Image

ജീവന്‍രക്ഷാ മരുന്നുവില 80 ശതമാനംവരെ കുറയും

Published on 17 May, 2013
ജീവന്‍രക്ഷാ മരുന്നുവില 80 ശതമാനംവരെ കുറയും

മുംബൈ: കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ മരുന്നുവില നിയന്ത്രണ ഉത്തരവ് പ്രകാരം രാജ്യത്ത് ജീവന്‍രക്ഷാ മരുന്നുകളുടെ വില 80 ശതമാനം വരെ കുറയുമെന്ന് റിപ്പോര്‍ട്ട്.

മരുന്നുവില ശരാശരി 20-25 ശതമാനം വരെ കുറയും. എന്നാല്‍ ജീവന്‍ മരുന്നുകള്‍ ഉള്‍പ്പെടെ 348 അവശ്യമരുന്നുകളുടെ വില 80 ശതമാനം വരെ കുറയുമെന്നാണ് റിപ്പോര്‍ട്ട്. ചില അര്‍ബുദ ബാധയ്ക്കും അണുബാധയ്ക്കുമെതിരായ മരുന്നുകളുടെ വിലയിലാണ് ഏറ്റവും കുറവ് അനുഭവപ്പെടുക.

27 രോഗ ചികിത്സകള്‍ക്കുള്ള 652 മരുന്നുകളുടെ ചേരുവകള്‍ക്ക് വില കുറയുമെന്നാണ് കണക്കുകൂട്ടല്‍. ഇതു പ്രകാരം അലര്‍ജി, ഹൃദ്രോഗം, ഗ്യാസ്‌ട്രോ- കുടല്‍ സംബന്ധമായ രോഗങ്ങള്‍, വേദനാ സംഹാരി, ആന്റി-ഡയബെറ്റിക് മരുന്നുകളുടെ വില കുറയും. ഫംഗല്‍, ടി.ബി, കുഷ്ഠം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള മരുന്നുകളുടെ വിലയും കുറയും.

1995ലെ ഉത്തരവിന് പകരമാണ് മെയ്15 പുതിയ ഉത്തരവ് നിലവില്‍ വന്നത്. ഇതനുസരിച്ച് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റിട്ടായിരിക്കും അവശ്യമരുന്നുകളുടെ വില നിയന്ത്രാണാവകാശം. 1995ലെ ഉത്തരവ് പ്രകാരം 74 മരുന്നുകള്‍ക്കുമേല്‍ മാത്രമാണ് വില നിയന്ത്രണാവകാശമുണ്ടായിരുന്നത്.

Join WhatsApp News
Varunni Mundakom 2013-05-17 07:31:06
എന്തുകൊണ്ടാണ് "ജീവന്‍രക്ഷാ" മരുന്നിനു അത്രയും വില കുറയാൻ കാരണം? "ജീവന്‍രക്ഷി"ക്കുന്നതിനു 80% കുറയുമ്പോൾ, "ജീവന്‍ രക്ഷി ക്കാത്തതിനു" കൂടുതൽ ഡിമാന്ടുണ്ട് എന്നാണോ അതു കാണിക്കുന്നത്?
അതു കൊള്ളാമല്ലോ കുഞ്ഞൂട്ടി!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക