Image

അഹങ്കാരം പ്രവാസി മലയാളികളോട്‌ വേണ്ട

(ജോസ്‌ കാടാപുറം) Published on 17 May, 2013
അഹങ്കാരം പ്രവാസി മലയാളികളോട്‌ വേണ്ട
കഷ്‌ടപ്പെട്ട്‌ സ്വരുക്കൂട്ടി ഒരവധി തരപ്പെടുത്തി ഭാര്യയും കുട്ടികളുമായി മാതാപിക്കളെ കാണാന്‍ നാട്ടിലേക്ക്‌ തിരിച്ച്‌, 20 മണിക്കൂറോളം യാത്ര ചെയ്‌ത്‌ നെടുമ്പാശേരി വിമാനത്താവളത്തില്‍ മലയാളി കുടുംബത്തോട്‌ കാണിച്ച മര്യാദയില്ലായ്‌മ ജനാധിപത്യരാജ്യത്തിന്‌ നിരക്കാത്തതാണ്‌. യാത്ര ചെയ്‌ത്‌ വലഞ്ഞ്‌ ക്യൂവില്‍ നില്‍ക്കവെ ഇതൊന്നും തനിക്ക്‌ ബാധകമല്ലെന്ന വിധത്തില്‍ ക്യൂ തെറ്റിച്ച്‌ മുമ്പില്‍ കയറി  ക്ലിയറിംഗിന്‌ എത്തിയത്‌ തീര്‍ത്തും മര്യാദകെട്ട നടപടിയാണ്‌. നാട്ടിലെ സ്വാധീനം ഉപയോഗിച്ച്‌ വിദേശ മലയാളിയെ പോലീസിനെ ഉപയോഗിച്ച്‌ അറസ്റ്റ്‌ ചെയ്യിപ്പിച്ചത്‌ ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്‌ടപ്പെടുത്തുന്നതിന്‌ തുല്യമാണ്‌.

നടന്ന കാര്യങ്ങളെല്ലാം ക്യാമറയില്‍ ഉണ്ടെന്നിരിക്കെ അത്‌ പരിശോധിക്കാന്‍ തയാറാകാത്ത പോലീസ്‌ ഇതുപോലുള്ള കലാകാരികള്‍ക്ക്‌ പക്ഷം ചേരുന്നത്‌ പ്രവാസികളെ രണ്ടാംകിട പൗരന്മാരായി കാണുന്നതിന്റെ സൂചനയാണ്‌. മമ്മൂട്ടിക്കും മോഹന്‍ലാലിനും ക്യൂവില്‍ നില്‍ക്കാമെങ്കില്‍ ഇവരും നില്‍ക്കേണ്ടതാണ്‌. സുരേഷ്‌ ഗോപി ഷോയ്‌ക്ക്‌ അമേരിക്കയില്‍വന്ന മറ്റു കലാകാരന്മാര്‍
പ്രശ്നത്തിൽ ഇടപെടാതെ സ്ഥലംവിട്ടത്‌ മാധ്യമങ്ങളിലൂടെ അറിയാനിടയായി. അമേരിക്കയില്‍ വന്ന വിവിധ സ്റ്റേജുകളില്‍ പരിപാടി നടത്തി പ്രതിഫലവും സ്വീകരിച്ച്‌ സന്തോഷത്തോടെ നാട്ടിലേക്ക്‌ പോകേണ്ടതിനു പകരം, കൂടെ യാത്രചെയ്‌ത കുടുംബത്തെ സ്വാധീനം ഉപയോഗിച്ച്‌ പോലീസ്‌ സ്റ്റേഷനില്‍ കയറ്റിയത്‌ ഭാവിയില്‍ ഇക്കൂട്ടരെ ഗോ ബായ്‌ക്ക്‌ വിളിക്കാന്‍ മടിക്കില്ലെന്ന്‌ ഓര്‍മ്മിപ്പിക്കുന്നു.

മുഖ്യമന്ത്രിക്ക്‌ പരാതികള്‍ അയയ്‌ക്കുക: വിലാസം: chiefminister@kerala.gov.in, oc@oommenchandy.net,ptchackops@gmail.com
Join WhatsApp News
S. Sreenivasan 2013-05-17 21:28:02
സെക്ക്യൂരിട്ടി ഉദ്യോഗസ്ഥരെയാണ് ഇതിനു കുറ്റപ്പെടുത്തേണ്ടത്. ക്യൂ പാലിക്കുക ഒരു സാധാരണ രീതിയല്ല കേരളത്തിൽ. സെക്ക്യൂരിറ്റി വിഭാഗത്തിനു ഇതറിയാം. പലപ്പോഴും ഇത്തരത്തിൽ 'ക്ലാഷു'കൾ ഉണ്ടാവുന്നുണ്ടാവണം. അപ്പോഴത് ഒഴിവാക്കാൻ അവർ വേണ്ടത്ര സ്റ്റാഫിനെ അതിനു ഏർപ്പെടുത്തണ്ടെതാണ്. അതുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അവരാണ് ഈ സംഭവത്തിനു ഉത്തരവാദി (എയർ പോർട്ട് പോലീസ് ).

അതു മറച്ചുവെച്ചു, ദൂരയാത്ര കഴിഞ്ഞു വന്നിറങ്ങുന്ന ഒരു വിദേശിയെ, മലയാളി എങ്കിൽത്തന്നെ, 'ലയി
നിൽ' നില്ക്കാൻ കൂട്ടാക്കാതെ മര്യാദവിട്ട രീതി അവലമ്പിച്ച സ്ത്രീയുടെ പരാതിയുടെ പേരിൽ അറസ്റ്റു ചെയ്തത് (അവർ ഉയർന്ന ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ചു പറഞ്ഞത്രേ) തെറ്റ്. ഒരു സായിപ്പിനെ അവർ അങ്ങനെ അറസ്റ്റു ചെയ്യില്ല, അവനിത് തടഞ്ഞുവെങ്കിൽ! നമുക്കറിയാം അക്കാര്യം. ഇവന്റെ ഉളുമ്പ് നിയമങ്ങൾ കാണിച്ചു നമ്മുടെ യാത്രക്ക് തടസ്സവും അസൌകര്യങ്ങളും നിരന്തരം ഉണ്ടാക്കുന്ന ഈ കാടന്മാർ കാര്യവിവരമുള്ള അമേരിക്കയിലെ പോലീസിനെ പോലെയല്ല കളിക്കുന്നത്. പോലീസിനു സ്വയം നിശ്ചയിക്കാൻ തന്നെ കഴിവില്ലാത്ത സ്ഥിതിയാണുള്ളതെന്നു ഇക്കാര്യത്തിൽ വ്യക്തമാണ്. 

മറ്റൊന്ന്, എന്തിനും 'വലിയവർക്ക് ' മുൻഗണന ഒരു സാധാരണ സംഭവമാണവിടെ. അതു മറ്റുള്ളവർ സമ്മതിച്ചു കൊടുക്കുന്ന ഒരു രീതി എല്ലായിടത്തും കാണാം. ആരും ചോദ്യം ചെയ്യാറില്ല. അമേരിക്കയിൽ നിന്നും മറ്റും ചെല്ലുന്നവർക്ക് അതു വളരെ അസഹീനമായിത്തോന്നാം. വാറൻ ബഫറ്റും, ബിൽ ഗേറ്റ്സും തന്നല്ല, ബിൽ ക്ലിന്റനോ, ജിമ്മി കാർട്ടറോ പോലും ലയിനിൽ നില്ക്കും അമേരിക്കയിൽ! അവരൊക്കെ സാധാരണക്കാരന്റെ ഫാസ്റ്റ്ഫുഡ് കടകളിൽ ലയിൻ നിന്ന് ബർഗർ വാങ്ങുന്നതു സാധാരണക്കാരിൽ ഒരാളായി പെരുമാറാൻ ശ്രമിക്കുന്നതു കൊണ്ടാണ്. താനൊരു വലിയവനല്ല (മറ്റൊരാളെക്കാൾ) എന്ന ചിന്തയിൽ നിന്നുണ്ടാവുന്ന പെരുമാറ്റരീതിയാണത്. ഇന്ത്യയിൽ, എന്നാൽ, തലക്കനം ഒരു ബാധപോലെ എല്ലാവർക്കും തന്നെ ഉണ്ട്. താൻ വലിയവനാണ്‌, പണക്കാരനാണ്, മുതലാളിയാണ്, നിന്റെ മുമ്പിൽ എനിക്ക് നില്ക്കാം എന്നൊരു തണ്ട് പലർക്കുമുണ്ട്. പല തവണ എന്റെ മുൻപിൽ കടന്നു കയറാൻ ശ്രമിച്ചിട്ടുള്ളവരെ (പല സ്ഥലത്ത്) അതു പറ്റില്ലാന്നു പറഞ്ഞു ഞാൻ തടഞ്ഞിട്ടുണ്ട്. ബാങ്കിലും മറ്റും, ഒരാൾ കണ്ടറിൽ നിന്നു പണമിടപാട് നടത്തുമ്പോൾ, ഇടതു വശത്തു കൂടിയും, വലതു വശത്തു കൂടിയും, പുറകിൽ നിന്നും കാഷ്യർ കൌണ്ടറിൽ കൈകൾ തള്ളിക്കയറ്റി കാശു വാങ്ങാൻ തള്ളൂന്നത് പലരും കണ്ടിട്ടുണ്ടാവും. ബാങ്കുകാർ ശ്രദ്ധിക്കാറെ ഇല്ല. പക്ഷെ അങ്ങനെ പട്ടിക്കു എല്ലുകഷണം എറിഞ്ഞു കൊടുത്ത് പല പട്ടികൾ കടിപിടി കൂടി അതുകഴിക്കുന്ന രീതിയിൽ ജോലിയും ടിക്കറ്റും തുടങ്ങി എല്ലാ സേവനങളും പോതുജങ്ങൾക്ക് ഇവർ എറിഞ്ഞു കൊടുക്കുന്നു. നമുക്ക് മുന്നിൽ അങ്ങനെ എല്ല് എറിഞ്ഞു തന്നുകൊണ്ട് ഇവന്മാർ 'ഏമാൻ' കളിക്കുന്നതാണ് എല്ലായിടത്തും കാണുന്നത്. ഇവരുടെ ശിങ്കിടികൾക്കും അവരെ ഫോണിൽ വിളിച്ചു പറയാനും (സുന്ദരികൾക്ക് പ്രത്യേകം) സൌകര്യം നല്കിയിരിക്കുന്നു. അതാണ്‌ ഈ സ്ത്രീ അങ്ങനെ വിളിച്ചതും ഉടനെ അറസ്ട്  ഉണ്ടായതും. ഇവന്റെ നാട്ടിൽ വിസിറ്റിനു പോവുന്നവന്റെ ഗതികേട് നോക്കുക! ഇതുപോലെ സൗകര്യങ്ങളും ആയി ജീവിക്കുന്നതിൽ അഭിമാനിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്‌ എന്നറിയുക. അതു മാറണമെങ്കിൽ അമേരിക്കയിലും യൂറോപ്പിലും പോയി പലതും മനസ്സിലാക്കണം. നേതാക്കന്മാർ പോവുന്നുണ്ട് എങ്കിലും ഇതൊന്നും അവർ കാണാറില്ല. കള്ളപ്പണം ഒളിച്ചു വെക്കാൻ സ്ഥലമെവിടെ എന്ന അന്വേഷണമേ അവർക്കുള്ളൂ. അതിനാൽ അവിടെയുള്ള സാധാരണ ജീവിതരീതി അവർ ശ്രദ്ധിക്കാറില്ല. കഷ്ടം എന്നല്ലാതെ എന്താ പറയുക?

Mary John, Atlanta 2013-05-18 05:39:18
Mr. Sreenivasan has reflected the true situation and facts through his comment. 
josecheripuram 2013-05-18 09:25:15
Dear kadapuram, The so called celebreties take our hospiality as our weakness.Give respect and take respect.If we don't get respect they don't deserve respect.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക