 2013-05-16 21:20:44
ട്രാവൽ ഏജൻസി വഴിയുള്ള ടിക്കറ്റ് ബുക്കിങ്ങും യാത്രാപ്ലാൻ തയ്യാറാക്കലും വളരെ പണ്ടേ അമേരിക്കയിൽ നിന്ന് അപ്രത്യക്ഷമായ കലാവേദിയാണ്. ഏതാനും മിനിട്ടുകൾകൊണ്ട് സ്വന്തം കമ്പ്യൂട്ടറിൽ വിശദമായ വിവിധ പാക്കേജുകൾ താരതമ്യപ്പെടുത്തി ഏതു വേണമെന്നു നിശ്ചയിക്കാൻ കസ്റ്റമർക്ക് സാധിക്കുംവിധം ലളിതരീതികളിൽ അവകൾ മത്സരിച്ചു വിൽക്കുന്ന നാട്ടിൽ,  ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവൽ ഏജൻസി നടത്തിയ ആളിന്റെ മേൽനോട്ടാത്തിൽ ഉള്ള ട്രാവൽ ഏജൻസി ആണെന്നും ഒരുപാട് ബ്രാഞ്ചുകൾ ഏജൻസിക്ക് ഇന്ത്യയിൽ ഉണ്ടെന്നും വമ്പു പറയുന്നതിൽ എന്താണ് കഴമ്പു?  അതാണോ അമേരിക്കകാർ ഇന്ടിയയിലെക്കോ, യൂറോപ്പിലേക്കോ, അമേരിക്കയിൽ തന്നെയോ  യാത്ര ചെയ്യാൻ നോക്കുന്നതന്റെ മാനദന്ണം?   
jijumylapra 2013-05-17 18:37:35
We americans welcome Akbar travels to USA. We hope that you guys will do the best. Wish you all the best.

Thanks
Jiju
murali Nair 2013-05-18 00:21:46
Dear Elmayan, it is true that online business is replacing conventional business but it doesn't mean that all the travel offices are closed down in U.S. when american travel companies are coming to india as part of thier expansions, you should feel proud that indian companies are entering the international markets and successfully doing business. beleive me, akbar travels is also planning to launch the online part in U.S and will compete among the so called systems and will provide you the cheapest rate. please also note while describing about a tradition of 32 years and being the number one agent is a true version and not boasitng as you felt. being number one helps akbar to bargain and get better rates with the hotels or suppliers for tourists who visit india from Eurpoe or U.S.
John Mathew 2013-05-22 12:30:02
Dear Elmayan,

         Akbar Travels is a One of the Travel Company Which is  beginning in the year 1978.Founder/Chairman & Managing Director Mr. K.V. Abdul Nazar.Mumbai.They have almost 100 above IATA  branches India And 21 branches have in Gulf Countries.Like this a big company simply will not stand in Us and they should have huge plan and forecast about the business in US.As Said Mr.Murali Nair , We should have to proud a Indian company started business in US and which is  standing in the heart of the New York City.I am sure this  company will make a good Existence in Us and they will provide cheapest and competitive rate in US market.Especially ,their business volume is very high ,hence they can  provide  very cheapest rate comparing with any other agency or Online system.I wish them all the best in their future endeavours.
          
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക