Image

അറസ്റ്റ് മനുഷ്യത്വരഹിതം: ഇന്‍ഡ്യന്‍ കാത്തലിക്ക് അസോസിയേഷന്‍

മാത്യു മൂലേച്ചേരില്‍ പ്രോംറ്റ് ന്യൂസ് Published on 17 May, 2013
അറസ്റ്റ് മനുഷ്യത്വരഹിതം: ഇന്‍ഡ്യന്‍ കാത്തലിക്ക് അസോസിയേഷന്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി ബിനോയി ചെറിയാന്‍ ചെരിപുറത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് നടി രജ്ഞിനി ഹരിദാസും പിണിയാളുകളും ചേര്‍ന്ന് മാനസ്സീകമായും ശാരീരികമായും പീഡിപ്പിക്കുകയും തുടര്‍ന്ന് പക്ഷപാതപരമായി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്ത കേരള പോലീസ്സിന്റെ നടപടികളില്‍ ഇന്‍ഡ്യന്‍ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അപലപിക്കുന്നതായി പ്രസിഡന്റ് ഡോ. ജോസ് കാനാട്ട് അറിയിച്ചു.

പ്രവാസി മലയാളികളുടെ പണം ഉപയോഗിച്ച് പണികഴിപ്പിച്ച അതേ വിമാനത്താവളത്തില്‍ വച്ചു തന്നെ വേണമായിരുന്നോ ഇത്തരം ഒരു മനുഷ്യാവകാശ ലംഘനം എന്നദ്ദേഹം ചോദിക്കുന്നു. ഇതുപോലൊരു ദുര്‍വിധി ഭാവിയില്‍ മറ്റൊരു പ്രവാസിക്കും ഉണ്ടാകാതിരിക്കുന്നതിന് ആവശ്യകരമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും, ഈ പ്രശ്നത്തില്‍ തനിക്കും ഇന്‍ഡ്യന്‍ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയ്ക്കുമുള്ള അമര്‍ഷം അറിയിക്കുന്നതായും അദ്ദേഹം കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, നോര്‍ക്ക മന്ത്രി കെ.സി. ജോസഫ്, പ്രവാസികാര്യ മന്ത്രി വയലാര്‍ രവി എന്നിവര്‍ക്കയച്ച നിവേദനത്തില്‍ പറയുന്നു.

Join WhatsApp News
thomas koovalloor 2013-05-18 05:37:11
I support Dr. Jose Kanattu for responding against actress Ranjini Haridas's heinous act towards an American Malayalee. We can't tolerated these types of acts agaainst any human beings. Women, especially the so-called celebrity types, should  learn how to respect men.
Jack Daniel 2013-05-18 05:48:10
ഇതെങ്ങനെ ഒരു കത്തോലിക്കാ പ്രശ്നം ആയി?
Nirvani Mallu 2013-05-18 16:02:17
"അമേരിക്കന്‍ മലയാളി ബിനോയി ചെറിയാന്‍ ചെരിപുറത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് നടി രജ്ഞിനി ഹരിദാസും പിണിയാളുകളും ചേര്‍ന്ന് മാനസ്സീകമായും ശാരീരികമായും പീഡിപ്പിക്കുകയും..."
ഇതുപോലെ പൊളിവാക്ക് പറയുകയും എഴുതുകയും ചെയ്യുമ്പോഴാ വില ഇല്ലാതാവുന്നതും. കത്തോലിക്കന്റെ മത സംഘടന മിണ്ടാതിരിക്കുന്നതു ഉചിതം. നേരത്തെ ഒരച്ചായാൻ ശ്രീ മൊയ്തീൻ നല്ല ഭാഷയിൽ വ്യക്തമായി അദ്ദേഹത്തിൻറെ അഭിപ്രായം എഴുതിയപ്പോൾ അദ്ദേഹത്തെ കളിയാക്കി -മതവും പേരും പറഞ്ഞു നിന്ദയോടെ - കമന്റെഴുതി. അതിനെപ്പറ്റി എഴുതിയ കുറിപ്പ് ഈ പത്രം ഒളിച്ചു വെച്ചു. 'അച്ചായാൻ കളി' നടത്തിയാൽ അതുപോലെ തിരിച്ചടി ഉണ്ടാവും എന്നു കൂടി മനസ്സിലാക്കണം. അമേരിക്കയിൽ ആണ് 'അച്ചായാൻ കളി' കൂടുതൽ എന്നു പത്രം തിരിച്ചറിയുന്നത് നല്ലത്. കത്തോലിക്ക സഭക്ക് പൊന്നുരുക്കുന്നിടത്ത് എന്താ കാര്യം?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക